You are currently viewing ബിഗ് ബോസ്സിലൂടെ മലയാളി മനസ്സിൽ ഇടം പിടിച്ച താരം.. വർക്ക്‌ ഔട്ട്‌ വീഡിയോ പങ്കുവെച്ച ആളെ മനസിലായോ..??

ബിഗ് ബോസ്സിലൂടെ മലയാളി മനസ്സിൽ ഇടം പിടിച്ച താരം.. വർക്ക്‌ ഔട്ട്‌ വീഡിയോ പങ്കുവെച്ച ആളെ മനസിലായോ..??

മലയാളികൾക്കിടയിൽ ഒരുപാട് ആരാധകരുള്ള അഭിനയത്രിയും മോഡലും ഗായികയും ആണ് ഋതു മന്ത്ര. ഇന്ത്യൻ മോഡൽ, ഗായിക, നടി, കൂടാതെ ബിഗ് ബോസ് മലയാളം സീസൺ 3 മത്സരാർത്ഥി എന്നീ നിലകളിലെല്ലാം താരം അറിയപ്പെടുന്നു. പ്രധാനമായും മലയാളം സിനിമകളിൽ ആണ് താരം പ്രവർത്തിക്കുന്നത്. റോൾ മോഡൽസ്, കുമ്പാരീസ് തുടങ്ങിയ മലയാളം സിനിമകളിൽ സഹനടിയായി താരം പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ ഓരോ മേഖലകളിൽ നിന്നും താരത്തിന് സാധിച്ചിട്ടുണ്ട്.

ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ തന്നെ ഒരുപാട് വർഷത്തോളം സിനിമാ- സീരിയൽ ടെലിവിഷൻ മേഖലയിൽ നിറഞ്ഞു നിൽക്കുന്ന ഒരാൾക്ക് കിട്ടുന്ന പ്രീതിയും പ്രശസ്തിയും താരത്തിന് ലഭിച്ചിട്ടുണ്ട്. കണ്ണൂരിലെ ഡോൺ ബോസ്കോ കോളേജിൽ താരം ജേർണലിസത്തിലും സാഹിത്യത്തിലും ബിരുദം പൂർത്തിയാക്കി. പിന്നീട് ബാംഗ്ലൂരിൽ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത് പഠന സമയത്ത് തന്നെ താരത്തിന് മോഡലിംഗിലും ഫാഷനിലും നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു.

2017 ലാണ് ഫഹദ് ഫാസിൽ നമിത പ്രമോദ് പ്രധാന വേഷത്തിലെത്തിയ സൂപ്പർഹിറ്റ് സിനിമയായ റോൾമോഡൽ പുറത്തിറങ്ങുന്നത്. ശ്രദ്ധേയമായ വേഷം റോൾ മോഡൽസ് എന്ന സിനിമയിൽ താരം ചെയ്തു. തൊട്ടടുത്ത വർഷങ്ങളിൽ താരത്തിന് ശ്രദ്ധേയമായ വേഷങ്ങൾ സിനിമകളിൽ ചെയ്യാൻ സാധിച്ചു. 2016 ൽ പുറത്തിറങ്ങിയ കിംഗ് ലയർ എന്ന ദിലീപ് നായകനായ ചിത്രത്തിൽ ഒരു മോഡലായി തന്നെയാണ് താരം പ്രത്യക്ഷപ്പെട്ടത്.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ആണ് താരം അഭിനയിക്കുന്നത്. 2021 ൽ പുറത്തിറങ്ങിയ തുറമുഖം, ഓപ്പറേഷൻ ജാവ എന്നീ സിനിമകളിലും താരത്തിന് വേഷമുണ്ടായിരുന്നു. ഓപ്പറേഷൻ ജാവ എന്ന സിനിമയിൽ താരം അവതരിപ്പിച്ച കവിത ഡേവിഡ് എന്ന കഥാപാത്രത്തിന് നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്. ഓരോ വേഷവും വളരെ മികച്ച രൂപത്തിൽ താരം അവതരിപ്പിച്ചത് കൊണ്ട് തന്നെ ഭാവിയിൽ ഒരുപാട് പ്രാധാന്യമുള്ള വേഷങ്ങളിൽ താരത്തെ കാണാൻ കഴിയും എന്ന് ആരാധകർ പ്രതീക്ഷിക്കുന്നു.

മോഡലിങ്ങ് പുറമേ താരത്തിന് മ്യൂസിക്നോടും അഭിനയത്തിനൊടും ആണ് കൂടുതൽ താല്പര്യം. 2018ലെ മിസ് ഇന്ത്യ മത്സരത്തിൽ മിസ് ടാലന്റഡ് സൗത്ത് കിരീടം താരം നേടിയത് താരത്തിന്റെ കരിയറിലെ വലിയ അംഗീകാരം തന്നെയാണ്. മലയാളം ബിഗ് ബോസ് സീസൺ ത്രീയിൽ താരം ഒരു പ്രശസ്ത മത്സരാർത്ഥി ആയിരുന്നു. ശക്തമായ മത്സര പ്രകടനങ്ങൾ കാഴ്ച വെച്ചത് കൊണ്ട് തന്നെ താരം ഷോയിലെ ഫൈനലിസ്റ്റ് ആവുകയും ചെയ്തു.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ആരാധകരെ വർധിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. ഒരുപാട് ആരാധകരും താരത്തിന് സമൂഹ മാധ്യമങ്ങളിൽ ഉണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകളും ഫോട്ടോകളും വിശേഷങ്ങളും വീഡിയോകളും എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്.

ഇതിനോടകം താരം ഒരുപാട് മോഡൽ ഫോട്ടോഷോട്ടുകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട് വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലും വസ്ത്രത്തിലും പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ഓരോ ഫോട്ടോകൾക്കും വലിയ പ്രേക്ഷക പ്രീതിയും പിന്തുണയും ഇതിനുമുമ്പും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ മുഖം കൈ കൊണ്ട് മറച്ചു പിടിച്ചു കൊണ്ടുള്ള ഒരു വീഡിയോ ആണ് താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് വള മികച്ച അഭിപ്രായങ്ങളോട് കൂടെ താരത്തിന്റെ വീഡിയോ വൈറലാവുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാവുകയും ചെയ്തിരിക്കുകയാണ്.

Leave a Reply