You are currently viewing സിനിമകൾ ഇനിയും എഴുതണം.. ദൈവത്തെ ഓർത്ത് ചേച്ചി ഇനി അഭിനയിക്കരുത്.. അങ്ങനെയായിരുന്നു കമന്റ്: ശാന്തി മായാദേവി

സിനിമകൾ ഇനിയും എഴുതണം.. ദൈവത്തെ ഓർത്ത് ചേച്ചി ഇനി അഭിനയിക്കരുത്.. അങ്ങനെയായിരുന്നു കമന്റ്: ശാന്തി മായാദേവി

മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന വിജയകരമായ സിനിമയായ ദൃശ്യം 2 ലൂടെ അഭിനയ മേഖലയിലേക്ക് കടന്നു വന്ന അഭിനേത്രിയാണ് ശാന്തി പ്രിയ. മോഹൻലാലിന്റെ മാത്രമല്ല മമ്മൂട്ടിയെയും ഈ വക്കീൽ രക്ഷിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ ഗാനഗന്ധർവൻ എന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. വക്കീൽ ആയിട്ടാണ് താരം രണ്ട് സിനിമകളിലും പ്രത്യക്ഷപ്പെട്ടത് എന്നത് താരത്തിന്റെ മികവുകളെ അടയാളപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്.

ജീവിതത്തിലും വക്കീലായ താരമായിരുന്നു ആ റോളിൽ അഭിനയിച്ചത്. ദൃശ്യം എന്ന സിനിമ ഇറങ്ങിയ ശേഷം ഒരുപക്ഷേ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ തിരഞ്ഞതും ഈ വക്കീലിനെ തന്നെയായിരുന്നു. വളരെ മനോഹരമായും പക്വമായുമാണ് താരം ഓരോ വേഷങ്ങളെയും സമീപിച്ചത്. നിറഞ്ഞ കയ്യടി താരത്തിന് ലഭിക്കുകയും ചെയ്തു.

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും വക്കീൽ ആയതിനുശേഷം പിന്നീട് വക്കീൽ കേസെടുത്തിരിക്കുന്നത് സൂപ്പർസ്റ്റാർ വിജയ് ദളപതിയുടെതാണ്. ലിയോയിലും വക്കീൽ വേഷം ചെയ്യാൻ താരത്തിന് അവസരം ലഭിച്ചിരുന്നു. ഇപ്പോൾ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ നേര് എന്ന സിനിമയിലും ഒരു വേഷത്തിലൂടെ താരം മലയാള ഈ സിനിമ പ്രേക്ഷകർക്കിടയിൽ സജീവമാവുകയാണ്. നേരെ എന്ന പുതിയ സിനിമയിൽ താരം അഭിനയിക്കുക മാത്രമല്ല തിരക്കഥ രചനയിലും പങ്കാളിയായിട്ടുണ്ട്.

നേരെ എന്ന പുതിയ സിനിമയുടെ തിരക്കഥ ജിത്തു ജോസഫും താരവും ഒരുമിച്ചാണ് എഴുതിയിരിക്കുന്നത് ജിത്തു ജോസഫിന്റെ സംവിധാനം മികവിൽ പുറത്തുവന്ന പുതിയ ചിത്രം മികച്ച അഭിപ്രായങ്ങളോടെയാണ് പ്രേക്ഷകർ സ്വീകരിച്ചിട്ടുള്ളത്. എന്നിരുന്നാൽ തന്നെയും താരത്തിന്റെ അഭിനയത്തിന് ഒരുപാട് നെഗറ്റീവ് കമന്റുകൾ വന്നിട്ടുണ്ട് എന്ന് തുറന്നു പറയുകയാണ് താരം. വളരെ പോസിറ്റീവായി യഥാർത്ഥമായ കാര്യങ്ങൾ തന്നെയാണ് അവർ പറഞ്ഞത് എന്നും ഞാൻ അതിനെ പോസിറ്റീവായി തന്നെ എടുക്കുന്നു എന്നും താരം പറയുന്നുണ്ട്.

അഭിനയത്തെ മോശം പറഞ്ഞുകൊണ്ട് സിനിമയെ തന്നെ മോശപ്പെടുത്താൻ അവർ ആരും ഉദ്ദേശിച്ചിട്ടില്ല എന്നും അവരെല്ലാവരും ഹോണസ്റ്റായി തന്നെയാണ് അഭിപ്രായം പറഞ്ഞത് എന്നും അത് തന്നെ അഭിനയം നന്നാക്കാൻ വേണ്ടിയാണ് അത് പറഞ്ഞത് എന്ന് ഞാൻ മനസ്സിലാക്കുന്നു എന്നും താരം അഭിമുഖത്തിൽ പറയുന്നുണ്ട്.ഞാൻ കഴിഞ്ഞ ദിവസം എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് ഒരു പോസ്റ്റ് ഇട്ടിരുന്നു.

അതിനു താഴെ ഞാൻ ജനുവിൻ ആയിട്ടാണ് പറയുന്നത് ഈ പറയുന്നതുകൊണ്ട് ചേച്ചിക്ക് ഒരു വിഷമം തോന്നരുത് ചേച്ചി ഒരു നല്ല റൈറ്റർ ആണ് പക്ഷേ അഭിനയിക്കരുത് എന്ന ഒരു കമന്റ് പോസ്റ്റിനു താഴെ എനിക്ക് ലഭിച്ചിട്ടുണ്ട് കമന്റ് വായിച്ചപ്പോൾ അവർ പറയുന്നത് ജനുവിനാണ് എന്ന് തന്നെയാണ് എനിക്ക് തോന്നിയത് എന്നും താരം കൂട്ടിച്ചേർത്തു. തളരരുത് ഇനിയും ചെയ്തു പഠിക്കണം എന്ന് രൂപത്തിലുള്ള കമന്റുകൾ ഇട്ടവരും കുറവല്ല. എന്തായാലും താരത്തിന്റെ തുറന്നു പറച്ചിലുകൾ വളരെ പെട്ടെന്ന് ആണ് സോഷ്യൽ മീഡിയ സ്വീകരിച്ചത്.

Leave a Reply