You are currently viewing രണ്ടാളും ഉണ്ടല്ലോ…. കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് മലയാളികളുടെ പ്രിയ താരങ്ങൾ

രണ്ടാളും ഉണ്ടല്ലോ…. കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് മലയാളികളുടെ പ്രിയ താരങ്ങൾ

അഭിനയിച്ചിരികളുടെ ചില ഫോട്ടോകൾക്ക് വലിയ പ്രേക്ഷക പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും ലഭിക്കാറുണ്ട്. ചില താരങ്ങളുടെ ഫോട്ടോകൾ എപ്പോൾ പങ്കുവെക്കപ്പെട്ടാലും സോഷ്യൽമീഡിയ ഇടങ്ങൾക്ക് സ്വീകാര്യമായിരിക്കും അത്തരത്തിലുള്ള താരങ്ങളാണ് സാധിക വേണുഗോപാലും വൈഗ റോസും. അഭിനയ ജീവിതത്തിലെ മികച്ച പ്രകടനങ്ങൾ കൊണ്ട് പ്രേക്ഷക പിന്തുണയും സപ്പോർട്ടിലും ഇരുവർക്കും ഒരു പടി മുന്നിലെത്താൻ സാധിച്ചിട്ടുണ്ട്.

ടെലിവിഷൻ രംഗത്തും ചലച്ചിത്ര മേഖലകളിലും സജീവമായ അഭിനേത്രിയാണ് സാധിക വേണു ഗോപാൽ. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന പട്ടുസാരി എന്ന സീരിയലിലെ അഭിനയത്തിലൂടെയാണ് താരം അറിയപ്പെടുന്നത്. പട്ടുസാരി’ എന്ന സീരിയലിലെ താരത്തിന്റെ അഭിനയ മികവിന് ഒരുപാട് അംഗീകാരങ്ങൾ താരത്തിന് ലഭിച്ചു. ആദ്യ അഭിനയത്തിലൂടെ തന്നെയാ താരത്തിന് മികവ് അടയാളപ്പെടുത്താൻ കഴിഞ്ഞുവെന്ന് ചുരുക്കം.

2013-ലെ കാഴ്ച സ്‌പെഷ്യൽ ജൂറി അവാർഡ്, അടൂർ ഭാസി കൾച്ചറൽ ഫോറം ടെലിവിഷൻ അവാർഡ്, രാഗരത്‌ന അവാർഡ് മികച്ച നടിക്കുള്ള പുരസ്‌കാരം എന്നിവ താരത്തിന് ലഭിച്ചിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ആ വേഷം കൈകാര്യം ചെയ്തത് എന്ന് ചുരുക്കം. മോഡലിംഗ് രംഗത്ത് നിന്നാണ് താരം അഭിനയ മേഖലയിലേക്ക് കടന്നു വരുന്നത്. 2009ലാണ് താരം പ്രൊഫഷണൽ മോഡലിംഗ് ആരംഭിച്ചത്.

ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്ന ഒരു ഇന്ത്യൻ നടിയും അവതാരകയുമാണ് വൈഗ. താരം തമിഴ്, മലയാളം ചലച്ചിത്ര വ്യവസായത്തിൽ ആണ് പ്രധാനമായും പ്രവർത്തിക്കുന്നത്. 2010-ൽ മോഹൻലാലിനെ നായകനാക്കി മുരളി നാഗവല്ലി സംവിധാനം ചെയ്ത അലക്സാണ്ടർ ദി ഗ്രേറ്റ് എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. തുടർന്ന് ചെറുതും വലുതുമായ ഒരുപാട് വേഷങ്ങളിലൂടെ താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു.

2012 ൽ പുറത്തിറങ്ങിയ ഓർഡിനറി, 2013ൽ പുറത്തിറങ്ങിയ ഒരു നേരിന്റെ നൊമ്പരം, 2015ൽ പുറത്തിറങ്ങിയ കളിയച്ചൻ, 2017ൽ പുറത്തിറങ്ങിയ ലെച്ച്മി എന്നീ പ്രശസ്ത മലയാള സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ താരം ചെയ്തു. ഏത് കഥാപാത്രമാണെങ്കിലും വളരെ മികച്ച രൂപത്തിലാണ് താരം അവതരിപ്പിക്കുന്നത്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ തരത്തിന് നേടാൻ കഴിഞ്ഞു.

എന്തായാലും താരങ്ങൾ പങ്കുവെക്കുന്ന ഫോട്ടോകൾക്കും വീഡിയോകൾക്കും മറ്റു പോസ്റ്റുകൾക്കും എല്ലാം വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ ലഭിക്കുന്നത്. ഇപ്പോൾ ഇരുവരും ഒന്നിച്ചുള്ള ചില ഫോട്ടോകളാണ് പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത് സിമ്പിൾ ലുക്കിലാണ് ഇരുവരും പ്രത്യക്ഷപ്പെട്ടിട്ടുള്ളത് എന്തായാലും വളരെ പെട്ടെന്ന് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Leave a Reply