You are currently viewing 42 ആം വയസ്സിലും ആരാധകരുടെ മനം മയക്കി റിയാ സെൻ. സോഷ്യൽ മീഡിയയിൽ വൈറലായി ഫോട്ടോകൾ.

42 ആം വയസ്സിലും ആരാധകരുടെ മനം മയക്കി റിയാ സെൻ. സോഷ്യൽ മീഡിയയിൽ വൈറലായി ഫോട്ടോകൾ.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് റിയാ സേൻ. ഹിന്ദി ബംഗാളി ഇംഗ്ലീഷ് തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ കൂടുതൽ സജീവമായി നിലകൊള്ളുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷോട്ടുകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ അഭിനയം മികവുകൊണ്ട് സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു.

1991 മുതൽ താരം അഭിനയ ലോകത്ത് സജീവമായി നിലകൊള്ളുന്നു. ത്രിപുരയിലെ ഒരു റോയൽ ഫാമിലിയിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. തന്റെ അഞ്ചാം വയസ്സിലാണ് താരം ആദ്യമായി വെള്ളിത്തിറയിൽ പ്രത്യക്ഷപ്പെടുന്നത്. ബാലതാര വേഷം വൈകാര്യം ചെയ്തുകൊണ്ട് അഭിനയ ലോകത്തേക്ക് കടന്നുവന്ന താരം പിന്നീട് ഒരുപാട് സിനിമകളിൽ നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ടു.

സോഷ്യൽ മീഡിയയിൽ താരം നിറസാന്നിധ്യമാണ്. ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി നിരന്തരമായി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രമായി 1.7 മില്യൺ ആരാധകർ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയാണ്.

ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയെ വീണ്ടും പുളകം കൊള്ളിച്ചത്. പതിവ് പോലെ തികച്ചും ബോൾഡ് വേഷത്തിൽ തന്നെയാണ് താരം പ്രത്യക്ഷപ്പെട്ടത്. 42ആം വയസ്സിലും ഇത്രയും ഗ്ലാമർ ൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം.

1991 ൽ പുറത്തിറങ്ങിയ വിഷകന്യ എന്ന സിനിമയിൽ ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് 1994 ൽ പുറത്തിറങ്ങിയ ഗജമുക്ത എന്ന സിനിമയിലെ ബാലതാര വേഷം കൈകാര്യം ചെയ്തു. താരം അഭിനയിച്ച ആദ്യ ബംഗാളി സിനിമ കൂടിയാണ് ഗജമുക്ത.

1999 ൽ പുറത്തിറങ്ങിയ താജ്മഹൽ ആണ് താരം അഭിനയിച്ച ആദ്യ തമിഴ് സിനിമ. താരം മലയാള സിനിമയിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 2005 ൽ സന്തോഷ്‌ ശിവൻ സംവിധാനം ചെയ്ത് പൃഥ്വിരാജ് കാവ്യ മാധവൻ മനോജ് കെ ജയൻ കലാഭവൻ മണി ബിജുമേനോൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച പുറത്തിറങ്ങിയ അനന്തഭദ്രം എന്ന സിനിമയിലൂടെയാണ് താരം മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്.

Leave a Reply