You are currently viewing വളർത്തു നായക്കൊപ്പം കളിക്കുന്ന താരത്തിന്റെ വീഡിയോ വൈറലാകുന്നു…

വളർത്തു നായക്കൊപ്പം കളിക്കുന്ന താരത്തിന്റെ വീഡിയോ വൈറലാകുന്നു…

വളർത്തു നായക്കൊപ്പം കളിക്കുന്ന താരത്തിന്റെ വീഡിയോ വൈറലാകുന്നു…

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ജാൻവി കപൂർ. ഒരുപാട് നല്ല സിനിമകളിൽ വേഷമിടാനും താരത്തിനു കഴിഞ്ഞു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. അഭിനയ വൈഭവം കൊണ്ട് താരം മേഖലയിൽ വളരെ പെട്ടന്ന് അറിയപ്പെട്ടു.

സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. ഹിന്ദി സിനിമയിലെ നിത്യ ഹരിത നായിക എന്ന പേരിൽ അറിയപ്പെടുന്ന ശ്രീദേവിയുടെയും ബോണി കപൂർ ന്റെയും മകളാണ് ജാൻവി കപൂർ. പക്ഷേ പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും തന്നെയാണ് ബോളിവുഡ് സിനിമയിൽ പിടിച്ചു നിൽക്കാൻ താരത്തിന് സാധിച്ചത്.

2018 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ദദക്ക് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യ സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡിന് വരെ താരത്തെ നോമിനേറ്റ് ചെയ്യപ്പെട്ടത് അതിന് തെളിവാണ്. താരം സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്.

സിനിമകളെ കൂടാതെ വെബ് സീരീസിലും മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി ഇപ്പോൾ മാറിയിരിക്കുന്നു. മേഖല ഏതാണെങ്കിലും താരത്തിന്റെ കയ്യിൽ ഭദ്രം എന്ന് ചുരുക്കം.

താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി ആണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോൾ താരം തന്റെ വളർത്തു നായക്കൊപ്പം കളിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോട് പെട്ടെന്ന് തന്നെ വീഡിയോ വൈറലാവുകയും ചെയ്തിരിക്കുന്നു.

Leave a Reply