You are currently viewing തന്നെ സംബന്ധിച്ച്‌ ഇതുവരെ ഗോസിപ്പുകള്‍ ഒന്നും വന്നിട്ടില്ല; വിശേഷങ്ങളുമായി സ്നിഷ ചന്ദ്രന്‍

തന്നെ സംബന്ധിച്ച്‌ ഇതുവരെ ഗോസിപ്പുകള്‍ ഒന്നും വന്നിട്ടില്ല; വിശേഷങ്ങളുമായി സ്നിഷ ചന്ദ്രന്‍

തന്നെ സംബന്ധിച്ച്‌ ഇതുവരെ ഗോസിപ്പുകള്‍ ഒന്നും വന്നിട്ടില്ല; വിശേഷങ്ങളുമായി സ്നിഷ ചന്ദ്രന്‍

പ്രധാനമായും മലയാളം , തമിഴ് ടെലിവിഷനിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ടെലിവിഷൻ നടിയാണ് സ്നിഷ ചന്ദ്രൻ. 2018-ൽ നീലക്കുയിൽ എന്ന പരിപാടിയിലൂടെയാണ് സ്നിഷ ടെലിവിഷനിൽ അരങ്ങേറ്റം കുറിച്ചത്. കസ്തൂരി എന്ന ആദിവാസി പെൺകുട്ടിയുടെ പ്രധാന കഥാപാത്രത്തെയാണ് താരം പരമ്പരയിൽ അവതരിപ്പിച്ചത്. ഷോ 2020 വരെ വിജയകരമായി നടന്നു. 2018 മുതൽ 2019 വരെ ഷോയുടെ തമിഴ് റീമേക്ക് നീലക്കുയിൽ തന്റെ വേഷം താരം വീണ്ടും അവതരിപ്പിച്ചു.

2020 മുതൽ 2022 വരെ വിവേക് ​​ഗോപനൊപ്പം കാർത്തിക ദീപത്തിൽ കാർത്തികയായി സ്നിഷ അഭിനയിച്ചു. വളരെ മികച്ച അഭിപ്രായം ആണ് താരത്തിന് പരമ്പരയിലെ അഭിനയത്തിന് ലഭിച്ചത്. ദി ടൈംസ് ഓഫ് ഇന്ത്യയുടെ കൊച്ചി ടൈംസ് ടെലിവിഷൻ 2018-ൽ ഏറ്റവും അഭിലഷണീയമായ സ്ത്രീകളിൽ താരം 9-ാം സ്ഥാനത്തെത്തിയതും മികവ് തന്നെയാണ്.

നീലക്കുയിൽ എന്ന സീരിയലിലെ അഭിനയത്തിന്റെ പിന്നാമ്പുറം ആണ് താരം ഇപ്പോൾ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കുന്നത്. നീലക്കുയിലില്‍ ഓഡിഷനിലൂടെ വന്നതാണെന്ന് സ്‌നിഷ പറയുന്നുണ്ട്. ‘അവസാന നിമിഷമാണ് അതിലേക്ക് സെലെക്റ്റ് ആയത് എന്നും ഒട്ടും പ്രതീക്ഷിച്ചിരുന്നതല്ല എന്നും താരം പറയുകയുണ്ടായി. ഏഷ്യാനെറ്റ് പോലെ ഒരു വലിയ ചാനലില്‍ കിട്ടിയതിലും ഭയങ്കര ഹാപ്പി ആയിരുന്നു എന്നും താരം വ്യക്തമാക്കുന്നു..

ഞാനും നായകനായ നിതിനും മാത്രമായിരുന്നു പുതുമുഖങ്ങള്‍ എന്നതും ശ്രദ്ധേയമായ കാര്യമായി താരം എടുത്തു പറയുന്നുണ്ട്. ബാക്കി എല്ലാവരും സീനിയര്‍ ആയ താരങ്ങള്‍ ആയിരുന്നു എന്നതും എനിക്ക് ഭയങ്കര പേടി ആയിരുന്നു എന്നും താരം കൂട്ടിച്ചേർത്തു. ഒന്നും അറിയാത്തതിന്റെ പേടി എല്ലാം ഉണ്ടായിരുന്നു എന്നും അവിടെ ചെന്നപ്പോള്‍ എല്ലാവരും നല്ല സപ്പോര്‍ട്ട് ആയിരുന്നു എന്നും താരം പറഞ്ഞു.

എന്നോട് സംസാരിക്കുമ്ബോള്‍ എല്ലാവരും എന്റെ ലെവലിലേക്ക് വന്നു എന്നോട് സംസാരിക്കുമായിരുന്നു എന്നും ആ സെറ്റിലെ ഓരോരുത്തരും എന്നെ സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്നും താരം വളരെ സന്തോഷത്തോടെ ഓർത്തു. നീലക്കുയില്‍ പോലൊരു സെറ്റ് എനിക്ക് പിന്നീട് കിട്ടിയിട്ടില്ല എന്നും താരം പറയുന്നുണ്ട്. അത്രയും രസകരമായിരുന്നു ആ ലൊക്കേഷന്‍’ എന്നാണ് താരം പറയുന്നത്.

തന്നെ സംബന്ധിച്ച്‌ ഇതുവരെ ഗോസിപ്പുകള്‍ ഒന്നും വന്നിട്ടില്ലെന്നും താരം അഭിമുഖത്തിൽ പറയുന്നുണ്ട്. വളരെ പെട്ടന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ തരംഗം ആവുകയും ചെയ്തത്.

Leave a Reply