You are currently viewing ഷൈൻ നോടൊപ്പം ഒറ്റക്ക് ഒരു റൂമിൽ ഇരുന്നാലും സേഫ് ആണ്. ഇത്രയും നല്ല മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. : പ്രിയ താരം ആൻ ശീതൾ.

ഷൈൻ നോടൊപ്പം ഒറ്റക്ക് ഒരു റൂമിൽ ഇരുന്നാലും സേഫ് ആണ്. ഇത്രയും നല്ല മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. : പ്രിയ താരം ആൻ ശീതൾ.

ഷൈൻ നോടൊപ്പം ഒറ്റക്ക് ഒരു റൂമിൽ ഇരുന്നാലും സേഫ് ആണ്. ഇത്രയും നല്ല മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. : പ്രിയ താരം ആൻ ശീതൾ.

കഴിഞ്ഞ കുറച്ചു മാസങ്ങളായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന മലയാള സിനിമ നടനാണ് ഷൈൻ ടോം ചാക്കോ. ഒരുപാട് ഇന്റർവുകളിൽ വ്യത്യസ്ത നിലപാടുകൾ തുറന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്. അഭിപ്രായങ്ങളും നിലപാടുകളും വളരെ വ്യക്തമായി തന്നെ ആരോടും തുറന്നു പറയുന്ന സ്വഭാവമാണ് ഷൈനി ന്റേത്.

അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങൾ അദ്ദേഹത്തെ വലിയ രീതിയിൽ ആഘോഷിച്ചു. മാത്രമല്ല ഒരു വ്യത്യസ്തത യോട് കൂടിയാണ് അദ്ദേഹം ഓരോ അഭിമുഖങ്ങളിലും പങ്കെടുക്കാറുള്ളത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് എതിരെ ഒരുപാട് വിമർശനങ്ങളും വരാറുണ്ട്. അഭിമുഖം നടത്തുന്ന വ്യക്തിയോട് വളരെ മോശമായി പെരുമാറി എന്ന തരത്തിലുള്ള വിമർശനങ്ങളും അദ്ദേഹത്തിന് എതിരെ വന്നിട്ടുണ്ട് എന്നത് യാഥാർത്ഥ്യമാണ്.

പക്ഷേ അദ്ദേഹത്തെ അടുത്തറിയുന്നവർ അദ്ദേഹത്തെക്കുറിച്ച് പറയുന്ന കാര്യങ്ങളാണ് സോഷ്യൽ മീഡിയയെ അത്ഭുതപ്പെടുത്തിയത്. അഭിമുഖങ്ങളിൽ അദ്ദേഹം ഏതു രീതിയിൽ പ്രത്യക്ഷപ്പെടുന്നു എന്നത് നിങ്ങൾ നോക്കണ്ട, വ്യക്തി ജീവിതത്തിൽ അദ്ദേഹം വളരെ മാന്യമാണ് എന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് മലയാളത്തിന്റെ പ്രിയതാരം ഐശ്വര്യ ലക്ഷ്മി അദ്ദേഹത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായിരുന്നു.

ഇപ്പോൾ വീണ്ടും ഷൈൻ ടോം ചാക്കോയെ അനുകൂലിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുകയാണ് സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻ നിര താരങ്ങളിൽ ഒരാളായ ആൻ ശീതൾ. താരം ഷൈൻ ടോം ചാക്കയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഏറെ ശ്രദ്ധ നേടുന്നു. “ഷൈൻ നോടൊപ്പം ഒറ്റക്ക് ഒരു റൂമിൽ ഇരുന്നാലും സേഫ് ആണ്. ഇത്രയും നല്ല മനുഷ്യനെ ഞാൻ കണ്ടിട്ടില്ല” എന്നാണ് അദ്ദേഹത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞത്.

ഈ പറഞ്ഞ കാര്യം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്തു. സാധാരണയായി സോഷ്യൽ മീഡിയയിൽ പൊങ്കാല കമന്റുകൾ രേഖപ്പെടുത്തുന്നവർക്ക് താരം പറഞ്ഞ ഈ കാര്യങ്ങൾ ഉൾക്കൊള്ളാൻ കുറച്ചു ബുദ്ധിമുട്ടുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. കാരണം പൊതുവേദികളിൽ കാണുന്ന ഷൈൻ ടോം ചാക്കോയെ മാത്രമേ എല്ലാവർക്കും അറിയാം എന്നത് തന്നെയാണ്.

നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരുപാട് മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് വേണ്ടി സമ്മാനിച്ച താരമാണ് ആൻ ശീതൾ. മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ജവാൻ ഓഫ് വെള്ളിമല എന്ന സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നുവന്ന താരം പിന്നീട് എസ്രാ, ഇഷ്‌ക് തുടങ്ങിയ മലയാള സിനിമകളിലും അഭിനയിച്ചു. കാളിദാസ് എന്ന സിനിമയിലൂടെ താരം തമിഴ് സിനിമയിലും അരങ്ങേറി.

Leave a Reply