You are currently viewing ആ ചിത്രങ്ങൾ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്  ; പിന്നില്‍ വൈരാഗ്യം…

ആ ചിത്രങ്ങൾ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത് ; പിന്നില്‍ വൈരാഗ്യം…

തമിഴ് സീരിയലുകൾക്കും സിനിമകൾക്കും പുറമെ മലയാളം ടെലിവിഷൻ പരമ്പരകളിലും സിനിമകളിലും പ്രധാനമായും പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമാണ് പ്രവീണ . ദേവീ മാഹാത്മ്യം എന്ന ജനപ്രിയ പരമ്പരയിലെ ദേവിയുടെ വേഷം അവതരിപ്പിച്ചതിലൂടെയാണ് താരം അറിയപ്പെടുന്നത്. മലയാളത്തിൽ ഒരുപിടി നല്ല കഥാപാത്രങ്ങൾ താരം ചെയ്തത് കൊണ്ട് തന്നെ മലയാളികൾക്കിടയിൽ താരത്തിന് ഏറെ പ്രീതിയുണ്ട്.

ഇപ്പോൾ താരത്തെക്കുറിച്ചുള്ള ഒരു വാർത്തയാണ് വൈറലായി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി സൈബര്‍ ഇടത്തില്‍ വേട്ടയാടപ്പെടുകയാണെന്ന വെളിപ്പെടുത്തലുമായാണ് താരം ഇപ്പോൾ രംഗത്ത് വന്നിട്ടുള്ളത്. തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച പ്രതിയെ ഒരു തവണ പിടികൂടി ജാമ്യത്തില്‍ വിട്ടയച്ചിരുന്നു എന്നും ഇയാള്‍ ഇപ്പോഴും കുറ്റകൃത്യം ആവര്‍ത്തിക്കുകയാണെന്നും ആണ് താരം നേരത്തെ പരാതിപ്പെട്ടിരുന്നു.

ഇപ്പോൾ പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയിൽ പ്രതി പിടിയിലായിരിക്കുകയാണ്. തമിഴ്നാട് തിരുനെൽവേലി സ്വദേശി ഇരുപത്തിയാറുകാരനായ ഭാഗ്യരാജ്  ആണ് ഡൽഹിയിൽ പിടിയിലായിരിക്കുന്നത്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് ഭാഗ്യരാജിനെ പിടികൂടിയത്. പ്രവീണയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് ഭാഗ്യരാജിനെ മൂന്നു വര്‍ഷം മുന്‍പും അറസ്റ്റ് ചെയ്തിരുന്നു എന്നും നേരത്തെ താരം പറഞ്ഞിരുന്നു.

എന്നാൽ ജാമ്യത്തിലിറങ്ങിയ പ്രതി പിന്നീട് വീണ്ടും മോര്‍ഫ് ചെയ്ത് ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. പ്രവീണയുടേയും അമ്മയുടേയും മകളുടേയും മറ്റു സ്ത്രീകളുടേയും അടക്കം നിരവധിപേരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി മാറ്റി പ്രചരിപ്പിക്കുകയായിരുന്നു എന്നാണ് നടിയുടെ പരാതിയിലുണ്ടായിരുന്നത്. ഒരു വര്‍ഷം മുൻപ് നടി വീണ്ടും പരാതി നൽകി. അന്വേഷണ സംഘം ഡൽഹിയിലെത്തിയെങ്കിലും കണ്ടെത്താനായില്ല. നീണ്ടനാളത്തെ അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ പ്രതി പിടിയിലായിരിക്കുന്നത്.

സിഐ ശ്രീകാന്ത് മിശ്രയുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ ഗിരീഷ്, സിവിൽ പൊലീസ് ഓഫിസർ സുബീഷ് എന്നിവരാണു പ്രതിയെ അറസ്റ്റു ചെയ്തത്. തുടർന്നാണ് നാലംഗ പൊലീസ് ടീം ഡൽഹിയിൽ കംപ്യൂട്ടർ സയൻസ് വിദ്യാ‍ർഥിയായിരുന്ന ഭാഗ്യരാജിനെ അറസ്റ്റ് ചെയ്തത് എന്നാണ് ഇപ്പോൾ വാർത്തകൾ സൂചിപ്പിക്കുന്നത്. ഇയാളുടെ ലാപ്ടോപ്പിൽ നിന്ന് ഇത്തരത്തിലുള്ള ഒട്ടേറെ ചിത്രങ്ങൾ അന്നു കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply