You are currently viewing ബോള്ളിവുഡ് താരസുന്ദരികളുടെ വർക്ക്‌ ഔട്ട് വീഡിയോ.. സ്ലിം ബ്യുട്ടി ആയിരിക്കുന്നതിന്റെ കാരണം ഹെവി വർക്ക്‌ ഔട്ട് ആണ്

ബോള്ളിവുഡ് താരസുന്ദരികളുടെ വർക്ക്‌ ഔട്ട് വീഡിയോ.. സ്ലിം ബ്യുട്ടി ആയിരിക്കുന്നതിന്റെ കാരണം ഹെവി വർക്ക്‌ ഔട്ട് ആണ്

സമൂഹ മാധ്യമങ്ങളിൽ നടീനടന്മാരുടെ വിശേഷങ്ങൾക്ക് എപ്പോഴും വലിയ സ്ഥാനമാണ് ലഭിക്കാറുള്ളത്. അവരുടെ ഫോട്ടോകൾക്കും വിശേഷങ്ങൾക്കും പുതിയ സിനിമ സീരിയൽ പ്രഖ്യാപനങ്ങൾക്കും അതിന് തുടർന്നുള്ള അപ്ഡേഷനുകൾക്കും എല്ലാം പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ വലിയ കാഴ്ചക്കാരെ നേടിയെടുക്കാൻ സാധിക്കാറുണ്ട്. അതുപോലെ തന്നെയാണ് നടീനടന്മാരുടെ ഫിറ്റ്നസ് യോഗ വീഡിയോകൾക്കും സൗന്ദര്യ ആരോഗ്യ സംരക്ഷണ ടിപ്പുകൾക്കും സമൂഹ മാധ്യമങ്ങളിൽ വലിയ സ്ഥാനം ലഭിച്ചിട്ടുണ്ട്.

നടീനടന്മാരുടെ ഫിറ്റ്നസ് യോഗ വീഡിയോകൾക്കും ഫോട്ടോകൾക്കും എല്ലാം സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് ട്രെൻഡിങ് ആവാൻ സാധിക്കാറുണ്ട്. എന്തായാലും കഴിഞ്ഞ ദിവസം അപ്‌ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത് സാറ അലിഖാനും അനന്യയും ഒരുമിച്ച് എത്തി വർക്കൗട്ട് ചെയ്യുന്ന ഒരു വീഡിയോ ആണ്. വ്യത്യസ്തമായ വർക്ക് ഔട്ടുകളിലൂടെയും അതിസാഹസികമായ ഫിറ്റ്നസ് മുറകളിലൂടെയും തന്നെ ശരീര ആരോഗ്യ സൗന്ദര്യ സംരക്ഷണം ഇരുവരും വളരെ കർശനമായി തന്നെ പരിപാലിക്കുന്നു എന്നതിന്റെ തെളിവ് തന്നെയാണ് വീഡിയോ.

നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് സാറ അലി ഖാൻ. ഹിന്ദി സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം 2018 മുതൽ അഭിനയ രംഗത്ത് തിളങ്ങി നിൽക്കുകയാണ്. 2018 ൽ അഭിഷേക് കപൂർ സംവിധാനം ചെയ്ത സുശാന്ത് സിംഗ് രാജ്പുത് നായകനായി പുറത്തിറങ്ങിയ കേദാർനാത് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം കരിയർ ആരംഭിച്ചത്.

ഈ സിനിമയിലെ അഭിനയത്തിന് മികച്ച തുടക്കക്കാരിക്കുള്ള ഫിലിംഫെയർ അവാർഡ് താരത്തിന് ലഭിക്കുകയും ചെയ്തു. സിംബ, ലൗ ആർജിക്കൽ, കൂലി നമ്പർ വൺ, തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട ഹിന്ദി സിനിമകളാണ്. സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അത്രത്തോളം പ്രേക്ഷക പ്രീതിക്ക് അനുസൃതമായാണ് താരം അഭിനയിക്കുന്നത്

സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്ന താരമാണ് അനന്യ പാന്ധ്യ. താരം പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തു. താരം അഭിനയിച്ച ഓരോ കഥാപാത്രവും പ്രേക്ഷക മനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടുന്ന തരത്തിൽ ആഴത്തിൽ അറിഞ് അവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡ് സിനിമയിൽ തനതായ വ്യക്തിമുദ്ര താരത്തിന് സാധിക്കുകയും ചെയ്തു.

അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും താരം ആരാധകർക്കിടയിൽ ചിരപ്രതിഷ്ഠ നേടിയിരിക്കുകയാണ്. ഏത് കഥാപാത്രമാണ് എങ്കിലും വളരെ നിഷ്പ്രയാസം താരം അവതരിപ്പിക്കുകയും നിറഞ്ഞ കയ്യടിയോടെ പ്രേക്ഷകർ സ്വീകരിക്കുന്ന തരത്തിൽ താരം അവതരിപ്പിക്കുകയും ചെയ്യും. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർ കണ്ടിട്ടുണ്ട്. ലിഗർ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം സൗത്ത് ഇന്ത്യൻ സിനിമയിലും അരങ്ങേറാൻ പോകുന്നുണ്ട്.

Leave a Reply