കാവ്യ മാധവനേക്കാൾ വലിയ താരം മഞ്ജു വാര്യർ… തുറന്നടിച്ച് സന്തോഷ് വർക്കി.
ആമിർ പള്ളിക്കൽ ആദ്യമായി സംവിധാനം ചെയ്ത മലയാളം അറബിക് ദ്വിഭാഷാ ചിത്രമാണ് ആയിഷ. മഞ്ജു വാര്യർ ടൈറ്റിൽ റോളിൽ അഭിനയിച്ചു പുറത്തിറങ്ങിയ ക്രോസ്-കൾച്ചറൽ ഫാമിലി എന്റർടെയ്‌നർ സിനിമക്ക് മികച്ച സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ജനുവരി 20 നാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെയാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്തത്.

നിലമ്പൂർ ആയിഷ എന്ന ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ പുറത്തുവന്നിരിക്കുന്നത്. ചെറുതും വലുതുമായ കഥാപാത്രങ്ങൾ അവതരിപ്പിക്കുന്ന എല്ലാ അഭിനേതാക്കൾക്കും വളരെ മികച്ച പ്രേക്ഷക പ്രീതിയും ദോഷവും മീഡിയ സപ്പോർട്ടും സിനിമയിലൂടെ നേടാൻ കഴിഞ്ഞിരിക്കുന്നു.

ഇപ്പോൾ മോഹൻലാൽ സിനിമയുടെ റിവ്യൂ പറഞ്ഞു വൈറലായ സന്തോഷ് വർക്കി സിനിമ കണ്ടിറങ്ങിയതിനു ശേഷം പങ്കുവെച്ച കാര്യങ്ങളാണ് വൈറലാകുന്നത്. വുമൺ എംപവർമെന്റ് ആണ് ഈ സിനിമയിലൂടെ പറയാൻ ഉദ്ദേശിച്ചിരിക്കുന്നത് എന്നും വളരെ മനോഹരമായി മഞ്ജുവാര്യർ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് എന്നുമാണ് സന്തോഷ് വർക്കി പറഞ്ഞത്. യഥാർത്ഥത്തിലുള്ള ഒരു സംഭവമാണ് സിനിമയാക്കിയിരിക്കുന്നത് എന്നും അദ്ദേഹം പറയുന്നുണ്ട്.

അദ്ദേഹത്തിന്റെ വാക്കുകൾ: വുമൺ എംപവർമെന്റ് ആണ് പറയുന്നത്. ഫെമിനിസ്റ്റിക്കായാണ് ചിത്രീകരിച്ചിരിക്കുന്നത്. നടന്ന കഥയാണ് ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ ജീവിതമാണ് പറയുന്നത്. മഞ്ജുവാര്യരുടെ പെർഫോമൻസ് നല്ലതാണ്. കാവ്യ മാധവനെക്കാൾ മികച്ച അഭിനേത്രിയാണ് മഞ്ജു വാര്യർ. ഗദ്ദാമ എന്ന സിനിമയിൽ കാവ്യ മാധവൻ ചെയ്തതിനേക്കാൾ നന്നായി മഞ്ജുവാര്യർ ചെയ്തിരിക്കുന്നു.

എന്നത് ഒരു അവാർഡ് ഫിലിം ആയിരുന്നു എന്നാൽ ഇത് അവാർഡിനും കൊമേഴ്സിൽ സിനിമക്കും ഇടയിലുള്ളതാണ്. എല്ലാം കൊണ്ടും നല്ലൊരു മൂവിയാണ്. മഞ്ജുവാര്യരെ ഇനിയും ഉപയോഗപ്പെടുത്താനുണ്ട്. ഇനി മലയാളത്തിൽ ഉപയോഗപ്പെടുത്താനുള്ളത് മോഹൻലാലിനെയും മഞ്ജുവാര്യരെയുമാണ്. അവർ ഒരുമിച്ച് സിനിമകൾ വന്നിട്ട് ഇപ്പോൾ കുറച്ച് സമയമായി അവരുടെ കോമ്പിനേഷനിൽ വരുന്ന നല്ല സിനിമകൾക്ക് വേണ്ടി കാത്തിരിക്കുകയാണ്.

മലയാളത്തിലെ ഏറ്റവും നല്ല അഭിനേത്രി മഞ്ജുവാര്യർ തന്നെയാണ്. കുറച്ചു മുമ്പ് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു കാവ്യ മാധവൻ നല്ല ആക്ട്രസ് ആണ് എന്ന്. എന്നാൽ കാവ്യ മാധവനെക്കാൾ മികച്ച ആക്ട്രസ് മഞ്ജു വാര്യർ ആണ്. ഈ സിനിമ ചെയ്തിരിക്കുന്നത് ഒരു പോലെയാണ് നടന്ന കാര്യമാണ്. ഒന്നുമില്ല സെക്കൻഡ് ഹാഫ് ആണ് എനിക്ക് നല്ലോണം ഇഷ്ടപ്പെട്ടത്. യൂത്തിന് കാണാം സ്ത്രീകൾ കാണണം ഫാമിലി ആയിട്ട് പോയി കാണാം നല്ല സിനിമയാണ്.