You are currently viewing ‘ജാതകം നോക്കിയെ കല്യാണം കഴിക്കൂ” അതിനൊരു കാരണമുണ്ട്, ഹോട്ട് എന്ന വിളി എനിക്ക് ഇഷ്ടമാണ്’; സ്വാസിക…

‘ജാതകം നോക്കിയെ കല്യാണം കഴിക്കൂ” അതിനൊരു കാരണമുണ്ട്, ഹോട്ട് എന്ന വിളി എനിക്ക് ഇഷ്ടമാണ്’; സ്വാസിക…

‘ജാതകം നോക്കിയെ കല്യാണം കഴിക്കൂവെന്നതിന് കാരണമുണ്ട്, ഹോട്ട് എന്ന വിളി എനിക്ക് ഒരുപാടിഷ്ടമാണ്’; സ്വാസിക

മിനി സ്ക്രീനിലെ ലേഡീസ് സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന താരമാണ് സ്വാസിക വിജയ്. വളരെ മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചിട്ടുള്ളത്. മിനിസ്ക്രീനിൽ താരം അവതരിപ്പിച്ച സീത എന്ന കഥാപാത്രത്തിലൂടെ ഒരുപാട് ആരാധകരെ താരത്തിന് നേടിയെടുക്കാനും മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. നല്ല ഇമേജാണ് സീതയിലൂടെ കരസ്ഥമാക്കിയത് എന്നും അതിനു ശേഷം ഒരുപാട് ആരാധകരുടെ എണ്ണത്തിൽ വർധനവുണ്ടായി എന്നും താരം അഭിമുഖങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.

സിനിമയിലാണെങ്കിലും സീരിയലുകളിൽ ആണെങ്കിലും മനോഹരമായി ഓരോ കഥാപാത്രങ്ങളെയും താരം അവതരിപ്പിക്കുകയും ഓരോ സിനിമകളിലൂടെയും അല്ലെങ്കിൽ ഓരോ പരമ്പരകളിലൂടെയും വളരെ മികച്ച അഭിപ്രായം നേടിയെടുക്കുകയും ഒരുപാട് ആരാധകരെ വർധിപ്പിക്കുകയും ചെയ്യുന്നത് താരത്തിന്റെ ഒരു പതിവായിരിക്കുകയാണ്.

എന്നാൽ ഇപ്പോൾ താരത്തിന്റെ പേര് ഏറ്റവും കൂടുതൽ ചർച്ചയാകുന്നത് ഇപ്പോൾ പുറത്തിറങ്ങിയ സിദ്ധാർത്ഥ ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന ഇറോട്ടിക്ക് ത്രില്ലറിന്റെ ഭാഗമായാണ്. താരം വളരെ മനോഹരമായി അതിലെ കഥാപാത്രം അവതരിപ്പിച്ചുവെങ്കിലും മലയാളികൾക്കിടയിൽ ഗ്ലാമർ റോളുകളും അത് അഭിനയിച്ചവരും വല്ലാതെ നല്ല ചമഞ്ഞിരിക്കില്ല എന്നത് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഒരുപാട് വിമർശനങ്ങളാണ് ഈ വേഷം ചെയ്തതിനു വേണ്ടി മാത്രം താരത്തിന് കേൾക്കേണ്ടി വന്നത്.

ഇപ്പോൾ താരം പറയുന്നത് ഇതുപോലെയുള്ള അംഗീകാരങ്ങളും പ്രതീക്ഷിച്ചതു പോലെയുള്ള വിജയങ്ങളും എല്ലാം ഈ സമയത്ത് തന്നെയാണ് നടക്കുമെന്ന് ആറു വയസ്സുള്ളപ്പോൾ ജാതകം നോക്കിയപ്പോൾ പറഞ്ഞിട്ടുണ്ട് എന്നും ജാതകത്തിൽ പറഞ്ഞതു പോലെ തന്നെയാണ് എന്റെ ജീവിതത്തിൽ ഇതുവരെ സംഭവിച്ച കാര്യങ്ങൾ എന്നുമാണ് താരം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ വിവാഹവും ജാതകം നോക്കി മാത്രമേ ചെയ്യുകയുള്ളൂ എന്നും താരം പറയുകയാണ്.

ഭാഗ്യത്തിൽ ഞാൻ എപ്പോഴും വിശ്വസിക്കുന്നുണ്ട് എന്നും ഹാർവർക്ക് അതിനൊപ്പം ചേർക്കണം എന്നും താരം പറയുന്നു അതു പോലെ ജാതകം തന്റെ അന്ധ വിശ്വാസമാണ് എന്ന് പലരും പറയാറുണ്ട് എങ്കിലും അത് ആരെയും ബുദ്ധിമുട്ടിക്കുന്നത് അല്ല എന്നും ജാതകത്തിൽ പറഞ്ഞതു പോലെയുള്ള കാര്യങ്ങളാണ് ഇപ്പോഴും എന്റെ ജീവിതത്തിൽ നടന്നു കൊണ്ടിരിക്കുന്നത് എന്നും താരം പറയുന്നുണ്ട്. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ ഇപ്പോൾ വൈറലായിരിക്കുന്നത്.

Leave a Reply