You are currently viewing ഞാന്‍ ഐറ്റം നമ്പര്‍ ചെയ്തതു ശരിയായില്ല എന്നാണു അവര്‍ പറഞ്ഞത്, ദാമ്പത്യജീവിതം വിജയകരമായി മുന്നോട്ടുപോകാന്‍ താന്‍ നൂറു ശതമാനം പ്രയത്‌നിച്ചുവെന്ന് സാമന്ത

ഞാന്‍ ഐറ്റം നമ്പര്‍ ചെയ്തതു ശരിയായില്ല എന്നാണു അവര്‍ പറഞ്ഞത്, ദാമ്പത്യജീവിതം വിജയകരമായി മുന്നോട്ടുപോകാന്‍ താന്‍ നൂറു ശതമാനം പ്രയത്‌നിച്ചുവെന്ന് സാമന്ത

ഞാന്‍ ഐറ്റം നമ്പര്‍ ചെയ്തതു ശരിയായില്ല എന്നാണു അവര്‍ പറഞ്ഞത്, ദാമ്പത്യജീവിതം വിജയകരമായി മുന്നോട്ടുപോകാന്‍ താന്‍ നൂറു ശതമാനം പ്രയത്‌നിച്ചുവെന്ന് സാമന്ത

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് സമന്ത. തെലുങ്ക് തമിഴ് ചിത്രങ്ങളിലാണ് താരം കൂടുതലായും പ്രവർത്തിക്കുന്നത്. തെലുങ്കിലും തമിഴിലും മുൻനിര നായകന്മാരുടെ കൂടെ എല്ലാം താരത്തിന് അഭിനയിക്കാൻ സാധിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. അതുകൊണ്ടു തന്നെയാണ് പ്രേക്ഷക പ്രീതിയിലും പിന്തുണയിലും സോഷ്യൽ മീഡിയ സപ്പോർട്ടിലും താരം മുന്നിൽ നിൽക്കുന്നത്.

ഒരുപാട് വിജയകരമായ സിനിമകളിൽ അഭിനയിക്കാനും നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ ഓരോ വേഷങ്ങളും സ്വീകരിക്കപ്പെടാനും താരത്തിന് ഭാഗ്യമുണ്ടായിട്ടുണ്ട്. ഏതു കഥാപാത്രവും വളരെ അനായാസം താരം കൈകാര്യം ചെയ്യാറുണ്ട്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചു. വളരെ മനോഹരമായും പക്കുമായും ആണ് താരം ഓരോ വേഷങ്ങളെയും സമീപിച്ചത് എന്നത് വിജയത്തിന്റെ കാരണമായി.

ഇപ്പോൾ താരത്തിന്റെ പുതിയ സിനിമയായ ശകുന്തളത്തിന്റെ പ്രമോഷന്റെ ഭാഗമായി പങ്കെടുത്ത പൊതു ചടങ്ങിൽ വിവാഹ മോചനത്തെ കുറിച്ചു സംസാരിച്ച കാര്യങ്ങൾ വൈറൽ ആകുകയാണ്. വിവാഹ മോചനവുമായി ബന്ധപ്പെട്ട് ഒരുപാട് വിമർശനങ്ങൾ എനിക്ക് കേൾക്കേണ്ടി വന്നു എന്നും അന്നത്തെ അവസ്ഥ ദാരുണമായിരുന്നു എന്നും അതിൽ നിന്ന് പുറത്തു കടക്കാൻ പ്രായസപ്പെട്ടു എന്നുമാണ് താരം പറയുന്നത്.

വിവാഹമോചന സമയത്താണ് എനിക്ക് പുഷ്പ’യിലെ ഐറ്റം നമ്പര്‍ ചെയ്യാനുള്ള ഓഫര്‍ വന്നത്. തെറ്റു ചെയ്തിട്ടില്ലാത്ത ഞാന്‍ ഒളിച്ചിരിക്കേണ്ട ആവശ്യമില്ല എന്നു തോന്നിയതു കൊണ്ടാണ് ആ നൃത്തരംഗം ചെയ്യാന്‍ തയാറായത്. എന്നാല്‍ ഈ വിഷയത്തിൽ മാത്രം ഒരുപാട് വിമർശനങ്ങൾ തനിക്ക് കേൾക്കേണ്ടി വന്നു എന്ന് താരം പറഞ്ഞു. ആ സമയത്ത് ഐറ്റം നമ്പര്‍ ചെയ്തതു ശരിയായില്ല എന്നാണു അവര്‍ പറഞ്ഞത് എന്നും ഞാന്‍ ചെയ്തതു ശരിയാണെന്നു തന്നെയാണ് എന്റെ വിശ്വാസം എന്നും താരം പറയുന്നു.

എന്റെ കുടുംബ ജീവിതം പ്രശ്‌നങ്ങളില്ലാതെ പോകാന്‍ ഞാന്‍ നൂറു ശതമാനം അഡ്ജസ്റ്റ് ചെയ്തു എന്നും പക്ഷേ ഒന്നും ശരിയായില്ല എന്നും താരം പറഞ്ഞിട്ടുണ്ട്. പിന്നെ ഒരു തെറ്റും ചെയ്യാത്ത ഞാന്‍ എന്തിന് ജോലി ഉപേക്ഷിച്ച് ഒളിച്ചിരിക്കണം. ചെയ്യാത്ത തെറ്റിന് സ്വയം ശിക്ഷിക്കാന്‍ ഞാന്‍ തയാറല്ല എന്നും താരം പറയുന്നു. എങ്കിലും വിവാഹ മോചനം കരുതുന്നതു പോലെ അത്ര എളുപ്പമായിരുന്നില്ല എന്നും താരം പറയുന്നുണ്ട്.

ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് കടന്നുപോയത്. മിക്ക ദിവസങ്ങളിലും കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാതെ കരഞ്ഞു കൊണ്ടിരുന്നു എന്നും ഇതില്‍നിന്നു രക്ഷപ്പെടാന്‍ തനിക്കു കഴിയുമോ എന്ന് അമ്മയോട് നിരന്തരം ചോദിച്ചു കൊണ്ടിരുന്നെന്നും താരം തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. വിവാഹ മോചനത്തിന് ശേഷം അക്കാര്യത്തിൽ താരം നടത്തിയ ആദ്യ സംസാരം ആയതു കൊണ്ട് തന്നെ വളരെ പെട്ടന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ സ്വീകരിച്ചത്.

Leave a Reply