You are currently viewing സിനിമയിൽ അഭിനയിക്കണമെങ്കിൽ അഡ്ജസ്റ്റ് ചെയ്യണം, അങ്ങനെ ചെയ്യുന്നവർക്കേ നിലനിൽപ്പുള്ളൂ; സ്നേഹ മാത്യു…

സിനിമയിൽ അഭിനയിക്കണമെങ്കിൽ അഡ്ജസ്റ്റ് ചെയ്യണം, അങ്ങനെ ചെയ്യുന്നവർക്കേ നിലനിൽപ്പുള്ളൂ; സ്നേഹ മാത്യു…

രോമാഞ്ചം എന്ന സിനിമയിലൂടെ മലയാള സിനിമ ലോകത്തേക്ക് ഒരു പുതിയ അഭിനേത്രിയെ കൂടി ലഭിച്ചിരിക്കുകയാണ്. സ്നേഹ മാത്യു എന്ന പുതുമുഖ നായികയെയാണ് രോമാഞ്ചം എന്ന സിനിമ പരിചയപ്പെടുത്തിയത്. സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം ഒരുപാട് ആരാധകരെ നേടി സജീവമായി നില നിൽക്കുന്ന താരത്തിന്റെ ഫോട്ടോകൾ വലിയ തോതിൽ പ്രേക്ഷകർക്കിടയിൽ ഇപ്പോൾ പ്രചരിച്ചിരുന്നു. ബോൾഡ് ഫോട്ടോകളും താരം അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

ഇൻസ്റ്റാഗ്രാമിലും മറ്റും സജീവമായ ഒരുപാട് ആരാധക ബന്ധങ്ങൾ താരത്തിന് ഉണ്ടായതു കൊണ്ടും ഇൻസ്റ്റാഗ്രാം ഉപയോഗപ്പെടുത്തുന്നത് കൊണ്ടും ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഓരോ ഫോട്ടോഷൂട്ടുകളും വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ തന്നെ പ്രേക്ഷകർക്കിടയിൽ തരംഗം ആവുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം ആണ് വൈറൽ ആകുന്നത്.

സിനിമയിൽ അവസരങ്ങൾക്കായി ശ്രമിക്കുന്ന പെൺകുട്ടികൾ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു പറഞ താരത്തിന്റെ വാക്കുകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സിനിമയിൽ അഭിനയിക്കണമെങ്കിൽ അഡ്ജസ്റ്റ് ചെയ്യണം. അങ്ങനെ ചെയ്യുന്നവർക്കേ നിലനിൽപ്പുള്ളൂ എന്നാണ് താരം പറയുന്നത്. നോ പറഞ്ഞ് നിൽക്കുന്നത് കൊണ്ടാണ് തനിക്ക് അവസരങ്ങൾ ഇല്ലാത്തതെന്നും താരം അഭിമുഖത്തിൽ പറയുന്നുണ്ട്.

പ്ലസ് ടു കാലഘട്ടം മുതൽ അഭിനയത്തിലേക്ക് വരാൻ ഞാൻ ശ്രമിക്കുന്നുണ്ട് എന്നും അന്ന് എനിക്ക് സിനിമ മേഖലയെ കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല എന്നും താരം പറയുന്നു. മോശം അനുഭവങ്ങളെ പറ്റിയൊക്കെ കേട്ടിട്ടുണ്ട് എന്നും എന്നാൽ കൂടുതൽ കോൺടാക്ടുകൾ ഒക്കെ വന്ന് തുടങ്ങിയപ്പോഴാണ് അത് മനസിലായത് എന്നുമാണ് താരം പിന്നീട് പറഞ്ഞത്.

നോ പറഞ്ഞു നിൽക്കുന്നവർക്ക് സിനിമകൾ ലഭിക്കാൻ ബുദ്ധിമുട്ടാണ് എന്നും അങ്ങിനെയുള്ളവർ ഒരുപാട് കാലം കാത്തിരിക്കേണ്ടി വരും എന്നും പറയുന്നതിനോടൊപ്പം തന്നെ കഴിവ് നോക്കി സിനിമയിലേക്ക് എടുക്കുന്നവർ വളരെ കുറവാണ് എന്നും ഒരു പത്ത് ശതമാനമേ ഉണ്ടാവുകയുള്ളു എന്നും താരം കൂട്ടിച്ചേർത്തു. എന്നെ പോലെയുള്ള പുതിയ ആളുകൾ എല്ലാം ഇത് നേരിടുന്നുണ്ട് എന്നും താരം പറയുകയുണ്ടായി.

നേർവഴിക്ക് പോകാൻ ആഗ്രഹിക്കുന്ന നമ്മളെയൊന്നും ആർക്കും ആവശ്യമില്ലാ എന്നും അവർക്ക് എന്തെങ്കിലും ഗുണമുണ്ടാകുമോ എന്ന് നോക്കിയാണ് കാസ്റ്റ് ചെയ്യുന്നത് എന്നും താരം പരാതിപ്പെടുന്നുണ്ട്. സിനിമ ലോകം ഇങ്ങനെയാണെന്ന് അറിഞ്ഞപ്പോൾ ഒരുപാട് സങ്കടം തോന്നിയിരുന്നു എന്നും അഡ്ജസ്റ്റ് ചെയ്യണമെന്ന് തുടർച്ചയായി കേൾക്കുമ്പോൾ നമ്മൾ വെറുത്തു പോകും എന്നും താരം പറയുന്നു. എന്തായാലും വളരെ പെട്ടന്ന് തരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply