You are currently viewing സെൽഫി എടുക്കാൻ വന്നിട്ട് ശരീരത്തിൽ പിടിക്കുന്നതും നുള്ളുന്നതും മര്യാദകേടാണ്: മീനാക്ഷി

സെൽഫി എടുക്കാൻ വന്നിട്ട് ശരീരത്തിൽ പിടിക്കുന്നതും നുള്ളുന്നതും മര്യാദകേടാണ്: മീനാക്ഷി

മിനി സ്ക്രീനിലൂടെ മലയാളി വീട്ടമ്മാരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീനാക്ഷി രവീന്ദ്രൻ. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപാട് ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. ഒരുപാട് സൂപ്പർ ഹിറ്റ് പരമ്പരകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചിട്ടുണ്ട്. നടി എന്നതിലുപരി ഒരു മികച്ച അവതാരക കൂടിയാണ് താരം. ഇപ്പോൾ മഴവിൽ മനോരമയിൽ വളരെ വിജയകരമായി സംരക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന ഉടൻ പണം ചാപ്റ്റർ ഫോറിന്റെ അവതാരകയാണ് താരം.

ചെറിയ പ്രായത്തിൽ തന്നെ എയർലൈൻ ഇന്ത്യയിൽ ക്യാബിൻ ക്രൂ ആയി താരം ജോലി ചെയ്തിരുന്നു എങ്കിലും അത് രാജി വെച്ചാണോ ഇപ്പോൾ മിനി സ്ക്രീൻ രംഗത്തേക്ക് കടന്നിരിക്കുന്നത്. 2018 ൽ പുറത്തിറങ്ങിയ തട്ടും പുറത്ത് അച്യുതൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. തുടർന്ന് ഫഹദ് ഫാസിൽ നായകനായി പുറത്തിറങ്ങിയ മാലിക് എന്ന സിനിമയിൽ ഒരുപാട് കയ്യടി നേടിയ വേഷമാണ് താരം ചെയ്തത്.

പ്രണവ് മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹൃദയം എന്ന സിനിമയിലും താരം ശ്രദ്ധേയമായ ഒരു കഥാപാത്രം അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരമ്പരയായ മറിമായത്തിലും താരം ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചിട്ടുണ്ട്. നായിക നായകൻ എന്ന ടിവി റിയാലിറ്റി ടാലെന്റ്റ് ഷോയിലൂടെ അനേകായിരങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ താരത്തിന് കഴിഞ്ഞു. ഒരുപാട് മികച്ച അഭിപ്രായങ്ങൾ ആ സമയത്ത് താരത്തിന് ലഭിച്ചിരുന്നു. സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തെ സജീവമാക്കാൻ സഹായിച്ചിട്ടുണ്ട്.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലായി കൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യത്തോടു കൂടി ജീവിക്കാൻ ഭാഗ്യം ലഭിച്ച ഒരാളാണ് താൻ. അതിനാൽ തന്നെ ഇഷ്ടമുള്ള പോലെ യാത്ര ചെയ്യാനും വസ്ത്രങ്ങൾ ധരിക്കാനും ഒക്കെ എനിക്ക് സാധിക്കാറുണ്ട് എന്നും ഉദ്ഘാടന വേദികളിലും സ്റ്റേജ് പ്രോഗ്രാമിലും പോകുമ്പോൾ ചിലർ തൻറെ വസ്ത്രരീതിയെ വിമർശിച്ചു കൊണ്ട് വരാറുണ്ട് എന്നും എങ്കിലും അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ട് എന്നാണ് താരം അഭിമുഖത്തിൽ പറയുന്നത്.

പക്ഷേ സെൽഫി എടുക്കാൻ ആണെന്നും പറഞ്ഞ് അടുത്തെത്തി നുള്ളുന്നതും ശരീരത്തിൽ സ്പർശിക്കുന്നത് ഒക്കെ മര്യാദയില്ലാത്ത പരിപാടിയാണ് എന്നും അതൊരിക്കലും സ്നേഹ പ്രകടനം അല്ല ഉപദ്രവം ആണെന്നും താരം പറയുന്നു. വളരെ കാലിക പ്രസക്തമായ കാര്യങ്ങളാണ് താരം പറഞ്ഞത് എന്നുള്ളതു കൊണ്ടു തന്നെ താരത്തിന്റെ അഭിമുഖത്തിന്റെ ഭാഗങ്ങളെല്ലാം വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ സ്വീകാര്യമായത്.

Leave a Reply