You are currently viewing മകൾ ഗ്രാജുവേറ്റഡ് ആയി. സന്തോഷം പങ്കുവെച്ച് പ്രിയ താരം രംഭ. “മകൾ അമ്മയുടെ തനി പകർപ്പ്” എന്ന് ആരാധകർ…

മകൾ ഗ്രാജുവേറ്റഡ് ആയി. സന്തോഷം പങ്കുവെച്ച് പ്രിയ താരം രംഭ. “മകൾ അമ്മയുടെ തനി പകർപ്പ്” എന്ന് ആരാധകർ…

ഒരു സമയത്ത് സൗത്ത് ഇന്ത്യൻ സിനിമ പ്രേമികളുടെ ഹരമായിരുന്നു രംഭ. 1990 കളിലും 2000 കാലഘട്ടത്തും ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപക്ഷേ ആ സമയത്ത് സൗത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും താരമൂല്യമുള്ള തിരക്കുള്ള നടിമാരിൽ ഒരാളായി തിളങ്ങിനിന്നിരുന്ന താരം എന്ന് നിസംഷയം വിളിക്കാവുന്ന താരമാണ് രംഭ.

രണ്ട് ദശാബ്ദ കാലം സിനിമ ലോകത്ത് സജീവമായി നിലകൊണ്ട താരം 8 ഭാഷകളിലായി 100 ൽ കൂടുതൽ സിനിമകളിൽ അഭിനയിച്ച കഴിവ് തെളിയിച്ചിട്ടുണ്ട്. തെലുങ്ക് തമിഴ് കന്നട ഹിന്ദി മലയാളം എന്നീ ഭാഷകളിലാണ് താരം കൂടുതലായി സജീവമായി നിലകൊണ്ടത്. കൂടാതെ ഭോജ്പുരി ബംഗാളി ഹിന്ദി എന്നീ ഭാഷകളിലെ സിനിമകളിലും താരം അഭിനയിച്ചു കഴിവ് തൊളിയിച്ചു.

ഇപ്പോൾ താരം സിനിമയിൽ സജീവമല്ല എന്ന് വേണം പറയാൻ. 2011ലാണ് താരം അവസാനമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് ജഡ്ജ് എന്ന നിലയിലും ഹോസ്റ്റ് എന്ന നിലയിലും പല പരിപാടികളിലും പ്രത്യക്ഷപ്പെട്ടു. സിനിമയിലും സീരിയലും താരം സജീവം അല്ലെങ്കിൽ പോലും സമൂഹമാധ്യമങ്ങളിൽ താരം നിറസാന്നിധ്യമാണ്.

തന്റെ ജീവിത വിശേഷങ്ങളും കുടുംബ വിശേഷങ്ങളും താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രമായി താരത്തിന് അഞ്ചര ലക്ഷത്തിന് മുകളിൽ ആരാധകർ ഉണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും, സമൂഹമാധ്യമങ്ങളിൽ പെട്ടെന്ന് വൈറൽ ആവുകയാണ്.

ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഏറെ തരംഗം ആയിരിക്കുകയാണ്. തന്റെ മകൾ ഗ്രാജുവേറ്റഡ് ആയതിന്റെ സന്തോഷ വീഡിയോ ആണ് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുകയും ചെയ്തു. ഫോട്ടോക്കും വീഡിയോകൾക്കും താഴെ വന്ന കമന്റ് ആണ് ഏറെ ശ്രദ്ധേയം.

47 വയസ്സിലും നിലവിലെ പല സൗത്ത് ഇന്ത്യൻ നടിമാരെക്കാൾ സൗന്ദര്യം താരത്തിനുണ്ടെന്ന് പല ആരാധകർ പറയുന്നുണ്ട്. 90 കളിലെ ഞങ്ങളുടെ ഉറക്കം കെടുത്തിയ നായികയാണ് എന്നും പലരും കമന്റ രേഖപ്പെടുത്തിയിട്ടുണ്ട്. അതേ അവസരത്തിൽ ഇത് മകൾ തന്നെയാണോ കാണുമ്പോൾ നിങ്ങളുടെ അനിയത്തിയെ പോലെയുണ്ട് എന്നും പലരും കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴും താരത്തെ കാണാൻ കൂടുതൽ ഭംഗിയെന്ന് അഭിപ്രായപ്പെടുകയാണ് ആരാധക കൂട്ടം.

Leave a Reply