നിറങ്ങളിൽ ആറാടി താരം… സുഹൃത്തുക്കൾക്കൊപ്പമുള്ള ഫോട്ടോകൾ വൈറലാകുന്നു
ഇന്ത്യൻ സിനിമാ ലോകത്ത് അറിയപ്പെടുന്ന അഭിനേത്രിയാണ് റിമാകല്ലിങ്കൽ. മലയാളം തമിഴ് ഹിന്ദി സിനിമകളിൽ ആണ് താരം കൂടുതലായും പ്രത്യക്ഷപ്പെടുന്നത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ സെലക്ട് ചെയ്ത് വളരെ തന്മയത്വത്തോടെയും മനോഹരമായും കൈകാര്യം ചെയ്തു നിറഞ്ഞ കൈയ്യടി ഓരോ സിനിമകളിലൂടെയും നേടിയെടുത്ത താരമാണ് റിമ. ഇതിനോടകം തന്നെ ചെയ്ത കഥാപാത്രങ്ങളിലൂടെയെല്ലാം തന്റെ അഭിനയ വൈഭവം താരം നിലനിർത്തിയിരിക്കുകയാണ്.

2009 പുറത്തിറങ്ങിയ ഋതു എന്ന മലയാള ചിത്രത്തിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. അതിനു ശേഷം ഇതു വരെയും മികച്ച ഒരുപാട് സിനിമകളിൽ താരത്തിന് പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. ഏതു വേഷവും നിഷ്പ്രയാസം താരത്തിന് കൈകാര്യം ചെയ്യാൻ സാധിക്കും. അതു കൊണ്ടു തന്നെ ആബാലവൃദ്ധം ജനങ്ങളെയും വളരെ പെട്ടെന്ന് തന്നെ തന്റെ ആരാധകർ വലയത്തിലേക്ക് വലിച്ചടുപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

നടി, സിനിമ നിർമാതാവ്, നർത്തകി, ടെലിവിഷൻ അവതാരക എന്നീ നിലകളിലെല്ലാം 2009 മുതൽ താരം സജീവമായി പ്രവർത്തിക്കുന്നു. ദേശീയ അന്തർദേശീയ വേദികളിൽ എല്ലാം തന്നെ നൃത്തം താരം അവതരിപ്പിച്ച് നിറഞ്ഞ കൈയടി സ്വീകരിച്ചിട്ടുണ്ട്. ജേർണലിസത്തിൽ ബിരുദം നേടിയതിനു ശേഷമാണ് സിനിമാ രംഗത്തേക്ക് താരം സജീവമായത്. അതിന്റെ കൂടെ കൊറിയൻ ആയോധനകലയായ തായ്ക്കോണ്ടയിലും താരത്തിന് പ്രാവീണ്യം ഉണ്ട്.

നീലത്താമര, ഹാപ്പി ഹസ്ബൻഡ്സ്, ഡബിൾസ്, ഇന്ത്യൻ റുപ്പി, 22 ഫീമെയിൽ കോട്ടയം, വൈറസ് തുടങ്ങിയവയെല്ലാം താരം അഭിനയിച്ച സിനിമകളിൽ പ്രധാനപ്പെട്ടവയാണ്. ശേഷവും വളരെ പക്വമായ ആണ് താരം കൈകാര്യം ചെയ്യുന്നത് കൊണ്ട് തന്നെ ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചു സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിൽ തനതായ അഭിപ്രായം തുറന്നു പറയുന്ന മനോഭാവകാരിയാണ് താരം

അഭിനയ വൈഭവം കൊണ്ട് ആരാധകരെ ഒരുപാട് നേടിയിട്ടുള്ള താരം ഈ ഒരു സ്വഭാവം കൊണ്ട് ഒരുപാട് വിമർശകരെയും നേടി. സ്ത്രീകൾക്ക് വേണ്ടി എവിടെയും ശബ്ദമുയർത്തി സംസാരിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. പ്രശ്നങ്ങൾക്കിടയിലും എന്റെ അഭിപ്രായം താരം രേഖപ്പെടുത്തുകയും ചെയ്തു. സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം താരം സജീവമാണ്. പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ സ്വീകരിക്കാനുള്ളത്. ഇപ്പോൾ സുഹൃത്തുക്കൾക്കൊപ്പം ഹോളി ആഘോഷിച്ച ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. വളരെ പെട്ടെന്ന് ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

