You are currently viewing ഇന്നും ആ ലുക്കിന് വല്ല കുറവും ഉണ്ടോ?? സാരിയിൽ മനം കവർന്ന് താരത്തിന്റെ പുത്തൻ ഫോട്ടോസ്…

ഇന്നും ആ ലുക്കിന് വല്ല കുറവും ഉണ്ടോ?? സാരിയിൽ മനം കവർന്ന് താരത്തിന്റെ പുത്തൻ ഫോട്ടോസ്…

സാരിയിൽ പൊളി ലുക്കിൽ രമ്യ കൃഷ്ണൻ… ഫോട്ടോകളെല്ലാം സൂപ്പർ

തെലുങ്ക്, കന്നഡ സിനിമകളിൽ അഭിനയിക്കുന്ന നടിയാണ് രമ്യാ കൃഷ്ണൻ. നേരം പുലരുമ്പോൾ എന്ന മലയാള ചിത്രത്തിലൂടെയാണ് താരം അഭിനയ ജീവിതം ആരംഭിച്ചത്. തെലുങ്ക് , തമിഴ് , കന്നഡ , മലയാളം , ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി 260-ലധികം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. കൃഷ്ണ രുക്മിണി എന്ന സിനിമ തന്റെ കരിയറിലെ ആദ്യ സമയങ്ങളിലെ വലിയ വിജയമായിരുന്നു. നിറഞ്ഞ കയ്യടികളോടെയാണ് ഓരോ വേഷവും ആരാധകർ സ്വീകരിച്ചത്.

2019- ൽ ക്വീനിനൊപ്പം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ താരം തന്റെ വിജയ പാദ ആരംഭിച്ചത്. ഭരതനാട്യം , വെസ്റ്റേൺ, കുച്ചിപ്പുടി എന്നീ നൃത്ത രൂപങ്ങളിൽ പ്രാഥമിക പരിശീലനം നേടിയ താരം നിരവധി സ്റ്റേജ് പെർഫോമൻസുകൾ നടത്തുകയും കയ്യടി നേടുകയും ചെയ്തു. കന്നഡ സിനിമകളിലും താരം മികച്ച വിജയം നേടിയിട്ടുണ്ട്. മോഹൻലാലിനൊപ്പം ഓർക്കപ്പുറത്ത് , ആര്യൻ , അനുരാഗി തുടങ്ങിയ മലയാള ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.

നാല് ഫിലിം ഫെയർ അവാർഡുകളും മൂന്ന് നന്ദി അവാർഡുകളും തമിഴ്‌നാട് സ്റ്റേറ്റ് ഫിലിം അവാർഡ് പ്രത്യേക സമ്മാനവും താരത്തിന് നേടാനായി. മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് നേടിയ പടയപ്പയിലെ നീലാംബരി എന്ന കഥാപാത്രത്തിലൂടെയാണ് താരം അറിയപ്പെടുന്നത്. 2009-ലെ കൊഞ്ചം ഇഷ്ടം കൊഞ്ചം കഷ്ടം എന്ന സിനിമക്ക് തെലുങ്കിൽ മികച്ച സഹനടിക്കുള്ള ഫിലിംഫെയർ അവാർഡും താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്.

ബാഹുബലി പരമ്പരയിലെ ശിവഗാമി ദേവിയായി താരം അഭിനയിച്ചത് വലിയ പ്രശംസ നേടി. ബാഹുബലി: ദി ബിഗിനിംഗും അതിന്റെ തുടർച്ചയായ ബാഹുബലി 2: ദി കൺക്ലൂഷനും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ സിനിമകളിൽ ഉൾപ്പെടുന്നു. പുരി ജഗന്നാഥിന്റെ റൊമാന്റിക് സ്പോർട്സ് ചിത്രമായ ലിഗർ എന്ന ചിത്രത്തിലും താരം വളരെ മികച്ച കഥാപാത്രതെയാണ് അവതരിപ്പിച്ചത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്.

സമൂഹ മാധ്യമങ്ങളിൽ താരമായി തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും പങ്കു വെക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് നിരവധി ആരാധകരുണ്ട്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ ഗ്രീൻ സാരിയിൽ വളരെ മനോഹരിയാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രായം വെറും അക്കങ്ങൾ മാത്രമാണ് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. മികച്ച അഭിപ്രായം ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. ഫോട്ടോകൾ വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply