You are currently viewing മഹാനായ ഭരതന്റെ മോൻ ഒരു തുണ്ട് പടം എടുത്തോ?!! ചോദ്യവുമായി സാബു. ദേഷ്യപ്പെട്ട് സിഥാർഥ് ഭരതനും അഭിനേതാക്കളും. വീഡിയോ കാണാം.

മഹാനായ ഭരതന്റെ മോൻ ഒരു തുണ്ട് പടം എടുത്തോ?!! ചോദ്യവുമായി സാബു. ദേഷ്യപ്പെട്ട് സിഥാർഥ് ഭരതനും അഭിനേതാക്കളും. വീഡിയോ കാണാം.

ചതുരം ഒരു തുണ്ട് പടമാണോ?!! ചോദ്യവുമായി സാബു. ദേഷ്യപ്പെട്ട് അലൻസിയർ. വീഡിയോ കാണാം.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന മലയാള സിനിമയാണ് ചതുരം. മലയാള സിനിമയിലെ പുതിയൊരു പരീക്ഷണ ചിത്രമാണ് ചതുരം എന്ന് പറഞ്ഞാൽ തെറ്റാകില്ല. ഇതുവരെ പരീക്ഷിക്കാത്ത പുതിയൊരു ജോണർ ആണ് ചതുരം എന്നത് പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിക്കും. ഇറോട്ടിക് ജോണർ സിനിമയാണ് ചതുരം. അതുകൊണ്ടുതന്നെ ഇതൊരു ധീരമായ മുന്നേറ്റം തന്നെ എന്ന് വിശേഷിപ്പിക്കാവുന്നതാണ്.

നടൻ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന സിദ്ധാർത്ഥ ഭരതൻ സംവിധാനം ചെയ്തു പുറത്തിറങ്ങിയാ സിനിമ പ്രേക്ഷകർ ഇരുകൈയ്യുന്ന സ്വീകരിച്ചു എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. കേരളം കണ്ട ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ ഭരതന്റെ മകനാണ് സിദ്ധാർഥ് ഭരതൻ. കെപിഎസി ലളിതയാണ് അദ്ദേഹത്തിന്റെ മാതാവ്.

ഇത്രയും പ്രശസ്തിയും ആരാധക പിന്തുണയും നേടിയ ഒരു അച്ഛന്റെയും അമ്മയുടെയും മകൻ ഇത്തരത്തിൽ ഒരു ഇറോട്ടിക്ക് സിനിമ സംവിധാന ചെയ്തതിന്റെ പേരിൽ ഒരുപാട് പേര് വിമർശിക്കുകയും ചെയ്തിരുന്നു. പക്ഷേ പ്രേക്ഷകർ സിനിമ പൂർണമായി ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

സിനിമകളിലും സ്റ്റേജ് റിയാലിറ്റി ഷോകളിലും ബിഗ് ബോസ് റിയാലിറ്റി ഷോയിലും തിളങ്ങി നിന്ന് ഒരുപാട് ആരാധകരെ നേടിയെടുത്ത സാബു മോൻ, ചതുരം എന്ന സിനിമയുടെ പ്രധാന ക്രിയു മെമ്പേഴ്സിനെ ഒരു അഭിമുഖം നടത്തുന്നുണ്ട്. സിദ്ധാർത്ഥ ഭരതൻ അലൻസിയർ സ്വാസിക തുടങ്ങിയവർ അവിടെ സന്നിഹിതരായി നമുക്ക് കാണാൻ സാധിക്കും. അവരോടാണ് സാബുമോൻ ഇതൊരു തുണ്ട് പടമാണോ എന്ന് ചോദ്യം ചോദിക്കുന്നത്.

തുടർന്ന് എല്ലാവരുടെയും മുഖത്ത് വരുന്ന മാറ്റങ്ങൾ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. പ്രത്യേകിച്ചും സിനിമ സംവിധായകനായ സിദ്ധാർത്ഥ ഭരതൻ അപ്സെറ്റ് ആയതുപോലെയാണ് കാണാൻ സാധിക്കുന്നത്. സ്വാസികയും അതുപോലെതന്നെ. പക്ഷേ അതിനിടയിൽ അലൻസിയർ ദേഷ്യപ്പെട്ട് എണീറ്റ് പോകുന്നത് കാണാൻ സാധിക്കും. ഞാനിപ്പോ വരാം ഇവനെവിടെ പിടിച്ചുനിർത്തു എന്ന് പറയുകയും ചെയ്യുന്നുണ്ട്. ഈ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്.

പക്ഷേ ഇത് യഥാർത്ഥത്തിൽ സിനിമയുടെ പ്രമോഷന് വേണ്ടി സ്വയം ഉണ്ടാക്കിയ ഒരു വീഡിയോ ആണ് എന്ന് പലരും കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കാരണം ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത് സിനിമ സംവിധായകനായ സിദ്ധാർത്ഥ ഭരതൻ തന്നെയാണ്. മാത്രമല്ല നവംബർ നാലിന് സിനിമ റിലീസ് ചെയ്യുന്നു എന്ന ക്യാപ്ഷൻ നൽകുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഇതൊരു പ്ലാൻട് സ്ക്രിപ്റ്റ് എന്ന് എല്ലാവരും പറയുന്നത്. റോഷൻ മാത്യു സ്വാസിക അലൻസിയർ ലിയോണ എന്നിവരാണ് ഈ സിനിമയിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ളത്.

Leave a Reply