You are currently viewing സ്റ്റണ്ണിങ്… ഭർത്താവിനൊപ്പം ഓട്ടോ റിക്ഷയിൽ വന്നിറങ്ങി പ്രിയങ്ക ചോപ്ര…. സ്റ്റൈലായിട്ടുണ്ടെന്ന് ആരാധകർ

സ്റ്റണ്ണിങ്… ഭർത്താവിനൊപ്പം ഓട്ടോ റിക്ഷയിൽ വന്നിറങ്ങി പ്രിയങ്ക ചോപ്ര…. സ്റ്റൈലായിട്ടുണ്ടെന്ന് ആരാധകർ

സ്റ്റണ്ണിങ്… ഭർത്താവിനൊപ്പമുള്ള കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് താരം…. സ്റ്റൈലായിട്ടുണ്ടെന്ന് ആരാധകർ

നിലവിൽ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരും താരമൂല്യമുള്ള നടിയാണ് പ്രിയങ്ക ചോപ്ര. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കാൻ താരത്തിന് ഇതിനോടകം തന്നെ സാധിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളിലൂടെ ലോക സിനിമാ പ്രേക്ഷകർക്ക് ഇടയിൽ താരം സ്ഥിര സാന്നിധ്യമാവുകയും ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിയുകയും ചെയ്തു.

രണ്ടായിരത്തിൽ ലോക സുന്ദരിപ്പട്ടം കരസ്ഥമാക്കിയതിന് ശേഷമാണ് താരം മീഡിയകളിൽ ശ്രദ്ധ നേടിയത്. രണ്ട് പ്രാവശ്യം ദേശീയ പുരസ്കാരവും അഞ്ചു പ്രാവശ്യം ഫിലിം ഫെയർ അവാർഡും താരം നേടി. 2016 ൽ ഇന്ത്യയുടെ നാലാമത്തെ പരമോന്നത ബഹുമതിയായ പത്മശ്രീ നേടാനും താരത്തിനു സാധിച്ചു. എന്തായാലും വർഷങ്ങളായി താരം ബോളിവുഡ് സിനിമയിൽ താര റാണിയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ സമൂഹ മാധ്യമങ്ങളിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം.

പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. അതു കൊണ്ടു തന്നെ വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കാനും പ്രേക്ഷക പ്രീതിയിലും പിന്തുണയിലും മുന്നിൽ എത്താനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഓരോ സിനിമകളിലൂടെയും ലക്ഷകണക്കിന് ആരാധകരെ നേടിയെടുക്കാനും താരത്തിനായി. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയ പ്രാധാന്യമുള്ള ഒരുപാട് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ നിറഞ്ഞ കയ്യടി നേടാണും താരത്തിന് കഴിഞ്ഞു.

പല ലോകോത്തര ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടു. സമൂഹ മാധ്യമങ്ങളിൽ നിറ സാന്നിധ്യമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. താരത്തിന്റെ ജീവിത പങ്കാളിക്കൊപ്പം അടിച്ചു പൊളിച്ച ലുക്കിലാണ് പുതിയ ഫോട്ടോകൾ പുറത്തു വന്നിരിക്കുന്നത്. അമേരിക്കൻ ഗായകനും ഗാനരചയിതാവും നടനുമായ നിക്കോളാസ് ജെറി ജോനാസ് ആണ് താരത്തിന്റെ ജീവിതപങ്കാളി.

2018 ലാണ് ഇരുവരുടെയും വിവാഹം നടന്നത്. സ്റ്റൈലിഷ് സാരി ലുക്ക് ആണ് താരത്തിന്റെ ഫോട്ടോകൾ പ്രേക്ഷകർക്ക് നൽകുന്നത്. മനോഹരമായ വസ്ത്രത്തെ കുറിച്ച് താരം ക്യാപ്ഷനിൽ ചേർത്തിട്ടുമുണ്ട്. എക്സിക്യൂട്ടീവ് ലുക്കിലാണ് നിക്ക് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ കുടുംബ ഫോട്ടോകൾക്ക് ഇതിനു മുൻപും പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനം ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

Leave a Reply