You are currently viewing ഇന്ത്യക്കാര്‍ക്ക് മറ്റുള്ളവര്‍ നന്നാകുന്നത് കണ്ടൂട, എന്റെ കരിയര്‍ നശിപ്പിക്കാന്‍ നോക്കി; തുറന്നടിച്ച്‌ പ്രിയങ്ക

ഇന്ത്യക്കാര്‍ക്ക് മറ്റുള്ളവര്‍ നന്നാകുന്നത് കണ്ടൂട, എന്റെ കരിയര്‍ നശിപ്പിക്കാന്‍ നോക്കി; തുറന്നടിച്ച്‌ പ്രിയങ്ക

ഇന്ത്യക്കാര്‍ക്ക് മറ്റുള്ളവര്‍ നന്നാകുന്നത് കണ്ടൂട, എന്റെ കരിയര്‍ നശിപ്പിക്കാന്‍ നോക്കി; തുറന്നടിച്ച്‌ പ്രിയങ്ക

നിലവിൽ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരും താരമൂല്യമുള്ള നടിയാണ് പ്രിയങ്ക ചോപ്ര. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കാൻ താരത്തിന് ഇതിനോടകം തന്നെ സാധിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളിലൂടെ ലോക സിനിമാ പ്രേക്ഷകർക്ക് ഇടയിൽ താരം സ്ഥിര സാന്നിധ്യമാവുകയും ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിയുകയും ചെയ്തു.

രണ്ടായിരത്തിൽ ലോക സുന്ദരിപ്പട്ടം കരസ്ഥമാക്കിയതിന് ശേഷമാണ് താരം മീഡിയകളിൽ ശ്രദ്ധ നേടിയത്. രണ്ട് പ്രാവശ്യം ദേശീയ പുരസ്കാരവും അഞ്ചു പ്രാവശ്യം ഫിലിം ഫെയർ അവാർഡും താരം നേടി. 2016 ൽ ഇന്ത്യയുടെ നാലാമത്തെ പരമോന്നത ബഹുമതിയായ പത്മശ്രീ നേടാനും താരത്തിനു സാധിച്ചു. എന്തായാലും വർഷങ്ങളായി താരം ബോളിവുഡ് സിനിമയിൽ താര റാണിയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ സമൂഹ മാധ്യമങ്ങളിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം.

ഇപ്പോൾ താരം തന്നെ അഭിമുഖത്തിൽ തന്റെ കയറിയറിൽ ഉണ്ടായ മോശം അനുഭവങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. എന്റെ കരിയര്‍ നശിപ്പിക്കാന്‍ ആശുകള്‍ ശ്രമിച്ചിട്ടുണ്ട് എന്നാണ് താരം പറയുന്നത്. എന്റെ ജോലിയില്‍ ഞാന്‍ നല്ല നിലയിലാണ് എന്നൊരു കാരണത്താല്‍ എന്നെ സിനിമയില്‍ എടുക്കാതിരിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നാണ് താരം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. തന്നെ വലിച്ച്‌ താഴെയിടാന്‍ ശ്രമിക്കുന്നവരെ താന്‍ ഗൗനിക്കാറില്ലെന്ന താരം പറയുകയും ചെയ്തു.

അതിന് പകരം തന്നില്‍ വിശ്വസിക്കുന്ന ഒരാളിലായിരിക്കും താന്‍ ശ്രദ്ധിക്കുന്നതെന്നാണ് താരം പറയുന്നത്. ഇന്ത്യയില്‍ നമ്മളില്‍ വളരെ കുറച്ചു പേര്‍ മാത്രമാണ് മറ്റുള്ളവരുടെ വിജയത്തില്‍ സന്തോഷിക്കുന്നത് എന്നും നമ്മളുടെ രാജ്യം, നമ്മളുടെ ആളുകള്‍ എന്ന ചിന്ത വന്നിട്ട്’ നൂറ് വര്‍ഷം പോലുമായിട്ടില്ല എന്നും താരം പറയുന്നത് ഇന്ത്യക്കാര്‍ ആള്‍ബലത്തില്‍ വിശ്വസിക്കണമെന്നത്തിന്റെ പ്രാധാന്യം പറയാൻ വേണ്ടിയാണ്. നമ്മള്‍ ഒരുമിക്കുകയും നമ്മളുടെ മേഖലയിലെ മറ്റു വ്യക്തികളെ പിന്തുണയ്ക്കുകയും ചെയ്താല്‍ ഈ ലോകത്തില്‍ നമ്മളെ പിടിച്ചു നിര്‍ത്താനാകില്ല എന്നാണ് താരത്തിന്റെ അഭിപ്രായം.

തനിക്ക് അവസരം നഷ്ടപ്പെടുന്നത് ആലോചിച്ചു ഞാൻ കരയുകയോ വെറുതെയിരിക്കുകയോ ചെയ്യാറില്ല എന്നാണ് താരം പറയുന്നത്. അത്തരം ആളുകളെ ഗൗനിക്കാതെ മുന്നോട്ട് പോവുകയാണ് ഇതുവരെ താരം ചെയ്തത് എന്നും താരം പറയുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഇപ്പോൾ ലോകസിനിമ മേഖലയിൽ തന്നെ താരത്തിന് അറിയപ്പെടാനും ഏറ്റവും കൂടുതൽ താരമൂല്യമുള്ള നായികമാരുടെ കൂട്ടത്തിൽ താരത്തിന് ഉൾപ്പെടാനുമെല്ലാം കഴിഞ്ഞത്. എന്തായാലും താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Leave a Reply