You are currently viewing സാരിയിൽ കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് താരം… ബിഹൈന്റ് വീഡിയോ ശ്രദ്ധ നേടുന്നു.

സാരിയിൽ കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് താരം… ബിഹൈന്റ് വീഡിയോ ശ്രദ്ധ നേടുന്നു.

ടെലിവിഷൻ രംഗത്തും ചലച്ചിത്ര മേഖലകളിലും സജീവമായ അഭിനേത്രിയാണ് സാധിക വേണു ഗോപാൽ. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന പട്ടുസാരി എന്ന സീരിയലിലെ അഭിനയത്തിലൂടെയാണ് താരം അറിയപ്പെടുന്നത്. പട്ടുസാരി’ എന്ന സീരിയലിലെ താരത്തിന്റെ അഭിനയ മികവിന് ഒരുപാട് അംഗീകാരങ്ങൾ താരത്തിന് ലഭിച്ചു. ആദ്യ അഭിനയത്തിലൂടെ തന്നെ താരത്തിന് മികവ് അടയാളപ്പെടുത്താൻ കഴിഞ്ഞു.

2013-ലെ കാഴ്ച സ്‌പെഷ്യൽ ജൂറി അവാർഡ്, അടൂർ ഭാസി കൾച്ചറൽ ഫോറം ടെലിവിഷൻ അവാർഡ്, രാഗരത്‌ന അവാർഡ് മികച്ച നടിക്കുള്ള പുരസ്‌കാരം എന്നിവ താരത്തിന് ലഭിച്ചിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ആ വേഷം കൈകാര്യം ചെയ്തത് എന്ന് ചുരുക്കം. മോഡലിംഗ് രംഗത്ത് നിന്നാണ് താരം അഭിനയ മേഖലയിലേക്ക് കടന്നു വരുന്നത്. 2009ലാണ് താരം പ്രൊഫഷണൽ മോഡലിംഗ് ആരംഭിച്ചത്.

താരം അഭിനയം ആരംഭിച്ചത് ടെലിവിഷൻ മേഖലയിൽ നിന്നാണ്. അഭിനയ മേഖലയിൽ ഒരുപാട് മികവുകൾ താരത്തിന് പ്രകടിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഒരുപാട് മോഡൽ ഫോട്ടോകൾ താരം ഈയടുത്തായി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയായിരുന്നു താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. കലികാലം, എംഎൽഎ മണി പത്താം ക്ലാസും ഗുസ്തിയും, തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

ടെലിവിഷൻ മേഖലകളിൽ മികച്ച പല പ്രോഗ്രാമുകളും അവതാരികയായി താരത്തെ കാണാൻ സാധിച്ചിട്ടുണ്ട്. ഒരുപാട് പരസ്യങ്ങളും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇന്ദുലേഖ സ്കിൻ കെയർ ഓയിൽ, ലളിത ടെക്സ്റ്റൈൽസ് മധുരൈ, ലാൻഡ് ലിങ്ക്സ്, പ്രിംറോസ് ഫാഷൻസ്, ഓറഞ്ച് ബോട്ടിക് എന്നിവയാണ് താരം പ്രത്യക്ഷപ്പെട്ട പരസ്യങ്ങളിൽ പ്രധാനപ്പെട്ടവ.

ഒരുപാട് വർഷങ്ങൾക്കിപ്പുറവും സോഷ്യൽ മീഡിയ ഇടങ്ങളിലും മോഡലിംഗ് മേഖലയിലും താരം സജീവമായി തുടരുകയാണ്. ഇപ്പോൾ താരം പങ്കുവെച്ച ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധക ലോകം. സാരിയിൽ ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. അതിനൊപ്പം തന്നെ ഫോട്ടോ ഷൂട്ട് ബിഹൈന്റ വിഡിയോയും താരം അപ്‌ലോഡ് ചെയ്തിട്ടുണ്ട്. വളരെ പെട്ടന്ന് തന്നെ താരത്തിന്റെ പുതിയ പോസ്റ്റ്‌ മികച്ച പ്രതികരണങ്ങളോടെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply