You are currently viewing സമ്മതിച്ചിരിക്കുന്നു.. ഇത്രേം ഹാർഡ് വർക്ക്‌ ഔട്ട്, യോഗ ആരും കൊതിക്കുന്ന ഈ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം..

സമ്മതിച്ചിരിക്കുന്നു.. ഇത്രേം ഹാർഡ് വർക്ക്‌ ഔട്ട്, യോഗ ആരും കൊതിക്കുന്ന ഈ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം..

അറിയപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയാണ് വിദ്യാ മാൽവാഡെ. മഹാരാഷ്ട്രയിലെ മുംബൈലാണ് താരത്തിന്റെ ജനനം. 2003 മുതൽ ഇതു വരെയും അഭിനയ മേഖലയിൽ താരം സജീവമാണ്. എയർ ഹോസ്റ്റസായിട്ടാണ് താരം തന്റെ കരിയർ ആരംഭിച്ചത്. താരത്തിന്റെ ആദ്യ ഭർത്താവ്, ക്യാപ്റ്റൻ അരവിന്ദ് സിംഗ് ബഗ്ഗ അലയൻസ് എയറിന്റെ പൈലറ്റായിരുന്നു . 2000-ൽ അലയൻസ് എയർ ഫ്ലൈറ്റ് 7412 എന്ന അദ്ദേഹത്തിന്റെ വിമാനം പട്‌നയിലെ ഒരു കെട്ടിടത്തിൽ തകർന്നു വീഴുകയും അദ്ദേഹം മരണപ്പെടുകയും ചെയ്തിരുന്നു.

പിന്നീട് താരം 2009-ൽ ഓസ്‌കാർ അവാർഡിൽ അശുതോഷ് ഗോവാരിക്കറിനൊപ്പം പ്രവർത്തിച്ച സഞ്ജയ് ദയ്മയെ താരം വിവാഹം കഴിക്കുകയാനുണ്ടായത്. തുടർന്ന് മോഡലിംഗ് ആരംഭിക്കുകയും പരസ്യചിത്ര നിർമ്മാതാവ് പ്രഹ്ലാദ് കക്കർ ചില പരസ്യങ്ങൾക്കായി താരത്തെ തിരഞ്ഞെടുക്കുകയും ചെയ്തു. ഒരുപാട് പരസ്യ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്തും സജീവ സാന്നിധ്യം ആയിരുന്നു

ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ട വിക്രം ഭട്ടിന്റെ ഇന്റേഹ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. വിജയിക്കാത്ത നിരവധി സിനിമകൾക്കും നിരവധി പരസ്യങ്ങൾക്കും ശേഷം 2007 ൽ ചക് ദേ ഇന്ത്യയിൽ താരം ഇന്ത്യൻ വനിതാ ദേശീയ ഹോക്കി ടീമിന്റെ ഗോളിയുടെയും ക്യാപ്റ്റന്റെയും വേഷത്തിൽ അഭിനയിച്ചു. മികച്ച അഭിപ്രായം നേടുകയും ചെയ്തു. താരത്തിന്റെ ഏറ്റവും പുതിയ സിനിമ യാര സില്ലി സില്ലി ആയിരുന്നു.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി അപ്‌ലോഡ് ചെയ്യാറുണ്ട്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളും താരത്തിന്റെ ഫോട്ടോകൾക്ക് ഇതുവരെയും ലഭിച്ചിട്ടുണ്ട്. ഏത് ഫോട്ടോകളാണ് പങ്കുവെക്കുന്നത് എങ്കിലും പങ്കുവെച്ച് നിമിഷങ്ങൾക്ക് തന്നെ ആരാധകർ അവ ഏറ്റെടുക്കാറുണ്ട്. വളരെ വ്യത്യസ്തവും മികച്ചതുമായ ഫോട്ടോഷൂട്ടുകളിലാണ് താരം ഇതുവരെ പങ്കെടുത്തിട്ടുള്ളത്.

ഇപ്പോൾ താരത്തിന്റെ ഒരു യോഗ ഫോട്ടോ ആണ് വൈറൽ ആകുന്നത്. ഫോട്ടോക്കൊപ്പം താരം കുറിച്ച താരത്തിന്റെ വാക്കുകൾ ഏറ്റവും കൂടുതൽ ആരാധകരുടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. ധരിക്കുന്നതും ധരിക്കാതിരിക്കുന്നതും എന്റെ ചോയ്സ് ആണ് എന്നാണ് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്. സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യത്തിന്റെ മേൽ കൈകടത്തനാർക്കും സാധ്യമല്ല എന്നതിലേക്ക് വിരൽ ചൂണ്ടുന്ന തരത്തിലുള്ള സംസാരമാണ് താരം എഴുതിയിരിക്കുന്നത്. എന്തായാലും ഫോട്ടോകളും ക്യാപ്ഷൻ വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗം ആയിട്ടുണ്ട്.

Leave a Reply