You are currently viewing നഗ്നയായി അഭിനയിക്കാൻ പേടി തോന്നി, ധൈര്യം തന്നത് ഭർത്താവ്..; ശരണ്യ പ്രദീപ്

നഗ്നയായി അഭിനയിക്കാൻ പേടി തോന്നി, ധൈര്യം തന്നത് ഭർത്താവ്..; ശരണ്യ പ്രദീപ്

നഗ്നയായി അഭിനയിക്കാൻ പേടി തോന്നി, ധൈര്യം തന്നത് ഭർത്താവ്..; ശരണ്യ പ്രദീപ്

പ്രധാനമായും തെലുങ്കിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്ര നടിയും അവതാരകയുമാണ് ശരണ്യ പ്രദീപ്. പഠനം പൂർത്തിയാക്കിയ ശരണ്യ V6 ന്യൂസ് ചാനലിൽ ന്യൂസ് റീഡറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 2015-ൽ പ്രദീപ് മങ്കുവിനെ വിവാഹം കഴിച്ചു. 2017ൽ ഫിദ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ തെലുങ്ക് സിനിമാ വ്യവസായത്തിൽ തൻ്റെ അഭിനയ ജീവിതം ആരംഭിച്ചത്. ഈ ഒരൊറ്റ കഥാപാത്രത്തിലൂടെ സിനിമ മേഖലയിൽ ഉടനീളം താരത്തിന് നിറഞ്ഞ കൈയ്യടി ലഭിച്ചു.

തുടർന്ന് സൈലജ റെഡ്ഡി അല്ലുഡു, ദോരസാനി, ജാനു, ശശി, തെല്ലവയ്‌തെ ഗുരുവരം, അർദ്ധ ശതാബ്ദം, അമ്മ ദീവേന, കുശി, അംബാജിപേട്ട മാരിയേജ് ബാൻഡ് തുടങ്ങിയ വിവിധ സിനിമകളിൽ അഭിനയിച്ചു. കഥാപാത്രമാണെങ്കിലും തന്നിൽ ഭദ്രമാണ് എന്ന് താരത്തിന് വളരെ പെട്ടെന്ന് തന്നെ തെളിയിക്കാൻ സാധിച്ചു അതുകൊണ്ടുതന്നെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

ഗാലിവാന, RECCE, ഭാമകലാപം തുടങ്ങിയ വെബ് സീരീസുകളിലും ശരണ്യ അഭിനയിച്ചു.
‘അമ്പാജിപേട്ട് മാര്യേജ് ബാന്റ്’ (Ambajipeta Marriage Band) എന്ന ശരണ്യയുടെ പുതിയ ചിത്രം ശ്രദ്ധനേടുകയാണിപ്പോൾ.വലിയതോതിൽ ഈ സിനിമയെ കുറിച്ചുള്ള വാർത്തകളും വിശേഷങ്ങളുമാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ നിറഞ്ഞു കവിയുന്നത് അതിന്റെ പ്രധാനപ്പെട്ട ഒരു കാരണം ചിത്രത്തിന്റെ ഒരു പ്രധാന രംഗത്തിൽ താരം നഗ്നയായി അഭിനയിച്ചിട്ടുണ്ട് എന്നത് തന്നെയാണ്.

ഇപ്പോൾ താരം ഒരു അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത് ആ സീൻ ചെയ്തപ്പോൾ ഉണ്ടായ തന്റെ അനുഭവമാണ്. ഈ സീനിൽ അഭിനയിക്കാൻ പേടി തോന്നിയിരുന്നുവെന്നും ഭർത്താവാണ് ധൈര്യം നൽകിയതെന്നും താരം തുറന്നു പറയുന്നുണ്ട്. ‘സംവിധായകൻ ഈ സീനിനെ കുറിച്ച് പറഞ്ഞപ്പോൾ എനിക്ക് കുറച്ച് പേടി തോന്നിയിരുന്നു. ഇത്തരം ഒരു സീനിൽ മുമ്പ് അഭിനയിച്ചിട്ടില്ല. പക്ഷെ എന്റെ ഭർത്താവാണ് എന്റെ ഭയം മാറ്റി പിന്തുണ നൽകിയത് എന്നാണ് താരം പറഞ്ഞത്

വളരെ ശക്തമായ കഥാപാത്രമാണ്. അതിനാൽ ധീരമായി തന്നെ ചെയ്യാൻ ഭർത്താവ് ഊർജ്ജം നൽകി എന്നും സിനിമയുടെ യൂണിറ്റും വലിയ പിന്തുണയായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു. അഞ്ച് പേർ മാത്രമായിരുന്നു ആ സീൻ ചിത്രീകരിക്കുമ്പോൾ ഉണ്ടായിരുന്നത്. ഡിവിപി, സംവിധായകൻ, കോസ്റ്റ്യും ഡിസൈനർ, അസിസ്റ്റന്റ്, പിന്നൊരാളും കൂടെ. വളരെ കംഫർട്ടബിൾ ആയിരുന്നു ഞാൻ. ആ സീൻ വളരെ നന്നായി വന്നത് അവരുടെ സഹകരണം കൊണ്ടാണ് എന്നും താരം പറയാൻ മറന്നിട്ടില്ല.

Leave a Reply