You are currently viewing കേരളത്തിലെ പ്രശസ്തമായൊരു അമ്പലത്തിൽ വെച്ച് ആരോ എന്റെ വയറിൽ പിടിച്ചു: ദുരനുഭവം പങ്കുവെച്ച് അതിഥി റാവു

കേരളത്തിലെ പ്രശസ്തമായൊരു അമ്പലത്തിൽ വെച്ച് ആരോ എന്റെ വയറിൽ പിടിച്ചു: ദുരനുഭവം പങ്കുവെച്ച് അതിഥി റാവു

മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന ഒരുപാട് അഭിനേതാക്കളാണ് ഇതര ഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുകയും നിറഞ്ഞ കയ്യടി സ്വീകരിക്കുകയും ചെയ്യുന്നത്. ആക്കൂട്ടത്തിൽ പ്രശസ്തയാണ് അധിതി റാവു. 2006 ൽ രഞ്ജിത്ത് സംവിധാനം ചെയ്ത് മമ്മൂട്ടി ശ്രീനിവാസൻ സിദ്ദിഖ് തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ പ്രജാപതി എന്ന സൂപ്പർ ഹിറ്റ് മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

സൗത്ത് ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും, കൂടാതെ ബോളിവുഡ് സിനിമകളിൽ തിളങ്ങി നിൽക്കുകയും ചെയ്തു. ഹിന്ദി തെലുങ്ക് തമിഴ് മലയാളം മറാത്തി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച നടിയാണ് താരം. ഏത് ഭാഷയാണെങ്കിലും ഒരുപാട് നല്ല കഥാപാത്രങ്ങളെ സിനിമാ പ്രേമികൾക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരം ഒരു ഡാൻസർ കൂടിയാണ്. ഭരതനാട്യം ഡാൻസർ എന്ന നിലയിലാണ് താരം കരിയർ ആരംഭിച്ചത്. പിന്നീടാണ് താരം സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. ശിങ്കാരം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തമിഴ് ൽ അരങ്ങേറ്റം കുറിച്ചു. 2009 ൽ രാകേഷ് ഓംപ്രകാശ് മെഹ്റ സംവിധാനം ചെയ്തു അഭിഷേക് ബച്ചൻ സോനം കപൂർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് പുറത്തിറങ്ങിയ ഡൽഹി സിക്സ് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.

രാമ മാധവ് എന്ന സിനിമയിലൂടെ മറാത്തിയിലും സംമോഹനം എന്ന സിനിമയിലൂടെ താരം തെലുങ്കിലും അരങ്ങേറി. മലയാളത്തിൽ ഒരുപാട് വർഷങ്ങൾക്ക് മുൻപ് താരം അഭിനയിച്ചു എങ്കിലും തുടങ്ങിയത് മലയാളത്തിൽ ആണെങ്കിലും താരം മലയാളം പ്രേമികൾക്കിടയിൽ കൂടുതലും അറിയപ്പെട്ടത് സൂഫിയും സുജാതയും എന്ന സിനിമയിലാണ്. ആ സിനിമയുടെ റിലീസിന് ശേഷമാണ് താരം മലയാളികൾക്കിടയിൽ ഒരുപാട് ആരാധകരെ നേടിയത് സജീവമായതും.

ഇപ്പോൾ താരം തനിക്ക് കേരളത്തിൽ നിന്നുണ്ടായ ഒരു മോശം അനുഭവമാണ് പങ്കുവക്കുന്നത്. താരത്തിന് പതിനഞ്ചു വയസ്സ് പ്രായമുള്ളപ്പോൾ കേരളത്തിലെ ഒരു അമ്പലത്തിൽ ദർശനത്തിന് പോയപ്പോഴാണ് സംഭവം എന്നും അവിടെ സാരി ഉടുക്കേണ്ടത് നിർബന്ധമാണ്. എല്ലാവരും സാരി ധരിച്ചു കൊണ്ട് വരി നിൽക്കുകയായിരുന്നു എന്നും താരം പറഞ്ഞു തുടങ്ങി. അപ്പോഴാണ് എനിക്ക് എന്റെ വയറിൽ ആരോ കൈ വച്ചതായി അനുഭവപ്പെട്ടത് എന്നും മൂന്ന് നാല് തവണ ആ അനുഭവമുണ്ടായി എന്നും താരം പറഞ്ഞു.

ഞാൻ തിരിഞ്ഞ് നിന്ന് അയാളുടെ കയ്യിൽ കയറി പിടിക്കുകയാണ് ചെയ്തത് എന്നും കൂടാതെ അയാളുടെ കരണം പുകച്ചു കൊണ്ട് ഒരടി കൊടുത്തു എന്നും താരം പറയുകയുണ്ടായി. അതോടൊപ്പം അവൻ പേടിച്ചു പോയിരുന്നു എന്നും എന്താ എന്താ എന്ന് അവൻ ചോദിച്ചപ്പോൾ ഞാൻ അയാളെ നന്നായി ചീത്ത പറഞ്ഞു എന്നും അയാളത് ജീവിതത്തിൽ മറക്കില്ല എന്നുമാണ് താരം കൂട്ടിച്ചേർത്തത്. എന്തായാലും വളരെ പെട്ടന്ന് തന്നെ താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply