You are currently viewing ആന്റിയെന്ന് വിളിക്കണമെങ്കിൽ വിളിക്കാം, അടുത്ത വർഷം 40 തികയും, പക്ഷെ ഞാൻ ഹോട്ട് ആണ്- പ്രിയാമണി

ആന്റിയെന്ന് വിളിക്കണമെങ്കിൽ വിളിക്കാം, അടുത്ത വർഷം 40 തികയും, പക്ഷെ ഞാൻ ഹോട്ട് ആണ്- പ്രിയാമണി

ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് പ്രിയാമണി. അഭിനയ രംഗത്തിനൊപ്പം ഒപ്പം മോഡലിംഗ് താരം മുന്നോട്ട് കൊണ്ടു പോയിരുന്നു. ഒരുപാട് പ്രശംസകൾ താരത്തിന് ലഭിക്കാൻ മാത്രം വളരെ വ്യക്തമായും മനോഹരമായും ആണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത. അതുകൊണ്ടു തന്നെയാണ് സംവിധായകരുടെ എല്ലാം ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന് പേരുള്ളത്.

ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. മലയാളം തെലുങ്ക് കന്നഡ തമിഴ് എന്നീ ഭാഷകളിൽ ആണ് താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത് . ഓരോ ഭാഷകളിലെയും മുൻനിര നായകന്മാരുടെ കൂടെ എല്ലാം സിനിമകൾ ചെയ്യാനും നായകനടൻ മാരെ പോലെ തന്നെ പ്രശസ്തി പിടിച്ചുപറ്റാനും താരത്തിന്റെ അഭിനയത്തിന് സാധിച്ചിട്ടുണ്ട്.

അതുകൊണ്ടു തന്നെയാണ് ദേശീയ അവാർഡ് ഉൾപ്പെടെ ഒരുപാട് അംഗീകാരങ്ങളും മറ്റും താരത്തെ തേടിയെത്തിയത്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും 2003 മുതൽ താരം ഇതുവരെയും സജീവമായി സിനിമ മേഖലയിൽ നിലനിൽക്കുന്നു. ഒരുപാട് കാലമായി താരമൂല്യം കുറയാതെ സിനിമാമേഖലയിൽ താരം പിടിച്ചു നിൽക്കുന്നത് മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ആത്മാർത്ഥമായ സമീപനം കൊണ്ടും വളരെ മികച്ച അഭിനയ വൈഭവം കൊണ്ടും തന്നെയാണ്.

സമൂഹ മാധ്യമങ്ങളിൽ എല്ലാം സജീവമായ താരത്തിന്റെ ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ താരം പ്രത്യക്ഷപ്പെടുന്ന ഫോട്ടോകളെല്ലാം നിരവധി കാഴ്ചക്കാരെ ആണ് ലഭിക്കാറുള്ളത്. എന്നാൽ ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ സാധാരണയായി വരാറുള്ള കമന്റുകളെ കുറിച്ചാണ് പറയുന്നത്.

എനിക്ക് വരുന്ന കമന്റുകളൊക്കെ ഞാൻ വായിക്കാറുണ്ട്. പക്ഷേ, അതിനോട് പ്രതികരിക്കാനോ അവർക്കൊക്കെ മറുപടി നൽകാനോ ഞാൻ ആഗ്രഹിക്കുന്നില്ല എന്നും അത് എനിക്ക് ആവശ്യമില്ലാത്ത കാര്യമാണ് എന്നുമാണ് താരം പറഞ്ഞത്. വേണമെങ്കിൽ തനിക്ക് ഒരു വ്യാജ അക്കൗണ്ട് ഉണ്ടാക്കി അവർക്കെതിരെ തിരിച്ചടിക്കാൻ പോലും സാധിക്കും എങ്കിലും എനിക്കതിന്റെ ആവശ്യമില്ല എന്നും താരം കൂട്ടിച്ചേർത്തു.

ആന്റി എന്ന് കമന്റുകളിൽ വിളിക്കുന്നതിനോടും താരം പ്രതികരിക്കുന്നുണ്ട്. ‘നിങ്ങൾക്ക് എന്നെ ആന്റി എന്ന് വിളിക്കണോ? വിളിച്ചോളൂ മടിക്കണ്ട. എനിക്കൊരു കുഴപ്പവുമില്ല. നാളെ നിങ്ങളും ഇതേ പ്രായത്തിലേക്ക് എത്തും. എനിക്ക് 39 വയസ്സായി എന്ന് ഇവിടെ പറയുന്നതിൽ അഭിമാനമുണ്ട്. അടുത്ത വർഷം എനിക്ക് 40 വയസ്സ് തികയും എന്നാണ് താരം പറഞ്ഞിരിക്കുന്നത്.

അങ്ങിനെ ആണെങ്കിലും 40 വയസ്സിന്റെ അടുത്ത് എത്തിയിട്ടും ഇന്നും ഞാൻ ഹോട്ടാണ് എന്നും എനിക്ക് അതിനെ കുറിച്ച് ഒരു പേടിയുമില്ല എന്നും താരം പറയുന്നുണ്ട്. കൂടാതെ നിങ്ങൾക്ക് വേണമെങ്കിൽ ബോഡി ഷെയിം ചെയ്തോളു, മടിക്കണ്ട എന്നും താരം പറഞ്ഞു. എല്ലാ തരത്തിലുള്ള മോശം കമന്റുകൾ എഴുതി വിടുന്നവർക്കും താരത്തിന്റെ ഈ വാക്കുകൾ കുറിക്കു കൊള്ളുന്ന മറുപടി തന്നെയാണ്.

Leave a Reply