You are currently viewing ‘എന്നെ സംയുക്ത എന്ന് വിളിച്ചാൽ മതി, പേരിൽ നിന്ന് മേനോൻ എന്ന വാല് ഒഴിവാക്കി സംയുക്ത… ഞാന്‍ അഭിനയിക്കുന്ന സിനിമകളില്‍ നിന്ന് അത് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്

‘എന്നെ സംയുക്ത എന്ന് വിളിച്ചാൽ മതി, പേരിൽ നിന്ന് മേനോൻ എന്ന വാല് ഒഴിവാക്കി സംയുക്ത… ഞാന്‍ അഭിനയിക്കുന്ന സിനിമകളില്‍ നിന്ന് അത് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്

‘എന്നെ സംയുക്ത എന്ന് വിളിച്ചാൽ മതി, മേനോൻ വേണ്ട’; പേരിൽ നിന്ന് മേനോൻ ഒഴിവാക്കി നടി… ഞാന്‍ അഭിനയിക്കുന്ന സിനിമകളില്‍ നിന്ന് അത് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്

സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് സംയുക്ത മേനോൻ. ചലച്ചിത്ര അഭിനേത്രി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് സംയുക്ത. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്യുന്നതിന് മാത്രം വളരെയധികം പ്രശംസ താരത്തിന് ലഭിക്കാറുണ്ട്. മികച്ച അഭിനയ വൈഭവം കൊണ്ട് ഒരുപാട് പേരുടെ ആരാധനാ കഥാപാത്രമായി മാറാൻ വളരെ ചുരുങ്ങിയ സിനിമകൾ മാത്രം വേണ്ടിവന്ന താരമാണ് സംയുക്ത എന്നതും എടുത്തു പറയേണ്ടത് തന്നെയാണ്.

മലയാളത്തിനു പുറമെ തെലുങ്ക് തമിഴ് ഭാഷകളിൽ താരം അഭിനയിക്കുന്നുണ്ട്. 2016 മുതൽ സിനിമ അഭിനയ മേഖലയിൽ താരം സജീവമായി നിലനിൽക്കുന്നു. പോപ്കോൺ എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിച്ചത്. എങ്കിലും 2018ൽ പുറത്തിറങ്ങിയ തീവണ്ടി എന്ന ചിത്രത്തിലെ അഭിനയം താരത്തിന് കരിയറിൽ ഒരു ബ്രേക്ക് തന്നെയായിരുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങൾ സ്വീകരിച്ചു കൊണ്ട് അഭിനയ മേഖലയിലെ ജീനിയസ് ആവുകയാണിപ്പോൾ താരം.

ഏതു ഭാഷയിൽ ആണെങ്കിലും താരത്തിന്റെ ചിത്രങ്ങൾക്ക് വലിയ ആരാധക പിന്തുണയാണ്. കളരി, ലില്ലി, ജൂലൈ കാട്രിൽ എന്നീ സിനിമകൾക്ക് മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ലഭിച്ചിരുന്നു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്. അത്രത്തോളം മികച്ച രൂപത്തിൽ ആ കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിച്ചു. ഓരോ സിനിമകളിലൂടെയും ഒരുപാട് ആരാധകരെ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഇപ്പോൾ താരം അഭിനയിച്ച ഫെബ്രുവരി 17ന് പുറത്തിറങ്ങാനിരിക്കുന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി പ്രത്യക്ഷപ്പെട്ട ചടങ്ങിൽ താരം പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. വെങ്കി അറ്റ്‍ലൂരി സംവിധാനം ചെയ്യുന്ന വാത്തി ഗവംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

എന്നെ സംയുക്ത എന്ന് വിളിച്ചാല്‍ മതി എന്നും മേനോന്‍ എന്നത് മുന്‍പുണ്ടായിരുന്നു എന്നും പക്ഷേ ഞാന്‍ അഭിനയിക്കുന്ന സിനിമകളില്‍ നിന്ന് അത് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്നുമാണ് താരം പറയുന്നത്. സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്ന് നേരത്തേ തന്നെ മേനോന്‍ ഒഴിവാക്കിയിരുന്നു എന്നും താരം കൂട്ടിച്ചേർത്തു. പ്രശംസനീയമാണ് ഇക്കാര്യം എന്നാണ് സോഷ്യൽ മീഡിയ ഇടങ്ങളിലെ സംസാരം.

Leave a Reply