You are currently viewing നമ്മുടെ റോമാ അന്നും ഇന്നും… ശക്തമായൊരു തിരിച്ചു വരവ് കാത്തിരിക്കുന്നവരാണ് മലയാളികൾ

നമ്മുടെ റോമാ അന്നും ഇന്നും… ശക്തമായൊരു തിരിച്ചു വരവ് കാത്തിരിക്കുന്നവരാണ് മലയാളികൾ

നമ്മുടെ റോമാ അന്നും ഇന്നും… തിരിച്ചു വരവിനായി കാത്ത് ആരാധകർ…

ഒരു സമയത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള താരമൂല്യമുള്ള നടിമാരിൽ ഒരാളായിരുന്നു റോമാ അസ്രാണി. പ്രത്യേകിച്ചും അന്നത്തെ യുവാക്കൾക്ക് ഹരമായിരുന്നു താരം. മലയാള സിനിമയിലെ ക്രഷ് എന്ന് വരെ താരം അറിയപ്പെട്ടു. യുവാക്കളെ കോറിത്തെറിപ്പിച്ച ഒരുപാട് സൂപ്പർഹിറ്റ് ക്യാമ്പസ് സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്തുകൊണ്ട് താരം ഒരുപാട് ആരാധകരെ നേടിയെടുത്തു.

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരം മലയാള സിനിമയിലാണ് കൂടുതൽ ശോഭിച്ചു നിന്നത്. കൂടാതെ സൗത്ത് ഇന്ത്യൻ സിനിമകളിലെ മറ്റു ഭാഷകളിലും താരം അഭിനയിച്ച കഴിവ് തെളിയിച്ചു. ഏകദേശം 25 ഓളം സിനിമകളിൽ താരം അഭിനയിച്ചു. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയാണ് താരം മലയാള സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയത്.

ആ സമയത്ത് മലയാളത്തിലെ ഏറ്റവും ബോൾഡ് ആക്ട്രസ് എന്ന് വരെ താരം അറിയപ്പെട്ടു. കാരണം താരം അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിൽ ഒരു ബോയിഷ് ആറ്റിറ്റ്യൂഡ് ആയിരുന്നു. തനിക്ക് സംവിധായകൻ വിശ്വസിച്ചു ഏൽപ്പിച്ച കഥാപാത്രങ്ങളെ ഏറ്റവും മികച്ച രീതിയിൽ തന്നെ ക്യാമറക്ക് മുന്നിൽ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് എന്ന് വേണം പറയാൻ.

ഇപ്പോൾ താരം സിനിമയിൽ പഴയതുപോലെ സജീവമല്ല എന്ന് വേണം പറയാൻ. മലയാളത്തിൽ പൊതുമുഖ താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുന്ന സമയത്ത് താരത്തിന് മലയാള സിനിമയിലുള്ള ഇരിപ്പിടം ചെറുതായി നഷ്ടപ്പെട്ടു എന്ന് വേണം പറയാൻ. എന്നിരുന്നാലും താരം സിനിമയിൽ നിന്ന് പൂർണ്ണമായി വിട്ടു നിന്നിട്ടില്ല എന്നതാണ് വാസ്തവം. ഇപ്പോഴും അവിടെയും ഇവിടെയും ആയി താരം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഇപ്പോൾ താരത്തിന്റെ ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായത്. കിടിലൻ സ്റ്റൈലീഷ് ലുക്കിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. തന്റെ പഴയകാല ഫോട്ടോയും പുതിയകാലം ഫോട്ടോയും ഒരുമിച്ചുള്ള ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ഇന്നും ആ പഴയ സൗന്ദര്യത്തിന് മങ്ങൽ ഏറ്റിട്ടില്ല എന്നാണ് ആരാധകർ ഒരേ സ്വരത്തിൽ പറയുന്നത്. ഉടൻതന്നെ റോമയുടെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് പ്രതീക്ഷിച്ചിരിക്കുകയാണ് ആരാധകർ.

2005 ൽ പുറത്തിറങ്ങിയ മിസ്റ്റർ എരബാബു എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. തൊട്ടടുത്ത വർഷം കാതലേ എൻ കാതലേ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. അതേ വർഷം തന്നെ പുറത്തിറങ്ങിയ നോട്ട്ബുക്ക് ആണ് താരം അഭിനയിച്ച ആദ്യ മലയാള സിനിമ. 2017 ൽ പുറത്തിറങ്ങിയ സത്യ ആണ് താരത്തിന്റെ പുറത്തിറങ്ങിയ അവസാന സിനിമ. ഇപ്പോൾ വെള്ളപ്പം എന്ന സിനിമയുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്.

Leave a Reply