You are currently viewing അന്ന് ഇന്റിമേറ്റ് സീന് കണ്ടു അപ്പൻ ഞെട്ടി.. പിന്നീട്, വിൻസി അലോഷ്യസ് അനുഭവം പറയുന്നു..

അന്ന് ഇന്റിമേറ്റ് സീന് കണ്ടു അപ്പൻ ഞെട്ടി.. പിന്നീട്, വിൻസി അലോഷ്യസ് അനുഭവം പറയുന്നു..

ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിലെ മുൻ നിര നടിമാരിൽ ഒരാളായി മാറിയ തരമാണ് വിൻസി അലോഷ്യസ്. ടെലിവിഷൻ മേഖലയിൽ നിന്നാണ് താരം സിനിമ ലോകത്തേക്ക് കടന്നു വരുന്നത്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരം അവതാരക എന്ന നിലയിലും ശ്രദ്ധ നേടിയിട്ടുണ്ട്. 2019 ൽ ആദ്യമായി ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട താരം ഇപ്പോൾ മലയാളത്തിലെ തിരക്കുള്ള നടിമാരിൽ ഒരാളാണ്. ചെറിയ കാലയളവിൽ മികച്ച കതപാത്രങ്ങളെ വെള്ളിത്തിരയിൽ അനശ്വരമാക്കാൻ താരത്തിന് സാധിച്ചു.

തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഒരുപാട് ആരാധകരെ നേടി എടുക്കാനും താരത്തിന് സാധിച്ചു. നായിക നായകൻ എന്ന ടെലിവിഷൻ പ്രോഗ്രാമിലൂടെ മലയാളികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് വിൻസി അലോഷ്യസ്. D5 ജൂനിയർ എന്ന റിയാലിറ്റി ഷോയിൽ അവതാരകയായി താരം പ്രത്യക്ഷപ്പെട്ടു. ടെലിവിഷൻ മേഖലയിൽ നിന്നും ആരാധകരെ താരത്തിന് സ്വന്തം ആക്കാൻ കഴിഞ്ഞിട്ടുണ്ട്. അത്രത്തോളം മികച്ച പ്രകടനങ്ങൾ ആണ് താരം ഓരോ എപ്പിസോഡുകളിലും കാഴ്ചവച്ചു കൊണ്ടിരുന്നത്.

2019 ൽ സൗബിൻ ഷാഹിർ സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ വികൃതി എന്ന സിനിമയിൽ സീനത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. തുടർന്ന് ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് താരം പ്രിയങ്കരിയായി. ഏത് കഥാപാത്രമാണെങ്കിലും വളരെ മനോഹരമായും താരം അവതരിപ്പിക്കുകയും ചെയ്തു.

അതുകൊണ്ടുതന്നെ മലയാളത്തിലെ മുൻ നിര നടിമാരുടെ കൂട്ടത്തിലേക്ക് പ്രേക്ഷകർ താരത്തെ ഉൾപ്പെടുത്തി കഴിഞ്ഞു. പിന്നീട് ഭീമന്റെ വഴി, ജനഗണമന എന്നീ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു. താരം ഏറ്റവും അവസാനമായി അഭിനയിച്ച സിനിമയാണ് ജനഗണമന. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് പൃഥ്വിരാജ് സുരാജ് വെഞ്ഞാറമൂട് മമ്ത മോഹൻദാസ് തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ സിനിമയിൽ വിൻസി അലോഷ്യസ് ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചു.

സോഷ്യൽ മീഡിയയിലും താരം നിറ സാനിധ്യമാണ്. താരൻ തന്റെ ഇഷ്ട ഫോട്ടോകൾ വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവെക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. വൈഭവം കൊണ്ട് മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും സമൂഹ മാധ്യമങ്ങളിൽ ഒട്ടനവധി ആരാധകര് താരം വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ തന്നെ നേടിയെടുത്തത് കൊണ്ട് താരം പങ്കുവെക്കുന്ന ഫോട്ടോകൾക്കെല്ലാം വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടാൻ സാധിക്കാറുണ്ട്.

ഇപ്പോൾ താരത്തിന് ഒരു അഭിമുഖമാണ് വൈറലാകുന്നത്. ഇന്റിമേറ്റ് സീനുകളിൽ അഭിനയിക്കുന്നതിനെക്കുറിച്ചും ഷോട്ട് ഡ്രസ്സുകൾ മോഡൽ ഡ്രസ്സുകൾ ഉപയോഗിക്കുന്നതിനെ കുറിച്ചും രക്ഷിതാക്കളിൽ വന്ന മാറ്റത്തെ കുറിച്ചാണ് സംസാരിക്കുന്നത്. തേനീച്ചകൾ എന്ന സിനിമയിൽ ഒരു ഇന്റിമേറ്റ് സീൻ ഉണ്ട് അത് കണ്ട് ഞെട്ടിയിരുന്നു എന്നാൽ ഇനി വരാനിരിക്കുന്ന സിനിമയിലും ഒരു ഇൻഡിമേറ്റ് സീൻ ഉണ്ടാകും എന്ന് പറഞ്ഞപ്പോൾ അദ്ദേഹം കൂൾ ആയിട്ടുണ്ട് എന്നാണ് താരം പറയുന്നത്.

അക്കാര്യങ്ങളിൽ എല്ലാം ഇംപ്രൂവ്മെന്റ് വന്നു എന്നും നമ്മൾ കഠിനമായി പ്രയത്നിക്കുന്നതിന് അനുസരിച്ച് തന്നെയാണ് ഇത്തരത്തിലുള്ള മാറ്റങ്ങൾ മറ്റുള്ളവരിൽ വരുന്നത് എന്നുമുള്ള ഒരു അഭിപ്രായമാണ് താരം പങ്കുവെക്കുന്നത്. വസ്ത്ര ധാരണത്തിലും അച്ഛൻ മാറി ചിന്തിക്കാൻ തുടങ്ങി എന്നും അമ്മ കൂടി മാറേണ്ടതുണ്ട് എന്നും താരം വളരെ രസകരമായി അഭിമുഖത്തിൽ പറഞ്ഞു.. വളരെ പെട്ടെന്ന് അഭിമുഖത്തിന്റെ ഭാഗം വൈറൽ ആയിരിക്കുകയാണ്.

Leave a Reply