You are currently viewing മരിച്ചാലും ഞാൻ ഹോട്ടാണെന്നും, കാമസൂത്രയുടെ പരസ്യത്തില്‍ അഭിനയിച്ച ആളാണെന്നും പലരും പറയും: പക്ഷെ അതൊന്നും എന്നെ ബാധിക്കില്ല

മരിച്ചാലും ഞാൻ ഹോട്ടാണെന്നും, കാമസൂത്രയുടെ പരസ്യത്തില്‍ അഭിനയിച്ച ആളാണെന്നും പലരും പറയും: പക്ഷെ അതൊന്നും എന്നെ ബാധിക്കില്ല

അറിയപ്പെടുന്ന മോഡലും നടിയും ടെലിവിഷൻ അവതാരകയുമാണ് ശ്വേത മേനോൻ. 1991 മുതൽ താരം ചെയ്യുന്ന അഭിനയ മേഖലയിൽ മോഡലിംഗ് രംഗത്തും സജീവമായി പ്രവർത്തിക്കുന്നു. ഇപ്പോൾ സിനിമ-സീരിയൽ ടെലിവിഷൻ രംഗങ്ങളിലും അതുപോലെ മോഡലിംഗ് രംഗങ്ങളിലും തിളങ്ങിനിൽക്കുന്ന വ്യക്തിത്വമായി മാറിയിരിക്കുന്നു. മലയാളം , ഹിന്ദി ഭാഷാ സിനിമകളിൽ ആണ് താരം അഭിനയിച്ചിട്ടുള്ളത്.

ഭാഷകൾക്കതീതമായി താരത്തിന് വലിയ ആരാധക വൃന്തങ്ങൾ ഉണ്ട്. താരത്തിന്റെ ടെലിവിഷൻ പരിപാടികൾക്കും നിറഞ്ഞ കയ്യടികൾ ലഭിക്കാറുണ്ട്. അത്രത്തോളം മനോഹരമായാണ് താരം ഓരോ മേഖലയും കൈകാര്യം ചെയ്യുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ താരം ഓരോ മേഖലകളിലും സമീപിക്കുന്നത്. മികച്ച നടിക്കുള്ള രണ്ട് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ താരം നേടിയിട്ടുണ്ട്.

അഭിനയ മേഖലയിലും താരത്തിന് ഒരുപാട് അംഗീകാരങ്ങളും അവാർഡുകളും ലഭിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ താരം ഇതിനോടകം ചെയ്തു കഴിഞ്ഞു. അഭിനയിച്ച ഭാഷകളിലെല്ലാം മുൻനിര നായകന്മാരുടെ കൂടെ അഭിനയിക്കാനും അവരോടൊപ്പം അഭിനയിച്ചിട്ടും മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും നേടിയെടുക്കാനും താരത്തിനു സാധിച്ചിട്ടുണ്ട്.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം ആണ് വൈറൽ ആകുന്നത്. ഞാൻ മരിക്കുമ്പോഴും ആളുകള്‍ കാമസൂത്രയെ പറ്റിയും, ശ്വേത ഹോട്ടാണ്, ബോള്‍ഡാണ് എന്നൊക്കെ പറയും എന്നാണ് താരം പറയുന്നത്. ഇതൊന്നും എനിക്ക് വിഷയമല്ല എന്നും ഞാൻ സന്തോഷത്തോടെ മുന്നോട്ട് പോകുന്നു എന്നുമാണ് താരം പറയുന്നത്. ആ പ്രായത്തില്‍ കാമസൂത്രയുടെ പരസ്യ ചിത്രത്തില്‍ അഭിനയിച്ചതിന് അന്നും ഇന്നും കുറ്റബോധം തോന്നുന്നില്ല എന്നും താരം കൂട്ടിച്ചേർത്തു.

ജീവിതത്തില്‍ ചെയ്ത കാര്യം ആലോചിച്ച്‌ പിന്നീട് കുറ്റബോധം തോന്നുന്നത് മണ്ടത്തരമാണ് എന്നും ഇന്ന് ഈ പ്രായത്തില്‍ കാമസൂത്ര ചെയ്യുമോ എന്ന് ചോദിച്ചാല്‍ ഉറപ്പായും എന്നായിരിക്കും മറുപടി എന്നും താരം പറയുന്നുണ്ട്. അത് എന്റെ ജോലിയാണ് എന്നും ഞാൻ അന്നു ചെയ്തു. ഞാൻ എന്നും ചെയ്യും. കാരണം ഞാൻ ഒരു നടിയാണ്. നല്ല കഥാപാത്രം ചെയ്യണം എന്നും താരം പറയുകയുണ്ടായി.

എന്റെ ജോലിയിൽ എനിക്ക് എന്റെ കുടുംബത്തിന്റെ പിന്തുണയുണ്ട് എന്നും അന്ന് അച്ഛൻ, ഇന്ന് അമ്മയും ശ്രീയും കൂടെയുണ്ട്. കുടുംബത്തിലുള്ള എല്ലാവരുടെയും പിന്തുണയുണ്ട് എന്നും അത്തരം ഒരു വലിയ കുടുംബത്തില്‍ നിന്നാണ് ഞാൻ വരുന്നത്. ആരെന്തു പറഞ്ഞാലും എനിക്ക് കുഴപ്പമില്ല. എന്നെ ഓര്‍ത്ത് എന്നും വീട്ടുകാര്‍ക്ക് അഭിമാനം മാത്രമേ ഉള്ളൂ എന്നും വളരെ സന്തോഷത്തോടെ താരം പറഞ്ഞു. വളരെ പെട്ടന്ന് അഭിമുഖം വൈറൽ ആകുകയും ചെയ്തിട്ടുണ്ട്.

Leave a Reply