You are currently viewing ഗോവൻ ബീച്ച് റിസോർട്ടിൽ അടിച്ചു പൊളിച്ച് മലയാളികളുടെ പ്രിയതാരം പൂനം ഭജ്വ

ഗോവൻ ബീച്ച് റിസോർട്ടിൽ അടിച്ചു പൊളിച്ച് മലയാളികളുടെ പ്രിയതാരം പൂനം ഭജ്വ

സൗത്ത് ഇന്ത്യൻ സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പൂനം ബജ്‌വ. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരം ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായിട്ടുണ്ട്. മലയാള സിനിമയ്ക്ക് പുറമെ തെലുങ്ക് കന്നഡ തമിഴ് എന്നീ ഭാഷകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 2005 ൽ ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ട താരം ഇപ്പോഴും സിനിമാ ലോകത്ത് സജീവമായി നിലകൊള്ളുകയാണ്.

2005 ൽ പുറത്തിറങ്ങിയ മൊടട്ടി സിനിമ എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് സൂപ്പർ താരങ്ങളുടെ കൂടെ മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചു.

പിന്നീട് 2006 ൽ തങ്കിഗാഗി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നട സിനിമയിൽ തുടക്കം കുറിച്ചു. 2008 ൽ പുറത്തിറങ്ങിയ സേവൽ എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ ആരാധകരെ സൃഷ്ടിച്ചു തുടങ്ങിയത്. 2011 ൽ മോഹൻലാൽ ജയറാം ദിലീപ് തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ചൈനാ ടൗൺ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മലയാള സിനിമയിലെ പ്രത്യക്ഷപ്പെട്ടത്.

വെനീസിലെ വ്യാപാരി എന്ന സിനിമയിൽ മികച്ച വേഷം താരം കൈകാര്യം ചെയ്തു. തുടർന്ന് ഒരുപാട് മലയാള സിനിമകളിൽ താരം അഭിനയിച്ചു. ചെറുതും വലുതുമായ മലയാള സിനിമ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ താരം ഇഷ്ട താരമായി മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മലയാളികൾക്കിടയിൽ താരത്തിന് ഒരുപാട് ആരാധകരെ നേടാനും താരത്തിന്റെ ഫോട്ടോകളും വീഡിയോകളും എല്ലാം വളരെ പെട്ടെന്ന് മലയാളികൾ ഏറ്റെടുക്കാനും കാരണമായിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിൽ താരം സജീവ സാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്കു വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും കിടിലൻ ലുക്കിലാണ് താരത്തെ കാണപ്പെടുന്നത്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ താരം നിരന്തരമായി ഫോട്ടോഷൂട്ടുകൾ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ പുതിയ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമാകുന്നത്. ഗോവൻ ബീച്ച് റിസോർട്ടിൽ അവധി ആഘോഷിക്കുന്ന താരത്തിന്റെ വീഡിയോ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകർക്കിടയിൽ തരംഗമാവുകയായിരുന്നു. മോണോക്കിനിയിലും ബിക്കിനിയിലും എല്ലാം പ്രത്യക്ഷപ്പെട്ട താരത്തെ വീഡിയോയിൽ കാണാനുണ്ട്. മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നത്.

Leave a Reply