You are currently viewing ആള്‍ക്കാര്‍ എന്നെ റസിയ എന്ന പേരിലാണ് തിരിച്ചറിയുന്നത്. രാധിക എന്ന യഥാര്‍ത്ഥ പേര് പലര്‍ക്കും അറിയില്ല.

ആള്‍ക്കാര്‍ എന്നെ റസിയ എന്ന പേരിലാണ് തിരിച്ചറിയുന്നത്. രാധിക എന്ന യഥാര്‍ത്ഥ പേര് പലര്‍ക്കും അറിയില്ല.

ആള്‍ക്കാര്‍ എന്നെ റസിയ എന്ന പേരിലാണ് തിരിച്ചറിയുന്നത്. രാധിക എന്ന യഥാര്‍ത്ഥ പേര് പലര്‍ക്കും അറിയില്ല.

പ്രധാനമായും മലയാളം സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയാണ് രാധിക. 2006-ൽ പുറത്തിറങ്ങിയ ക്ലാസ്മേറ്റ്സ് എന്ന മലയാളം ചിത്രത്തിലെ റസിയയെ അവതരിപ്പിച്ചതിലൂടെയാണ് താരം കൂടുതൽ അറിയപ്പെടുന്നത്. സംവിധായകൻ ലാൽ ജോസിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ക്ലാസ്മേറ്റ്സിലെ റസിയ എന്ന കഥാപാത്രത്തിലൂടെയാണ് താരം ജനപ്രിയയാവുകയും തുടർന്ന് ഒരുപാട് മികച്ച സിനിമകളിൽ പ്രവർത്തിച്ച് നിറഞ്ഞ കയ്യടിയും അഭിപ്രായങ്ങളും നേടുകയും ചെയ്തു.

ഓരോ കഥാപാത്രവും വളരെ മികച്ച രൂപത്തിലാണ് താരം അവതരിപ്പിച്ചിരുന്നത്. അതുകൊണ്ടു തന്നെ താരത്തിന്റെ ഓരോ വേഷങ്ങളും ഓരോ സിനിമകളും വളരെ ആരവത്തോടെ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. വളരെ പക്വമായി താരം ഓരോ കഥാപാത്രങ്ങളെയും കൈകാര്യം ചെയ്തത് കൊണ്ട് തന്നെ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ താരത്തിന് തന്റെ ഇടം അടയാളപ്പെടുത്താൻ കഴിഞ്ഞു.

ചെറിയ സ്ക്രീൻ ആണെങ്കിലും താരത്തെ ഓർമ്മപ്പെടുത്തുന്ന ഒരു സിനിമയായി അത് മാറുകയായിരുന്നു. വിവാഹത്തോടെ താരം ദുബായിലേക്ക് മാറിയതു കൊണ്ട് സിനിമാഭിനയം മേഖലയിൽ താരം വിട്ടു നിൽക്കുകയായിരുന്നു. അടുത്ത് പുറത്തിറങ്ങിയ ഓള് എന്ന സിനിമയിൽ താരം അഭിനയിച്ചിരുന്നു എങ്കിലും അത് ഒരു കൊമേഴ്ഷ്യൽ സിനിമ അല്ലാത്തതു കൊണ്ട് ജനശ്രദ്ധ നേടുകയും ചെയ്തില്ല. പക്ഷേ ഇപ്പോൾ മഞ്ജുവാര്യർ പ്രധാന കഥാപാത്രമായി എത്തുന്ന ആയിഷ എന്ന ചിത്രത്തിലൂടെ താരം മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങിയിരിക്കുകയാണ്.

ആൽബം പാട്ടുകൾ അഭിനയിച്ചു കൊണ്ടാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. ആദ്യം അഭിനയിച്ചത് മിതാദ് എന്ന ആൽബമാണ്. അതിനു ശേഷം ആണ് വൺമാൻഷോ എന്ന സിനിമ ചെയ്യുന്നത്. ആൽബം ആണ് എന്ന് അല്ലെങ്കിൽ ഒരു സംഗീത വീഡിയോ ആണ് എന്ന ധാരണ ഒന്നും ഉണ്ടായിരുന്നില്ല എന്നും അത് ടെലികാസ്റ്റ് ചെയ്യുന്ന അന്നാണ് സ്കൂട്ടറിൽ നിന്ന് വീണ് ഒരു പരിക്ക് പറ്റിയത് എന്നും താരം പറയുന്നു.

അന്ന് ആശുപത്രിയിലേക്ക് ഒരുപാട് ആരാധകർ കാണാൻ എത്തിയ ഓർമ്മയും താരം പങ്കുവെക്കുന്നുണ്ട്. ക്ലാസ്മേറ്റിലെ റസിയ എന്ന കഥാപാത്രത്തിലൂടെയാണ് താരം അറിയപ്പെടുന്നത്. രാധിക എന്ന പേര് പലർക്കും അറിയില്ല എന്നും അതു കൊണ്ടാണ് ഇൻസ്റ്റയിൽ ഐഡി വരെ രാധിക റസിയ എന്ന് ആക്കിയത് എന്നും താരം പറയുന്നു. ക്ലാസ്സ്‌മേറ്റ്സ്‌ റിലീസ് ആയി ഇപ്പോൾ 17 വർഷം പിന്നിട്ടു കഴിഞ്ഞു. എന്നിട്ടും റസിയ എന്ന കഥാപാത്രത്തിലൂടെ എന്നെ ആളുകൾ അറിയുന്നതിൽ തനിക്ക് സന്തോഷമുണ്ട് എന്നും താരം വ്യക്തമാക്കി.

Leave a Reply