You are currently viewing പൊരിച്ച മീൻ വിവാദം അച്ഛനും അമ്മയ്‌ക്കും വേദനയായി ; അത് ചെയ്തത് അമ്മയല്ല , ആ മീൻ പൊരിച്ചതിൽ ഒരെണ്ണം എനിക്ക് തന്നിട്ട് അമ്മയായിരിക്കും കഴിക്കാതിരിക്കുക ; റിമ കല്ലിങ്കല്

പൊരിച്ച മീൻ വിവാദം അച്ഛനും അമ്മയ്‌ക്കും വേദനയായി ; അത് ചെയ്തത് അമ്മയല്ല , ആ മീൻ പൊരിച്ചതിൽ ഒരെണ്ണം എനിക്ക് തന്നിട്ട് അമ്മയായിരിക്കും കഴിക്കാതിരിക്കുക ; റിമ കല്ലിങ്കല്

പൊരിച്ച മീൻ വിവാദം അച്ഛനും അമ്മയ്‌ക്കും വേദനയായി ; അത് ചെയ്തത് അമ്മയല്ല , ആ മീൻ പൊരിച്ചതിൽ ഒരെണ്ണം എനിക്ക് തന്നിട്ട് അമ്മയായിരിക്കും കഴിക്കാതിരിക്കുക ; റിമ കല്ലിങ്കല്

മലയാളത്തിലുംതമിഴും ഹിന്ദി സിനിമകളിലും അഭിനയിക്കുന്ന അഭിനേത്രിയാണ് റിമാ കല്ലിങ്കൽ. അഭിനയ വൈഭവം കൊണ്ട് വളരെ പെട്ടെന്ന് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. നടി, സിനിമ നിർമാതാവ്, നർത്തകി, ടെലിവിഷൻ അവതാരക എന്നീ നിലകളിലെല്ലാം 2009 മുതൽ താരം സജീവമായി പ്രവർത്തിക്കുന്നു. 2009 പുറത്തിറങ്ങിയ ഋതു എന്ന മലയാള ചിത്രത്തിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്ത് തന്മയത്വത്തോടെയും മനോഹരമായും കൈകാര്യം ചെയ്തു നിറഞ്ഞ കൈയ്യടി ഓരോ സിനിമകളിലൂടെയും മികച്ച അഭിപ്രായം താരത്തിന് നേടാനായി. ഏതു വേഷവും നിഷ്പ്രയാസം താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും എന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന് ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർ സ്വീകരിച്ചത്.

വിദ്യാഭ്യാസ മേഖലയിലും താരത്തിന് തിളക്കമേറെയാണ്. സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിൽ തനതായ അഭിപ്രായം തുറന്നു പറയുന്ന വ്യക്തിയാണ് താരം. അതിനെല്ലാം അപ്പുറം നിലപാടുകൾ വെട്ടിത്തുറന്ന് പറയുന്ന നടിയാണ് താരത്തെ പറയാറുള്ളത്. അത്തരത്തിൽ താരം തന്റെ അഭിപ്രായം പറഞ്ഞതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുന്ന പൊരിച്ച മീൻ വിവാദവും.

വീടുകളിലെ സ്ത്രീ-പുരുഷ വിവേചനത്തേക്കുറിച്ച് പറഞ്ഞ പൊരിച്ച മീൻ പരാമർശത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളും ട്രോളുകളും ആണ് താരം നേരിട്ടത്. ഈ വിവാദം തന്റെ മാതാപിതാക്കളെ വേദനിപ്പിച്ചെന്ന് താരം ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ്. ധന്യാ വർമയുടെ ‘അയാം വിത്ത് ധന്യാ വർമ’ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം വിവാദത്തെ ക്കുറിച്ച് വ്യക്തമാക്കിയത്.

പൊരിച്ച മീൻ പ്രയോ​ഗവുമായി ബന്ധപ്പെട്ട വിവാദം മാതാപിതാക്കളെ വേദനിപ്പിച്ചു. അമ്മയെ കുറ്റപ്പെടുത്തിയല്ല സംസാരിച്ചതെന്ന് ആ വേദിയിൽ തന്നെ ഞാൻ പറഞ്ഞിരുന്നു. സ്വന്തം ജീവിതത്തിൽ അങ്ങനെയൊരു ഘട്ടം വന്നാൽ സംസാരിക്കാൻ കഴിയാത്തവർക്കു വേണ്ടിയാണ് ഞാൻ സംസാരിച്ചത് എന്നും താരം ഷോയിൽ പറഞ്ഞത്. നാല് പേർ ഇരിക്കുന്ന ഒരു ടേബിളിൽ മൂന്ന് ഫിഷ് ഫ്രൈ മാത്രമാണ് ഉള്ളതെങ്കിൽ അത് പങ്കുവെച്ച് നാല് പേരും കഴിക്കണമെന്ന ചിന്ത എന്നിലേക്ക് തന്നത് മാതാപിതാക്കൾ തന്നെയാണ് എന്നും താരം പറഞ്ഞു.

തുടർച്ചയായി ഫിഷ് ഫ്രൈ കിട്ടാത്ത അവസ്ഥ എനിക്ക് ഉണ്ടായിരുന്നെങ്കിൽ ഞാൻ അതിനോട് പൊരുത്തപ്പെട്ട് പോകുമായിരുന്നു. എനിക്ക് കിട്ടില്ലല്ലോ എന്നേ ഞാൻ വിചാരിക്കുകയുള്ളു. എന്നാൽ എന്റെ വീട് അങ്ങനെയല്ലായിരുന്നു എന്നും അത് ചെയ്യുന്നത് തെറ്റാണ് എന്ന് പറയാനുള്ള ഒരിടം സ്വന്തം വീട്ടിലുണ്ടായിരുന്നുവെന്നും താരം പറഞ്ഞു. ഈ സമൂഹത്തിൽ തന്നെ വളർന്നവരാണ് എൻറെ അച്ഛനും അമ്മയും എന്നും അവർ വേറെവിടെ നിന്നും പൊട്ടിവീണതൊന്നും അല്ലല്ലോ എന്നും താരം പറയുകയുണ്ടായി.

പക്ഷേ അതിന്റെ ഉള്ളിൽ നിന്നു കൊണ്ട് അവർക്ക് മാറ്റാൻ പറ്റുന്നതെല്ലാം മാറ്റിയിട്ടുമുണ്ട്. അങ്ങനെയാണ് എന്നെ അവർ വളർത്തിയത്. ജീവിതത്തിൽ ഞാനെന്തെങ്കിലും വ്യത്യസ്തമായി ചെയ്തതിട്ടുണ്ടെങ്കിൽ അതിന് കാരണം അവരാണ് എന്നും താരം കൂട്ടിച്ചേർത്തു. എന്തായാലും ഈ വിവാദം മാതാപിതാക്കളെ വേദനിപ്പിച്ചിട്ടുണ്ട് എന്നാണ് താരം പറഞ്ഞത്. വളരെ പെട്ടന്ന് വാക്കുകൾ വൈറൽ ആയിട്ടുണ്ട്.

Leave a Reply