You are currently viewing മുംതാസ് ഇപ്പൊ പഴയ ഹോട്ട് താരമല്ല!, മക്കയില്‍ നിന്ന് നിറകണ്ണുകളോടെ നടി; വീഡിയോ വൈറല്‍

മുംതാസ് ഇപ്പൊ പഴയ ഹോട്ട് താരമല്ല!, മക്കയില്‍ നിന്ന് നിറകണ്ണുകളോടെ നടി; വീഡിയോ വൈറല്‍

മുംതാസ് ആളാകെ മാറി!, മക്കയില്‍ നിന്ന് നിറകണ്ണുകളോടെ നടി; വീഡിയോ വൈറല്‍

സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ അറിയപ്പെടുന്ന താരമാണ് മുംതാസ്. ഐറ്റം സോങ്ങുകളിലൂടെ ആണ് താരം ജനപ്രിയ താരമായി മാറിയത്. മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ട് താരം ആബാലവൃന്ദം ആരാധകരെയും നേടി. മോഡൽ ചലച്ചിത്ര അഭിനേത്രി, ഡാൻസർ എന്നീ നിലകളിലെല്ലാം താരം പ്രശസ്തയാണ്. ചടുലമായ നൃത്ത ചുവടുകൾക്ക് പുറമേ മനം മയക്കുന്ന സൗന്ദര്യവും താരത്തിന്റെ വലിയ സവിശേഷത തന്നെയാണ്.

തെലുങ്ക് തമിഴ് കന്നട മലയാളം സിനിമകളിലെല്ലാം താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1999 കളിലാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. അതുകൊണ്ടു തന്നെ സജീവമായിരുന്ന കാലമത്രയും സമൂഹമാധ്യമങ്ങളിലും പ്രേക്ഷകർക്കിടയിലും താരം. വളരെ മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരത്തിന് നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരുന്നത്.

മലയാളത്തിൽ മോഹൻലാലിനോപ്പം അഭിനയിച്ച സിനിമകളും ഡാൻസ് ചെയ്ത സിനിമകളും ഒരിക്കലും മലയാളികൾ മറക്കില്ല. പക്ഷെ കുറച്ചു സമയങ്ങളിലായി താരം സിനിമയിൽ നിന്നും ടെലിവിഷൻ രംഗങ്ങളിൽ നിന്നും ഇടവേളയെടുക്കുകയും സോഷ്യൽ മീഡിയയിൽ മാത്രമാവുകയും ചെയ്തിരിക്കുന്നു. ഇതിനിടയിൽ വിശ്വാസപരമായി താരത്തിൽ വന്ന മാറ്റങ്ങൾ പ്രേക്ഷകർ ശ്രദ്ധിച്ചിരുന്നു കാരണം പർദ്ദ ധരിച്ചുകൊണ്ടും മറ്റുമുള്ള ഒരുപാട് ഫോട്ടോകൾ ഇതിനടുത്ത് താരം പങ്കുവെച്ചിരുന്നു.

ഇപ്പോൾ മുസ്ലിങ്ങളുടെ തീർത്ഥാടന നഗരമായ മക്കയിലേക്ക് പോയി അവിടെനിന്ന് തീർത്ഥാടനം നിർവഹിച്ചതിനു ശേഷം നിറകണ്ണുകളുടെ താരം ചെയ്ത വീഡിയോ ആണ് വൈറലാകുന്നത്. ഞാന്‍ ഇന്ന് മക്കയിലാണ്. എല്ലാവര്‍ക്കും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുകയാണ്. ഭൂമിയിലെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലത്തേക്ക് ഒടുവില്‍ ഞാന്‍ എത്തിയിരിക്കുകയാണ് എന്നാണ് താരം വീഡിയോയിൽ പറഞ്ഞത്.

ഈ സന്തോഷം പ്രകടിപ്പിക്കാന്‍ വാക്കുകളില്ല എന്നും എന്നിരുന്നാലും നന്ദി പങ്കിടാന്‍ ആഗ്രഹിക്കുന്നു. കൂടാതെ, അല്ലാഹു എന്റെ ദുആയും സ്വീകരിക്കട്ടെ, അള്ളാഹു നമ്മെ എല്ലാവരെയും തിന്മകളില്‍ നിന്ന് രക്ഷിക്കട്ടെ, നമ്മുടെ എല്ലാ തെറ്റുകളും പൊറുത്ത് എല്ലാവര്‍ക്കും സന്തോഷകരമായ ജീവിതം നല്‍കട്ടെ. അള്ളാഹു എല്ലാവര്‍ക്കും അവന്റെ കാരുണ്യം നല്‍കട്ടെ, ദയവായി ഞങ്ങളോട് ക്ഷമിക്കൂ, ഞങ്ങള്‍ ചെയ്ത പാപങ്ങള്‍ പൊറുത്ത് തരണേ’ പ്രാർത്ഥിക്കുന്നതും വീഡിയോയിൽ കാണാം

ഇതിനപ്പുറം വീഡിയോ പങ്കു വെക്കുമ്പോൾ താരം നൽകിയ ക്യാപ്ഷനും താരം വിശ്വാസപാതയിൽ തന്നെയാണ് എന്ന് മനസ്സിലാക്കി തരുന്നുണ്ട്. അല്ലാഹ് ഞാന്‍ ഈ പ്രിയപ്പെട്ട നഗരം വിടുകയാണ്, പക്ഷേ എന്റെ പ്രിയപ്പെട്ട പ്രവാചകന്‍ പഠിപ്പിച്ചത് പോലെ ജീവിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കുമെന്ന വാഗ്ദാനത്തോടെയാണ് മടങ്ങുന്നത്. ദയവായി എന്നെ അതിലേക്ക് നയിക്കൂ ആമീന്‍’ എന്ന ക്യാപ്ഷൻ ആണ് വീഡിയോക്ക് താരം നൽകിയിരിക്കുന്നത്.

Leave a Reply