ഒന്നിലധികം കഴിവുകൾ കൊണ്ട് വളരെ പെട്ടന്ന് ആരാധകർക്കിടയിൽ താരംഗമായ താരമാണ് അനസൂയ ഭരധ്വാജ്. നടി, മോഡൽ, ടെലിവിഷൻ അവതാരക എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിക്കാൻ താരത്തിനായി. 2013 മുതലാണ് കാരം സിനിമ മേഖലയിൽ സജീവമായി ട്ടുള്ളത്. ഒരുപാട് സിനിമകളിൽ അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ താരം കൈകാര്യം ചെയ്തിട്ടുണ്ട്.

തെലുങ്ക് സിനിമയിൽ ആണ് താരം സജീവമായി നില കൊള്ളുന്നത്. എംബിഎ ബിരുദധാരിയായ താരം എച്ച്ആർ എക്സിക്യൂട്ടീവ് ആയി ജോലി ചെയ്തിട്ടുണ്ട് അതിനുശേഷമാണ് സിനിമ അഭിനയം മേഖലയിലേക്ക് താരം കടക്കുന്നത്. ക്ഷണം രംഗസ്ഥലം എന്നീ സിനിമകൾ താരത്തിന് കരിയറിലെ വലിയ വിജയങ്ങൾ തന്നെയായിരുന്നു. മലയാളത്തിൽ താരം അറിയപ്പെടുന്നത് ഭീഷ്മപർവ്വം എന്ന സിനിമയിലൂടെയാണ്.

അമൽ നീരദ് എഴുതി സംവിധാനം ചെയ്തു നിർമ്മിച്ച സിനിമയിൽ മലയാളത്തിലെ താരരാജാവ് മമ്മൂട്ടിക്ക് പുറമേ ഒരുപാട് മികച്ച കലാകാരന്മാർ അണിനിരന്നു എങ്കിലും അനസൂയ എന്ന നടിയുടെ പ്രകടനങ്ങൾ നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ സ്വീകരിച്ചു. മൈക്കിൾ അപ്പന്റെ ആലീസ് എന്ന് തന്നെയാണ് കഥാപാത്രം സിനിമയുടെ റിലീസിന് ശേഷം അറിയപ്പെട്ടിരുന്നത്. കഥാപാത്രത്തെ വളരെ മനോഹരമായും പക്വമായും താരം കൈകാര്യം ചെയ്തു എന്ന് പറയാതിരിക്കാൻ കഴിയില്ല.

താരം സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമാണ്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും അഭിമുഖങ്ങളും എല്ലാം വളരെ പെട്ടെന്നാണ് വൈറലാകുന്നത്. കഴിഞ്ഞ ദിവസം പഴയ കാല നടികളുടെ ലുക്കുകൾ താരം റീക്രിയേറ്റ് ചെയ്തിരുന്നു. മനോഹരമായ ഫോട്ടോകൾ ആരാധകരുടെ കയ്യടി നേടുകയും ചെയ്തു. ഒരു അവാർഡ് ദാന ചടങ്ങിലാണ് പഴയകാല നടിമാരായ സാവിത്രി, ശ്രീദേവി, സൗന്ദര്യ എന്നിവരുടെ ലുക്ക് റീക്രിയേറ്റ് ചെയ്തത്.

പരിപാടിയിൽ ഇവരുടെ സിനിമാ ഗാനങ്ങൾ വേദിയിൽ അവതരിപ്പിക്കുകയും ചെയ്തു. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചതോടെ മികച്ച അഭിപ്രായങ്ങൾക്കൊപ്പം പല തരത്തിലുള്ള വിമർശനങ്ങളും താരത്തിന് നേരിടേണ്ടി വന്നു. നടി സാവിത്രിയെ പോലെ അഭിനയിക്കുന്നത് എക്സ്പോസ് ചെയ്യുന്നത് പോലെ അത്ര എളുപ്പമല്ല എന്നാണ് ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. അയാളുടെ കമന്റ് പങ്കുവച്ചു കൊണ്ട് തന്നെ താരം വിമർശനത്തിന് മറുപടിയും നൽകിയിരിക്കുന്നു.

“നിങ്ങൾ പറഞ്ഞത് ശരിയാണ്. സാവിത്രി അമ്മയെ പോലെ അഭിനയിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ഞാൻ അവർക്ക് ട്രിബ്യൂട്ട് നൽകുക മാത്രമാണ് ചെയ്തത്. അതുപോലെ എക്സ്പോസ് ചെയ്യുക എന്നതും അത്ര എളുപ്പമല്ല. മാനസികവും ശാരീരികവുമായ തയാറെടുപ്പുകൾ അതിന് ആവശ്യമാണ്. എന്ത് ധരിച്ചാലും കോൺഫിഡന്റാകണം” എന്നാണ് താരം മറുപടി നൽകിയത്. ഈ മറുപടിക്ക് നിറഞ്ഞ കൈയ്യടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്.