You are currently viewing ബ്ലാക്ക് ഡ്രസ്സിൽ കിടിലൻ ലുക്കിൽ ഋതിക സിംഗ്. സോഷ്യൽ മീഡിയയിൽ തരംഗമായി റിൽസ്.

ബ്ലാക്ക് ഡ്രസ്സിൽ കിടിലൻ ലുക്കിൽ ഋതിക സിംഗ്. സോഷ്യൽ മീഡിയയിൽ തരംഗമായി റിൽസ്.

നിലവിൽ സൗത്ത് ഇന്ത്യയിലെ സെൻസേഷനിൽ താരമാണ് ഋതികാ സിംഗ്. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയ പ്രധാനുമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച പ്രേക്ഷക പ്രീതി കരസ്ഥമാക്കിയ താരം ഒരു മാർഷൽ ആർട്ടിസ്റ്റ് കൂടിയാണ്.

തമിഴ് സിനിമയിൽ കൂടുതൽ സജീവമായി നിലകൊള്ളുന്ന താരം തമിഴിനു പുറമേ മലയാളം തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലെ സിനിമകളിലും അഭിനയിച്ച കഴിവ് തെളിയിച്ചിട്ടുണ്ട്. ഇന്ത്യക്കുവേണ്ടി ഏഷ്യൻ ഗെയിംസുകളിലും മറ്റും മത്സരിച്ചുകൊണ്ട് ഇന്ത്യയുടെ അഭിമാനമായി മാറാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ താരം അഭിനയ രോഗത്താണ് കൂടുതൽ സജീവമായി നിലകൊള്ളുന്നത്.

സോഷ്യൽ മീഡിയയിലും താരം നിറസാന്നിധ്യമായി നിലകൊള്ളുന്നു. ഇൻസ്റ്റാഗ്രാമിൽ മാത്രമായി 4 മില്യൻ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയാണ്. ഏത് വേഷത്തിൽ ആണെങ്കിലും കിടിലൻ ലുക്കിലാണ് താരം കാണപ്പെടുന്നത്.

താരത്തിന്റെ പല ബോൾഡ് ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്. ഇപ്പോൾ ഇത്തരത്തിലുള്ള ഒരു പുതിയ ഇൻസ്റ്റാഗ്രാം റിൽസ് വീഡിയോ ആണ് വീണ്ടും വൈറൽ ആയിരിക്കുന്നത്. ബ്ലാക്ക് ഡ്രസ്സിൽ അതീവ സുന്ദരിയായി ബോൾഡ് ആയി പ്രത്യക്ഷപ്പെട്ട താരത്തിന്റെ വീഡിയോ മില്ലൻ കണക്കിന് ആരാധകർ കണ്ടുകഴിഞ്ഞു. താരത്തിന്റെ ഗ്ലാമർ സൗന്ദര്യം കൂടിവരുന്നു എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

2016 ൽ പ്രശസ്ത സംവിധായിക സുധ കൊങ്ങര സംവിധാനം ചെയ്തു മാധവൻ പ്രധാന വേഷത്തിൽ അഭിനയിച്ചു പുറത്തിറങ്ങിയ ഇരുതി സുട്രു എന്ന തമിഴ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ഇത് സിനിമ സാല കുതൂസ് എന്ന പേരിലൂടെ ഹിന്ദിയിലും റിലീസ് ചെയ്യപ്പെട്ടു. അതെ വർഷം തന്നെ ആറ് മണികണ്ഠൻ സംവിധാനം ചെയ്തു വിജയ് സേതുപതി നായകനായി പുറത്തിറങ്ങിയ ആണ്ടവൻ കട്ടലായി എന്ന തമിഴ് സിനിമയിലും അഭിനയിച്ചു.

തൊട്ടടുത്തവർഷം ആദ്യം അഭിനയിച്ച അതേ സിനിമയുടെ തെലുങ്ക് പതിപ്പായ ഗുരു എന്ന സിനിമയിലും താരം പ്രത്യക്ഷപ്പെട്ടു. വെങ്കടേഷ് നായകനായി പുറത്തിറങ്ങിയ ഈ സിനിമയിലൂടെ താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. താരം മലയാള സിനിമയിൽ മുഴുനീള കഥാപാത്രത്തിൽ വന്നിട്ടില്ല എങ്കിലും, ഈയടുത്ത് ദുൽഖർ നായകനായി പുറത്തിറങ്ങിയ കിംഗ് ഓഫ് കൊത്ത എന്ന സിനിമയിൽ കലാപകാര എന്ന ഗാനത്തിലൂടെ താരം മലയാളികളുടെ ഹൃദയം കീഴടക്കുകയും ചെയ്തു.