You are currently viewing വീണ്ടുമൊരു വിവാഹത്തിന് തയ്യാറല്ല, പക്ഷെ അമ്മയാകാൻ ആഗ്രഹിക്കുന്നു; സാമന്തയുടെ പ്ലാൻ

വീണ്ടുമൊരു വിവാഹത്തിന് തയ്യാറല്ല, പക്ഷെ അമ്മയാകാൻ ആഗ്രഹിക്കുന്നു; സാമന്തയുടെ പ്ലാൻ

ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് സമന്ത. തെലുങ്ക് തമിഴ് ചിത്രങ്ങളിലാണ് താരം കൂടുതലായും പ്രവർത്തിക്കുന്നത്. തെലുങ്കിലും തമിഴിലും മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരത്തിന് അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. ഏതു കഥാപാത്രവും വളരെ അനായാസം താരം കൈകാര്യം ചെയ്യാറുണ്ട്. തുടക്കം മുതൽ ഇതു വരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.

വളരെ മികച്ച അഭിനയ വൈഭവം താരം ഓരോ കഥാപാത്രങ്ങൾക്കും പ്രകടിപ്പിച്ചതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് തന്നെ വലിയ ആരാധക വൃന്തത്തെ താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒട്ടനവധി ആരാധകരുണ്ട്. നാഗ ചൈതന്യയുമായുള്ള വിവാഹ മോചനത്തിനു ശേഷം താരത്തിന് ഒരുപാട് വിമർശനങ്ങളാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ നേരിടേണ്ടിവന്നത്. ഒന്നിന് പിറകെ മറ്റൊന്നായി ഒരുപാട് സിനിമകൾ വിജയിച്ചു എങ്കിലും വിവാഹ മോചനത്തെ ചുള്ളിയുള്ള വിമർശനങ്ങൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ നിറഞ്ഞു നിന്നു.

അതിന് ശേഷമാണ് മയോസൈറ്റീസ് എന്ന ഒരു അപൂർവ രോഗം താരത്തിന് പിടിപെട്ടത്. ഒരുപാട് പോസ്റ്റുകളും മറ്റും താരം തന്നെ ഇതിന്റെ സ്ഥിരീകരണവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവച്ചു. അപൂർവ്വ രോഗം താരത്തെ പിടിപെട്ടതിന് ശേഷം അഭിനയം മേഖലയിൽ നിന്ന് താരം വിട്ടു നിന്നിരുന്നു. അഭിനയ മേഖലയിൽ വളരെ മികച്ച ഒരുപാട് ഇടപെടലുകൾ നടത്തിയ താരത്തോടുള്ള പ്രേക്ഷക ഇഷ്ടം പലപ്പോഴും ആരാധകർ പ്രകടിപ്പിക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ വിവാഹ കാര്യത്തെ ക്കുറിച്ചുള്ള ചർച്ചകളും മറ്റും സമൂഹ മാധ്യമങ്ങളിൽ ചൂടു പിടിക്കാറുണ്ട്. ഇങ്ങനെ താരത്തിന്റെ വിവാഹപ്രായം കഴിഞ്ഞു പോകുമോ എന്ന വേവലാതിയാണ് ആരാധകർ പ്രകടിപ്പിക്കുന്നത്. പലരും താരത്തിന് രണ്ടാം വിവാഹത്തെക്കുറിച്ച് ഉപദേശിക്കുന്നുണ്ട് എന്നും പറയപ്പെടുന്നു. എന്നാൽ ഇനിയൊരു വിവാഹം കഴിക്കുന്നതിനെ കുറിച്ച് സമാന്ത ചിന്തിക്കുന്നില്ലെന്നാണ് മറ്റു ചിലർ പറയുന്നത്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ രണ്ട് തരത്തിലുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. ഒറ്റയ്ക്ക് ജീവിതം ആസ്വദിക്കാനാണ് സാമന്തയുടെ പ്ലാൻ എന്നും ഇനിയുള്ള ജീവിതം അഭിനയത്തിനും സാമൂഹിക പ്രവർത്തനത്തിനും വേണ്ടി ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു അഭിപ്രായപ്പെടുന്നവരും സോഷ്യൽ മീഡിയ ഇടങ്ങളിൽ ഉണ്ട്.

എന്നാൽ അമ്മയാവണം എന്ന ആഗ്രഹം സമാന്തയ്ക്കുണ്ട്. അതിനാൽ തന്നെ ഭാവിയിൽ രണ്ടു കുട്ടികളെ ദത്തെടുക്കാൻ നടി ആഗ്രഹിക്കുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്. ഇതിനൊന്നും ഒരു ഔദ്യോഗിക സ്ഥിരീകരണത്തിന്റെ ബലം ഒന്നുമില്ല എങ്കിലും സോഷ്യൽ മീഡിയയിടങ്ങളിൽ താരത്തെക്കുറിച്ച് വരുന്ന ചർച്ചകളുടെ ആകെത്തുക ആണ് ഇതെല്ലാം.

Leave a Reply