You are currently viewing ജാതി എന്നത് ഒരു രീതിയിലും ആവശ്യമില്ലാത്ത സാധനം… സമൂഹത്തില്‍ നിന്നും എടുത്ത് കളയേണ്ട സമയം അതിക്രമിച്ചു… നിലപാട് തുറന്നു പറഞ്ഞ് രജിഷ വിജയൻ

ജാതി എന്നത് ഒരു രീതിയിലും ആവശ്യമില്ലാത്ത സാധനം… സമൂഹത്തില്‍ നിന്നും എടുത്ത് കളയേണ്ട സമയം അതിക്രമിച്ചു… നിലപാട് തുറന്നു പറഞ്ഞ് രജിഷ വിജയൻ

ജാതി എന്നത് ഒരു രീതിയിലും ആവശ്യമില്ലാത്ത സാധനം… സമൂഹത്തില്‍ നിന്നും എടുത്ത് കളയേണ്ട സമയം അതിക്രമിച്ചു… നിലപാട് തുറന്നു പറഞ്ഞ് രജിഷ വിജയൻ

മലയാള സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു നടിയും ടെലിവിഷൻ അവതാരകയുമാണ് രജിഷ വിജയൻ. നടി എന്നാ നിലയിലും ടെലിവിഷൻ അവതാരക എന്നാ നിലയിലും 2013മുതൽ താരം സജീവമാണ്. നോയിഡയിലെ അമിറ്റി യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷനിലും ജേർണലിസത്തിലും ബിരുദം നേടിയതിനു ശേഷമാണ് താരം അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിച്ചത്. അതിനെ മേഖലയിൽ താരം അറിയപ്പെടുന്നത് മികവു കൊണ്ട് തന്നെയാണ്.

2016-ൽ അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. അതിന് മുമ്പ് താരം മലയാളത്തിൽ നിരവധി ടെലിവിഷൻ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ആദ്യ സിനിമക്ക് തന്നെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് താരത്തിന് ലഭിച്ചിട്ടുണ്ട്. അഭിനയമാണ് ആദ്യ സിനിമയിൽ തന്നെ താരം കാഴ്ചവെച്ചത്.

സൂര്യ ടിവിയിൽ സൂര്യ ചാനൽ ചെന്ന് പരിപാടിയും മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ഉഗ്രം ഉജ്ജ്വലം എന്ന ആൻഡ് ഷോയിലും താരം അവതാരകയായി പ്രത്യക്ഷപ്പെട്ടത് വലിയ പ്രേക്ഷക ശ്രദ്ധയും പ്രീതിയും താരത്തിന് നേടിക്കൊടുത്തിട്ടുണ്ട്. സിനിമയിൽ താരം പ്രത്യക്ഷപ്പെടുന്നതിനു മുമ്പു തന്നെ ടെലിവിഷൻ മേഖലയിലെ അപേക്ഷകരെ താരം കയ്യിൽ എടുത്തിട്ടുണ്ട്.

ജോർജേട്ടൻ പൂരം, ഒരു സിനിമാക്കാരൻ, ജൂൺ, ഫൈനൽസ്, ലവ്, ഖോ ഖോ,ജയ് ഭീം, എല്ലാം ശെരിയാകും മഴയാണ് താരം അഭിനയിച്ച പ്രധാന സിനിമകൾ. ഓരോ കഥാപാത്രങ്ങളും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തിനെ ഇപ്പോഴും മലയാളികൾക്കിടയിൽ കാണാൻ സാധിക്കുന്നത്.

ലവ് ഫുള്ളി യുവര്‍ വേദ എന്ന ചിത്രം ഇന്ന് റിലീസ് ചെയ്തിരിക്കുന്നു. ഇപ്പോൾ ചിത്രത്തിന്റെ പ്രോമോഷനുമായി ബന്ധപ്പെട്ട പരിപാടിയില്‍ വെച്ച് താരം പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ജാതി സമ്പ്രദായത്തെ കുറിച്ചുള്ള തന്റെ നിലപാട് ആണ് താരം പറയുന്നത്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ ജാതി മൂലമുള്ള പ്രശ്‌നങ്ങള്‍ കുറവാണെങ്കിലും സമൂഹത്തില്‍ നിന്നും ജാതി സമ്പ്രദായം എടുത്തു കളയേണ്ട സമയം അതിക്രമിച്ചു എന്നാണ് താരം പറയുന്നത്.

താന്‍ ജാതീയതയുടെ ഭീകരാവസ്ഥ മനസ്സിലാക്കുന്നത് കര്‍ണ്ണന്‍, ജയ്ഭീം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച ശേഷമാണ് എന്നും കാസ്റ്റ് എന്നത് ഒരു രീതിയിലും ആവശ്യമില്ലാത്ത സാധനമാണെന്നും ഹൊറിബിള്‍ സിസ്റ്റമാണെന്നും എന്നോ എടുത്ത് കളയേണ്ട ഒന്നായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു. വളരെ പ്രസക്തമായ കാര്യങ്ങൾ ആണ് താരം പറഞ്ഞിരിക്കുന്നത് എന്നത് കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് വാക്കുകൾ വൈറലായിരിക്കുകയാണ്.

Leave a Reply