You are currently viewing വിവാഹത്തെ പറ്റിയൊന്നും ചോദിക്കരുതെന്ന് ആദ്യമെ പറയും, എങ്കിലും അഭിമുഖത്തില്‍ അവരത് ചോദിക്കും, ഞാന്‍ എനിക്ക് അപ്പോള്‍ തോന്നിയ ഉത്തരം പറയും…

വിവാഹത്തെ പറ്റിയൊന്നും ചോദിക്കരുതെന്ന് ആദ്യമെ പറയും, എങ്കിലും അഭിമുഖത്തില്‍ അവരത് ചോദിക്കും, ഞാന്‍ എനിക്ക് അപ്പോള്‍ തോന്നിയ ഉത്തരം പറയും…

വിവാഹത്തെ പറ്റിയൊന്നും ചോദിക്കരുതെന്ന് ആദ്യമെ പറയും, എങ്കിലും അഭിമുഖത്തില്‍ അവരത് ചോദിക്കും, ഞാന്‍ എനിക്ക് അപ്പോള്‍ തോന്നിയ ഉത്തരം പറയും

സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് ശോഭന. അഭിനേത്രി എന്ന നിലക്ക് ഒപ്പം തന്നെ ഭരതനാട്യം നർത്തകിയായും അറിയപ്പെടുന്നു. ഹിന്ദി കന്നട ഇംഗ്ലീഷ് തെലുങ്ക് തമിഴ് മലയാളം എന്നീ ഭാഷകളിൽ ആണ് താരം ഇതുവരെയും അഭിനയിച്ചത്. ഓരോ ഭാഷകളിലും ഒട്ടനവധി ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചത് അഭിനയ മികവു കൊണ്ട് തന്നെയാണ്. അത്രത്തോളം ആഴത്തിലാണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചത്.

രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ , ഒരു കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ , രണ്ട് ഫിലിംഫെയർ അവാർഡുകൾ സൗത്ത് , മൂന്ന് വ്യത്യസ്ത ദക്ഷിണേന്ത്യൻ ഭാഷകളിൽ മികച്ച നടിക്കുള്ള 14 നോമിനേഷനുകൾ, 2011-ൽ തമിഴ്‌നാട് സംസ്ഥാനത്തിന്റെ കലൈമാമണി അവാർഡ് , എന്നുതുടങ്ങി മറ്റൊരുപാട് ചെറുതും വലുതുമായ അവാർഡുകളും അംഗീകാരങ്ങളും താരത്തിന് അഭിനയം മേഖലയിൽ നിന്നും ലഭിച്ചിട്ടുണ്ട്.

1980 കളിലും 90 കളിലും താരം സജീവമായി സിനിമകളിൽ അഭിനയിച്ചിരുന്നു. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. അഭിനയിച്ച ഭാഷകളിലെല്ലാം മുൻനിര നായകന്മാരുടെ കൂടെ കട്ടക്ക് അഭിനയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മികച്ച അഭിനയ പ്രകടനങ്ങൾ കാഴ്ചവെച്ചു കൊണ്ട് തന്നെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരം നേടിയെടുത്തിട്ടുണ്ട്.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖത്തിന്റെ ചില ഭാഗങ്ങളാണ് വൈറലാകുന്നത് അഭിമുഖങ്ങളിൽ വ്യക്തി ജീവിതത്തെക്കുറിച്ച് ഒന്നും തുറന്നു പറയാൻ ഇഷ്ടപ്പെടാത്ത ഒരു വ്യക്തിയാണ് താര. അതുകൊണ്ടു തന്നെ ഇപ്പോൾ താരം പറഞ്ഞിരിക്കുന്ന വാക്കുകൾ വളരെ പെട്ടെന്ന് പ്രേക്ഷകർക്കിടയിൽ പ്രചരിക്കപ്പെടുകയാണ് ഉണ്ടായത്. വിവാഹം കഴിക്കാത്തതിനെക്കുറിച്ച് ചോദിക്കരുത് എന്ന് അഭിമുഖം തുടങ്ങുന്നതിനു മുമ്പ് പറഞ്ഞാൽ പോലും പലരും അത് ചോദിക്കാറുണ്ട് എന്നാണ് താരം പറയുന്നത്.

ഒരു അഭിമുഖത്തിലും വിവാഹം ചെയ്തില്ല ചെയ്യുന്നില്ല എന്ന ചോദ്യം ഉണ്ടാകാതിരിക്കാറില്ല എന്നും താരം പറയുന്നുണ്ട്. ചോദിക്കരുത് എന്ന് പറഞ്ഞിട്ടും അഭിമുഖത്തിൽ ചോദിക്കുകയാണെങ്കിൽ അപ്പോൾ എന്റെ മനസ്സിൽ എന്താണ് തോന്നുന്നത് അതാണ് ഞാൻ പറയാറുള്ളത് എന്നാണ് താരം ഇപ്പോൾ പറഞ്ഞിരിക്കുന്നത്. നിങ്ങൾ എന്തെങ്കിലും പറയൂ ആളുകൾ വായിക്കട്ടെ ഞങ്ങൾക്ക് ജീവിക്കണ്ടേ എന്നൊക്കെയാണ് അവതാരകർ പറയാറുള്ളത് എന്നും താരം കൂട്ടിച്ചേർത്തു.

ആ സമയങ്ങളിൽ അപ്പപ്പോൾ എന്റെ മനസ്സിൽ തോന്നുന്ന ഉത്തരങ്ങളാണ് ഞാൻ പറയാറുള്ളത് എന്നും എനിക്കും ഒരു വിനോദം വേണ്ട എന്നും വളരെ പ്രസന്ന വദനയായി പുഞ്ചിരിച്ചുകൊണ്ട് താരം പറഞ്ഞു. എന്തായാലും അഭിനയ ജീവിതം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരത്തിന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് ആരാധകർ എപ്പോഴും അന്വേഷിക്കാറുള്ളത് തന്നെയാണ്. അതുകൊണ്ടു തന്നെയാണ് താരത്തിന്റെ വാക്കുകൾ ഇപ്പോൾ ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുള്ളത്.

Leave a Reply