You are currently viewing “‘കുറച്ച് നാളുകളായി ഒരു വല്ലാത്ത ലൂക്കിൽ ആണല്ലോ എന്ന ചോദ്യം”” എന്നാ പിന്നെ ഞാൻ നിങ്ങൾ പറയുന്ന പോലെ ജീവിക്കാം: വിമർശകരുടെ കരണത്ത് അടിക്കുന്ന മറുപടിയുമായി പ്രയാഗ മാർട്ടിൻ

“‘കുറച്ച് നാളുകളായി ഒരു വല്ലാത്ത ലൂക്കിൽ ആണല്ലോ എന്ന ചോദ്യം”” എന്നാ പിന്നെ ഞാൻ നിങ്ങൾ പറയുന്ന പോലെ ജീവിക്കാം: വിമർശകരുടെ കരണത്ത് അടിക്കുന്ന മറുപടിയുമായി പ്രയാഗ മാർട്ടിൻ

മലയാളം കന്നട തമിഴ് ഭാഷകളിൽ അഭിനയിക്കുന്ന മികച്ച അഭിനേത്രിയാണ് പ്രയാഗ മാർട്ടിൻ. മലയാള സിനിമയിലാണ് താരം കൂടുതലായും സിനിമകൾ ചെയ്തിരിക്കുന്നത്. ഓരോ കഥാപാത്രത്തിലൂടെയും മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും താരത്തിന് നേടിയെടുക്കാൻ ചുരുങ്ങിയ കാലയളവിൽ തന്നെ സാധിച്ചിട്ടുണ്ട്. വളരെ മികവിലാണ് താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്തിരിക്കുന്നത്.

പിശാസു എന്ന തമിഴ് സിനിമയിലൂടെ ആണ് താരം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. അതിനുശേഷം കൂടുതലായും താരത്തിന് ശ്രദ്ധിക്കപ്പെട്ട സിനിമകൾ ലഭിച്ചത് മലയാളത്തിൽ നിന്നായിരുന്നു. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും താരം സജീവമാണ്. 2009 മുതൽ തന്നെ താരം ബാലതാരമായി അഭിനയിക്കുന്നു. പക്ഷെ 2012 നു ശേഷം ആണ് മെയിൻ കഥാപാത്രങ്ങളിലേക്ക് താരം തിരിയുന്നത്.

മലയാളത്തിലെയും തമിഴിലെയും മുൻനിര നായകന്മാരുടെ സിനിമകളിൽ അഭിനയിക്കാനുള്ള അവസരം താരത്തിനു ലഭിക്കുകയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ഓടെ താരത്തിന് കഥാപാത്രങ്ങളെ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ മലയാളികൾക്കിടയിലും തമിഴകത്തും താരത്തിന് നിറഞ്ഞ പ്രേക്ഷക പ്രീതിയും പിന്തുണയുമുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരം നിലനിർത്തുകയും ചെയ്യുന്നു.

വെബ് സീരീസുകൾ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തമിഴിൽ പുറത്തിറങ്ങിയ നവരസ എന്നാ വെബ് സീരീസിലെ നേത്ര എന്ന കഥാപാത്രം താരത്തിന് കരിയറിൽ തന്നെ വൺ ഓഫ് ദി ബെസ്റ്റ് ആയിരുന്നു. വളരെ മികച്ച രൂപത്തിൽ ആ കഥാപാത്രത്തെ താരം കൈകാര്യം ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങൾ എല്ലാം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരം അഭിനയിച്ചു പുറത്തിറങ്ങാൻ ഇരിക്കുന്ന പുതിയ സിനിമയായ ഡാൻസ് പാർട്ടിയുടെ ഓഡിയോ ലോഞ്ചിനിയുടെ മാധ്യമ പ്രവർത്തകർ താരത്തോട് താരത്തിന്റെ മോശപ്പെട്ട വസ്ത്രധാരണ രീതിയെ കുറിച്ച് ചോദിച്ചതിന് താരം നൽകിയ പ്രതികരണമാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. കുറച്ചു സമയങ്ങളായി പൊതു ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ വളരെ മോശപ്പെട്ട രൂപത്തിലാണ് താരം വസ്ത്രങ്ങൾ ധരിക്കുന്നത് എന്നാണ് മാധ്യമ പ്രവർത്തകർ പറഞ്ഞത്.

ഇതിനെതിരെ പൊട്ടിത്തെറിച്ചു കൊണ്ടാണ് താരം മറുപടി നൽകിയത്. ഞാൻ സമൂഹം പറയുന്നതു പോലെ ജീവിക്കണോ എന്നും വസ്ത്രധാരണം അവനവന്റേ താല്പര്യമാണ് എന്നും ഇത് തന്റെ ജീവിതമാണ് എന്നും തന്റെ ഇഷ്ടമാണ് ജീവിതത്തിൽ പ്രാവർത്തികമാക്കുന്നത് എന്നും ഇത്തരത്തിലുള്ള ചോദ്യങ്ങൾ തന്നെ വിമർശിക്കുന്നവരോടാണ് ചോദിക്കേണ്ടത് എന്നും അവർ വിമർശിക്കുന്നതിൽ എനിക്കൊന്നും പറയാനില്ല എന്നുമാണ് ഈ വിഷയത്തിൽ താരം പ്രതികരിച്ചത്.

Leave a Reply