You are currently viewing വീണ്ടും ഡീപ് ഫേക്ക്… രശ്മികയുടെ ഫേക്ക് വീഡിയോ പ്രചരിക്കുന്നു..

വീണ്ടും ഡീപ് ഫേക്ക്… രശ്മികയുടെ ഫേക്ക് വീഡിയോ പ്രചരിക്കുന്നു..

നിലവിൽ ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും തിരക്കുള്ള നടിമാരിലൊരാളായി തിളങ്ങി നിൽക്കുന്ന താരമാണ് രശ്മിക മന്ദന. കന്നഡ സിനിമ ഇൻഡസ്ട്രിയിലൂടെ കടന്നു വന്ന് പിന്നീട് സൗത്ത് ഇന്ത്യൻ സിനിമകളിലെ മറ്റു ഭാഷകളിൽ അഭിനയിച്ചു കഴിവു തെളിയിച്ച താരം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ പോവുകയാണ്. കന്നട തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിലാണ് താരം കൂടുതലായി അഭിനയിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് താരം സിനിമ ആരാധകരുടെ ഹൃദയത്തിൽ നേടിയെടുത്ത സ്ഥാനം ചെറുതല്ല.

ദേശീയ ക്രഷ് എന്ന നിലയിലാണ് താരമിപ്പോൾ സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെടുന്നത്. കന്നഡ തെലുങ്ക് ഹിന്ദി തമിഴ് എന്നീ നാലു ഭാഷകളിലും അഭിനയിച്ച് ആരാധക ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചു. 2016ൽ റിഷബ്‍ ഷെട്ടി സംവിധാനം ചെയ്ത് രക്ഷിത് ഷെട്ടി നായകനായി പുറത്തിറങ്ങിയ കിറിക്ക് പാർട്ടി എന്ന സൂപ്പർഹിറ്റ് കന്നട ക്യാമ്പസ് സിനിമയിൽ സാൻവി ജോസഫ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്.

2018 ചാലോ എന്ന സിനിമയിലൂടെ താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. പിന്നീടങ്ങോട്ട് താരം തെലുങ്ക് സിനിമയിലെ ഏറ്റവും തിരക്കുള്ള നടിമാരിൽ ഒരാളായി മാറി. കാർത്തി നായകനായി പുറത്തിറങ്ങിയ സുൽത്താൻ എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും താരം ഇന്ത്യയിൽ തന്നെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളായി മാറിയിരിക്കുന്നു. നിറഞ്ഞ കയ്യടിയാണ് താരത്തിന്റെ വേഷങ്ങൾക്ക് നൽകാറുള്ളത്.

താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. സൗത്ത് ഇന്ത്യൻ സിനിമ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രമായി 34 മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അത് കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ട് തരംഗമായി പ്രചരിക്കുകയും ചെയ്യാറുണ്ട്.

എന്നാൽ ഇപ്പോൾ താരത്തിന്റേതാണ് എന്ന് പറഞ്ഞ് പ്രചരിക്കപ്പെടുന്നത് ഒരു വ്യാജ വീഡിയോ ആണ്. ഹോട്ട് ലുക്കിൽ ലിഫ്റ്റിൽ ഉള്ള താരത്തെ ആണ് പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്. ഹോട്ട് ക്വീൻ, രശ്മിക മില്‍ഫ്, ഹോട്ട്വീല്‍സ്, ഹോട്ട് ഷോട്ട് എന്നീ ഹാഷ്ടാഗുകളും വീഡിയോക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. വീഡിയോ ഒറ്റയടിക്ക് നോക്കിയാൽ യാഥാർത്ഥ്യമാണ് എന്ന് തോന്നുമെങ്കിലും ഡീപ്പ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉണ്ടാക്കിയതാണ് എന്നാണ് മീഡിയയുടെ വിലയിരുത്തൽ.

നേരത്തെ, താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും വലിയ തോതിൽ അത് ചർച്ചയാവുകയും ഒരുപാട് പേർ സോഷ്യൽ മീഡിയ ഇടങ്ങളിൽ അതിനെ കുറിച്ച് സംസാരിക്കുകയും അക്കാര്യത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും മറ്റും ചെയ്തിരുന്നു. അതിന് ശേഷം കാജോൽ, കത്രീന തുടങ്ങിയവരുടെയും ദൃശ്യങ്ങൾ പുറത്തു വന്നു. ഇപ്പോൾ പ്രചരിക്കുന്ന വിഡിയോയും ഡീപ് ഫേക്ക് സാങ്കേതിക വിദ്യയുടെ പ്രോഡക്റ്റ് തന്നെയാണെന്ന് മീഡിയയിൽ സംസാരം ഉണ്ട്.

Leave a Reply