You are currently viewing സാരി ഊരി വലിച്ചെറിയാനാണ് തോന്നുന്നത്… ഷോർട് ഡ്രെസ്സുകളോടാണ് താല്പര്യം.. അനിഖ

സാരി ഊരി വലിച്ചെറിയാനാണ് തോന്നുന്നത്… ഷോർട് ഡ്രെസ്സുകളോടാണ് താല്പര്യം.. അനിഖ

സാരി ഊരി വലിച്ചെറിയാനാണ് തോന്നുന്നത്… സാരി അനുഭവം പങ്കുവെച്ച് അനിഖ സുരേന്ദ്രൻ

മലയാളം തമിഴ് സിനിമകളിൽ അഭിനയിക്കുന്ന അറിയപ്പെടുന്ന ഒരു ബാല താരമാണ് അനിഖ സുരേന്ദ്രൻ. കഥ തുടങ്ങുന്നു എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. 2015ൽ പുറത്തിറങ്ങിയ യെന്നൈ അറിന്താൽ, 2019ൽ പുറത്തിറങ്ങിയ വിശ്വാസം എന്നീ സിനിമകളിലൂടെ തമിഴകത്തെ തിളങ്ങുന്ന താരമാകാൻ താരത്തിന് കഴിഞ്ഞു. ക്വീൻ എന്ന വെബ് സീരീസിലെ അഭിനയവും മികച്ചതായിരുന്നു.

തുടക്കം മുതൽ മികച്ച അഭിനയം താരം പ്രകടിപ്പിച്ചിട്ടുണ്ട്. 5 സുന്ദരികൾ എന്ന ചിത്രത്തിലെ സേതുലക്ഷ്മി എന്ന കഥാപാത്രത്തിന് 2013-ൽ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചത് താരത്തിനായിരുന്നു. പ്രേക്ഷകർക്ക് പ്രിയങ്കരം ആയ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും അവതാരപ്പിക്കുന്നത്.

അതുകൊണ്ട് തന്നെ തുടക്കത്തിൽ നേടിയ പ്രീതിയും പിന്തുണയും താരം ഇപ്പോഴും നിലനിർത്തുന്നു. 2010 മുതലാണ് താരം അഭിനയ മേഖലയിൽ സജീവമാകുന്നത്. ഷോർട് ഫിലിമുകളിലും താരം അഭിനയിച്ചിട്ടുണ്ട്. അമരന്ത്, ജീവിതത്തിന്റെ നിറങ്ങൾ, മാ എന്നിവയുമാണ് തമിഴ്ലും മലയാളത്തിലുമായി താരം അഭിനയിച്ച ഹ്രിസ്വ ചിത്രങ്ങൾ.

ഇതിനു പുറമെ നിരവധി മ്യൂസിക് ആൽബങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കേരള സംസ്ഥാന അവാർഡ് കൂടാതെ നിരവധി അവാർഡുകളും താരത്തിന് ലഭിച്ചിട്ടുണ്ട്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്കളിലും താരം പങ്കെടുക്കുന്നുണ്ട്. താരം പങ്കെടുക്കുന്ന ഫോട്ടോ ഷൂട്ട്ടുകൾ എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നത് പതിവാണ്.

ഇപ്പോൾ താരൻ ഒരു പൊതു പരിപാടിയിൽ പങ്കെടുക്കുന്നതിനിടയിൽ ആരാധകരിൽ നിന്നും ഉണ്ടായ ചോദ്യങ്ങളും അതിന് താരം നൽകിയ മറുപടികളുമാണ് വൈറലാകുന്നത്. സാരി ഉടുക്കാൻ ഇഷ്ടമാണോ എന്ന് ചോദിക്കുമ്പോൾ താരം മറുപടി പറയുന്നത് ഇഷ്ടമല്ല എന്നും ഇത് ഉടുക്കാൻ തന്നെ ഒന്നൊന്നര മണിക്കൂർ എടുത്തു എന്നും സാരി ഉടുത്തു ശീലം ഇല്ലാത്തതു കൊണ്ട് ആയിരിക്കാം എന്നുമാണ്.

അത് കൊണ്ട് തന്നെ ഇത് എപ്പോഴാണെന്ന് ഊരി വലിച്ചെറിയുക എന്നാണ് ഞാൻ ചിന്തിക്കുന്നത് എന്നുമാണ് താരം സാരി അനുഭവം പറയുന്നത്. പക്ഷേ താരം സാരി ഉടുത്തിട്ടുള്ള ഫോട്ടോകൾ എല്ലാം പ്രേക്ഷകർക്ക് വലിയ ഇഷ്ടമാണ്. സാരി ധരിച്ച താരത്തിന്റെ ഫോട്ടോകൾക്ക് താഴെ താരത്തോടുള്ള ഇഷ്ടം മലയാളികളും മറ്റു സിനിമ പ്രേമികളും പങ്കുവെക്കാറുണ്ട്. അതുകൊണ്ടു തന്നെ താരത്തിന്റെ ഈ വാക്കുകൾ വളരെ പെട്ടെന്ന് പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply