You are currently viewing കുറ്റസമ്മതം നടത്തിയത് പോലീസ് നിർബന്ധിച്ചിട്ട്… ഷാരോൺ വ ധ ക്കേ സിൽ ഗ്രീഷ്മ മൊഴി മാറ്റി…

കുറ്റസമ്മതം നടത്തിയത് പോലീസ് നിർബന്ധിച്ചിട്ട്… ഷാരോൺ വ ധ ക്കേ സിൽ ഗ്രീഷ്മ മൊഴി മാറ്റി…

പാറശ്ശാലയിൽ കാമുകി കാമുകനെ വി ഷം നൽകി കൊ ല പ്പെടുത്തിയത് കേരളക്കര ഒന്നാകെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്ത തന്നെ ആയിരുന്നു. ഒക്ടോബർ 14നാണ് കഷായത്തിൽ കീടനാശിനി കലർത്തി ​ഗ്രീഷ്മ ഷാരോണിന് നൽകിയത്. തുടർ‍ന്ന് കടുത്ത ഛർദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഷാരോൺ ആന്തരികാവയവങ്ങൾ ദ്രവിച്ച് 25ന് മ ര ണപ്പെടുകയാണ് ഉണ്ടായത്. പോലീ സ് സംഘം നടത്തിയ ചോദ്യം ചെയ്യലിൽ ഷാരോണിനെ കഷായത്തിൽ വിഷം ചേർത്തു നൽകി കൊ ല പ്പെടുത്തിയതാണെന്ന് ​ഗ്രീഷ്മ കുറ്റസമ്മതം നടത്തുകയും ചെയ്തിരുന്നു.

ബന്ധത്തിൽ നിന്ന് പിൻമാറാൻ ഷാരോൺ തയാറാകാത്തതിനെ തുടർന്നാണ് വിഷം നൽകിയതെന്നാണ് ഗ്രീഷ്മ പൊലീസിനോട് അന്ന് പറഞ്ഞിരുന്നത്. ഗ്രീഷ്മയും അമ്മയും ദിവസങ്ങളെടുത്ത് ആസൂത്രിതമായി നടത്തിയതാണ് കൊ ല പാ തകമെന്നാണ് ഷാരോൺ രാജിന്‍റെ കുടുംബത്തിന്‍റെ ആരോപണം. എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ ഒന്നാം പ്രതിയായ ഗ്രീഷ്മ തന്റെ മൊഴി മാറ്റി പറഞ്ഞിരിക്കുകയാണ്. പോ ലീ സിന്റെ ഭീഷ ണിക്ക് മുമ്പിൽ കുറ്റം സമ്മതിക്കുകയായിരുന്നു എന്നാണ് ഗ്രീഷ്മ ഇപ്പോൾ പറയുന്നത്.

മാതാപിതാക്കളെ പ്രതികളാക്കുമെന്ന പൊ ലീ സിന്റെ ഭീഷണിയെ തുടർന്നാണ് നേരത്തെ കു റ്റ സമ്മതം നടത്തിയതെന്നും തെളിവുകൾ കൃത്രിമമായി ഉണ്ടാക്കിയതാണെന്നും ഗ്രീഷ്മ കോടതിയിൽ പറഞ്ഞു. റി മാ ൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോ ടതി-2ൽ ഹാജരാക്കിയപ്പോഴാണ് പൊ ലീ സിനെതിരായി ഗ്രീഷ്മ സംസാരിക്കുകയും നേരത്തെ പറഞ്ഞ കാര്യങ്ങളിൽ മാറ്റം വരുത്തിപ്പറയുകയും ചെയ്തിരിക്കുന്നത്. അട്ടക്കുളങ്ങര വനിതാ ജ യി ലിൽ നിന്ന് വിഡിയോ കോൺഫറൻസിലൂടെയാണ് ഗ്രീഷ്മയെ ഹാജരാക്കിയത്.

പ്രതിയുടെ റിമാൻഡ് കാലാവധി കോടതി 14 ദിസത്തേക്ക് കൂടി വീട്ടിലിരിക്കുകയാണ് ഇപ്പോൾ. അതിനുമപ്പുറം ഗ്രീഷ്മയുടെ അമ്മ സിന്ധുവിന്‍റെയും അമ്മാവന്‍ നിർമൽ കുമാറിന്റെയും ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളൂകയും അന്വേഷണം നടക്കുന്ന ഘട്ടത്തിൽ ജാമ്യം നൽകാനാവില്ല എന്നായിരുന്നു കോടതി പറഞ്ഞത്. കൊലപാതകത്തിൽ പങ്കില്ലെന്നും ഗ്രീഷ്മയും ഷാരോണും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് അറിയില്ലെന്നുമാണ് പ്രതികൾ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നത്. ഈ ജാമ്യപേക്ഷയാണ് കോടതി തള്ളിയിരിക്കുന്നത്.

Leave a Reply