You are currently viewing കരിയറിൽ വിവാഹം ഒരു ഇന്റർവെൽ പോയിന്റ് അല്ല… അങ്ങനെ ഒരു നിയമം ഉണ്ടാകാൻ പാടില്ല: നയൻതാര…

കരിയറിൽ വിവാഹം ഒരു ഇന്റർവെൽ പോയിന്റ് അല്ല… അങ്ങനെ ഒരു നിയമം ഉണ്ടാകാൻ പാടില്ല: നയൻതാര…

കരിയറിൽ വിവാഹം ഒരു ഇന്റർവെൽ പോയിന്റ് അല്ല… അങ്ങനെ ഒരു നിയമം ഉണ്ടാകാൻ പാടില്ല: നയൻതാര

അതിശയിപ്പിക്കുന്ന അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ ആയി ഒരുപാട് വർഷക്കാലമായി നിലനിൽക്കുകയാണ് നയൻതാര. മലയാളത്തിൽ ആണ് താരം അഭിനയിച്ചു തുടങ്ങിയത് എങ്കിലും പിന്നീട് ഇതര ഭാഷകളിലേക്കും താരത്തിന്റെ അഭിനയ മികവ് വ്യാപിക്കുകയും നിറഞ്ഞ കൈയ്യടി ഭാഷകൾക്ക് അതീതമായി താരം നേടുകയും ചെയ്യുകയായിരുന്നു.

അതു കൊണ്ടു തന്നെയാണ് ഇപ്പോൾ ഇന്ത്യയിൽ ഒട്ടാകെ താരത്തിന് ആരാധകർ ഉണ്ടായത്. ഒരുപാട് വർഷങ്ങൾക്കിപ്പുറവും അഭിനയ വൈഭവം കൊണ്ട് മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും സൗത്ത് ഇന്ത്യൻ ലേഡി സൂപ്പർസ്റ്റാർ ആയി വാഴുകയാണ് നയൻതാര. അഭിനയിച്ച ഭാഷകളിലെല്ലാം ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം ഓരോ സിനിമകളിലും പുറത്തു കൊണ്ടുവരുന്നത്.

ഒരുപാട് മികച്ച നടൻ മാരുടെ കൂടെ താരം അഭിനയിച്ചുവെങ്കിലും എവിടെയും നില തെറ്റാത്ത നിറഞ്ഞ കയ്യടികൾ ആണ് താരം പ്രേക്ഷകർ നൽകിയ സമ്മാനം. ഏത് തരത്തിലുള്ള കഥാപാത്രമാണെങ്കിലും വളരെ മനോഹരമായാണ് താരം അവയെല്ലാം കൈകാര്യം ചെയ്തിരിക്കുന്നത്. അതു കൊണ്ടു തന്നെയാണ് താരത്തെ കുറിച്ചുള്ള ചെറിയ വാർത്തകൾ പോലും സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ ആരവം സൃഷ്ടിക്കുന്നത്.

ഇപ്പോൾ താരം സിനിമയെക്കുറിച്ചും സിനിമ ജീവിതത്തിനിടയിൽ വിവാഹം ഒരു വില്ലൻ ആകുന്നതിനെക്കുറിച്ചും സംസാരിച്ച വാക്കുകൾ വൈറൽ ആവുകയാണ്. കരിയറിൽ വിവാഹം ഒരു ഇന്റർവെൽ പോയിന്റ് അല്ല… അങ്ങിനെ ഒരു നിയമമില്ല അങ്ങനെ ഒരു നിയമം ഉണ്ടാകാൻ പാടില്ല എന്നാണ് താരം പറയുന്നത്. ഒരു സ്ത്രീ വിവാഹിതയാകുന്നതോടെ ഇതുവരെയുള്ള കരിയർ എല്ലാം കഴിഞ്ഞു ഇനി വിശ്രമിക്കൂ എന്ന് ലോകം പറയും എന്നും ഞാൻ അതിൽ വിശ്വസിക്കുന്നില്ല എന്നും താരം പറഞ്ഞു.

ജീവിതത്തിലെ ഒരു പുതിയ തുടക്കം ആയി വിവാഹത്തെ കാണണം കൂടുതൽ പ്രവർത്തിക്കാനും നേടാനുമുള്ള സപ്പോർട്ട് സിസ്റ്റം ആകണം വിവാഹം എന്നാണ് താരത്തിന്റെ പ്രസ്താവന. ഒരുപാട് മികച്ച നടിമാർ വിവാഹത്തോടെ കരിയറിൽ നിന്ന് ഔട്ട് ആയതും പിന്നീട് തിരിച്ചുവരവില്ലാത്ത രൂപത്തിൽ അവധി നീണ്ടു പോയതും ഒരുപാട് കണ്ടതാണ് അതുകൊണ്ടുതന്നെ അങ്ങനെ സംഭവിക്കാൻ പാടില്ല എന്നും വിവാഹം ഒരിക്കലും ഒന്നിന്റെയും അവസാനമല്ല എന്നും ഒരു പുതിയ ജീവിതത്തിന്റെ തുടക്കമാകണം എന്നുമാണ് താരം അഭിപ്രായപ്പെടുന്നത്.

Leave a Reply