You are currently viewing ഇംഗ്ലണ്ടിൽ പോയപ്പോൾ ഇംഗ്ലണ്ട്  സ്റ്റൈൽ…!! അല്പം ഗ്ലാമർ ആയി നമ്മുടെ നിമിഷ.. മനം കവരുന്ന ഫോട്ടോസ്

ഇംഗ്ലണ്ടിൽ പോയപ്പോൾ ഇംഗ്ലണ്ട് സ്റ്റൈൽ…!! അല്പം ഗ്ലാമർ ആയി നമ്മുടെ നിമിഷ.. മനം കവരുന്ന ഫോട്ടോസ്

മലയാളത്തിലെ ഒരു പ്രശസ്തയായ ചലച്ചിത്ര നടിയാണ് നിമിഷ സജയൻ. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിൽ ശ്രീജ എന്ന നായികാ കഥാപാത്രത്തെയാണ് താരം ആദ്യം അവതരിപ്പിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതു മുഖ നടിക്കുള്ള വനിതാ ഫിലിം അവാർഡ് താരത്തിന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ പിന്നീട് ഒരുപാട് ചിത്രങ്ങളിലേക്ക് താരത്തിന് അവസരങ്ങൾ ലഭിച്ചു.

മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദ പഠനം തുടരുന്നതിനിടയിൽ ഒരു ഇടവേളയെടുത്ത് കൊച്ചിയിൽ അഭിനയ പരിശീലനത്തിനായി താരം ചേർന്ന സമയത്താണ് ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിച്ചത്. അത് നല്ലൊരു തുടക്കം ആവുകയും ചെയ്തു. ഏതു തരത്തിലുള്ള കഥാപാത്രമാണെങ്കിലും വളരെ മികവോടെ താരം അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയെടുക്കുന്നത്.

ഈട, ഒരു കുപ്രസിദ്ധ പയ്യൻ, മാംഗല്യം തന്തുനാനേന, ചോല, തുറമുഖം, ബഹർ, സ്റ്റാൻഡ് അപ്പ്‌, ജിന്ന്, ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ, മാലിക്, നായാട്ട് എന്നിവയെല്ലാം താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകൾ. ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് കൂടെ താരത്തിന് നേടാൻ കഴിഞ്ഞതോടെ മലയാള സിനിമയിൽ വളരെ പെട്ടെന്ന് താരത്തിനെ മുൻനിര നായിക നടിമാരുടെ കൂട്ടത്തിലേക്ക് ഉയരാൻ കഴിഞ്ഞു.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത് കൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിലും പിന്തുണയിലും താരം മുന്നിൽ തന്നെ ഉണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം താരത്തിന് ഒട്ടനവധി ആരാധകരും ഉണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഒരു തെക്കൻ തല്ലി കേസ് എന്ന സിനിമയാണ് ഇപ്പോൾ താരത്തിന് തായി പുറത്തിറങ്ങിയത് ഇനി റിലീസ് ആവാൻ ഇരിക്കുന്നത് തുറമുഖം എന്ന സിനിമയാണ് വലിയ പ്രതീക്ഷയോടെയാണ് ആ സിനിമയെ ആരാധകർ കാത്തിരിക്കുന്നത്. ഇതിനിടയിൽ താരം മറ്റ് ഷൂട്ടിംഗ് കൾ ഒന്നും ഇല്ലാത്തതു കൊണ്ട് അവധി ആഘോഷിക്കാൻ വേണ്ടി ഇംഗ്ലണ്ടിലേക്ക് യാത്ര പോയിരിക്കുകയാണ്.ⁿ അതിന്റെ ഫോട്ടോകളും വിശേഷങ്ങളും ആണ് ഇപ്പോൾ ആരാധകർക്കിടയിൽ പ്രചരിക്കുന്നത്.

ഇംഗ്ലണ്ടിലെ ബെർക്ഷയർ സന്ദർശിച്ചതിന്റെയും ഹൃത്തിന് ഒപ്പം ചുറ്റിക്കറങ്ങുന്നതിന്റെയും ഫോട്ടോസ് താരം പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെ തന്നെ സ്ലോവ് എന്ന സ്ഥലത്ത് പോയപ്പോൾ ഗ്ലാമറസ് ലുക്കിൽ ഇരിക്കുന്ന ഫോട്ടോസ് താരം പോസ്റ്റ് ചെയ്തത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പതിവു പോലെ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടു കൂടി ആരാധകർ വളരെ പെട്ടെന്ന് ഇപ്പോൾ പങ്കുവെച്ച ഫോട്ടോകളും ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Leave a Reply