You are currently viewing താരാരാധന മൂത്ത് ഭ്രാന്തായി പറയുന്നതാണോ സൂപ്പർ സ്റ്റാർ പദവി.. അതുകൊണ്ട് ആർക്കാണ് ഇവിടെ പ്രയോജനം കിട്ടിയിട്ടുള്ളത്… പാർവതി തിരുവോത്ത്…

താരാരാധന മൂത്ത് ഭ്രാന്തായി പറയുന്നതാണോ സൂപ്പർ സ്റ്റാർ പദവി.. അതുകൊണ്ട് ആർക്കാണ് ഇവിടെ പ്രയോജനം കിട്ടിയിട്ടുള്ളത്… പാർവതി തിരുവോത്ത്…

അഭിനയ മികവ് കൊണ്ട് മലയാള സിനിമയിൽ തനതായ സ്ഥാനം ഉറപ്പിച്ച താരമാണ് പാർവതി തിരുവോത്ത്. തന്റെ നിലപാടുകൾ കൊണ്ടും അഭിപ്രായങ്ങൾ കൊണ്ടും താരം ഏറെ ശ്രദ്ധേയമാണ്. അഭിപ്രായങ്ങളും നിലപാടുകളും ആരുടെ മുമ്പിലും ഒട്ടും മടികൂടാതെ ഏതു വേദിയിൽ തുറന്നുപറയുന്ന അപൂർവം ചില മലയാളം നടിമാരിൽ ഒരാൾ ആണ് താരം. അതുകൊണ്ട് തന്നെ താരം പലപ്രാവശ്യം വിവാദത്തിൽ അകപ്പെട്ടിട്ടുണ്ട്.

നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരം മലയാള സിനിമയിലാണ് കൂടുതൽ സജീവമായി നില കൊള്ളുന്നത്. 2006 ൽ അഭിനയലോകത്തേക്ക് കടന്നുവന്ന താരം മലയാളത്തിനു പുറമേ തമിഴ് കന്നട ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ കയ്യടി നേടാനും താരത്തിന് സാധിച്ചു.

സമൂഹ മാധ്യമങ്ങളിൽ താരം നിറസാന്നിധ്യമാണ്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഫോട്ടോകളും വീഡിയോകളും താരം സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. വ്യത്യസ്തമായ ഫോട്ടോകൾ ആണ് താരം കൂടുതലായും പങ്കുവയ്ക്കുന്നത്. അതുപോലെതന്നെ അഭിപ്രായങ്ങളും നിലപാടുകളും താരം സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്യാറുണ്ട്.

വിവാദപരമായ വിഷയങ്ങളിൽ താരം കൂടുതൽ ഇടപെടുകയും ചെയ്യാറുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് സിനിമകളിൽ താരം വേഷം ചെയ്തിട്ടുണ്ട്. ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ ആണ് താരം കൂടുതലും അവതരിപ്പിച്ചത്. 2006 ൽ വിശ്വനാഥൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഔട്ട് ഓഫ് സിലബസ് എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്.

അതേ വർഷം തന്നെ നോട്ട്ബുക്ക് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റി. പിന്നീട് കന്നടയിലും തമിഴിലും ആയി ഒരുപാട് സിനിമകൾ താരം ചെയ്തു. ബാംഗ്ലൂർ ഡെയ്സ് എന്ന സിനിമയിലൂടെയാണ് താരം വീണ്ടും മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തിയത്. 2015 ൽ പൃഥ്വിരാജ് നായകനായി പുറത്തിറങ്ങിയ എന്നും നിന്റെ മൊയ്തീൻ എന്ന സിനിമയിലൂടെ താരം അഭിനയമികവ് ആരാധകരെ ഒരിക്കൽ കൂടി ബോധ്യപ്പെടുത്തുകയും ചെയ്തു.

ടേക്ക് ഓഫ്, ഉയരെ, വർത്തമാനം, ആർക്കറിയാം തുടങ്ങിയ സിനിമകളിൽ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധേയമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. അവകൾ ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരത്തിന്റെ അഭിമുഖത്തിന്റെ ഭാഗമാണ് വൈറലാകുന്നത്. സിനിമ മേഖലയിലെ സൂപ്പർസ്റ്റാർ എന്ന വിളിയോട് യോജിക്കാൻ കഴിയില്ല എന്നും അതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്ന് എനിക്ക് അറിയില്ല എന്നുമാണ് താരം പറയുന്നത്.

അത് ഒരു വ്യക്തിയുടെ ഇൻഫ്ലുവൻസിനെ അപേക്ഷിച്ചാണോ ഇമേജിനെ അപേക്ഷിച്ചാണോ അഭിനയ മികവിനെ അപേക്ഷിച്ചാണോ എങ്ങനെയാണ് അങ്ങനെ ഒരു വിളി സിനിമ മേഖലയിൽ സജീവമായത് എന്നും അതുകൊണ്ട് ആർക്കാണ് ഇവിടെ ഒരു പ്രയോജനം ലഭിച്ചിരിക്കുന്നത് എന്നും അതിന് എങ്ങനെയാണ് അംഗീകരിക്കാൻ കഴിയുന്നത് എന്നുമാണ് താരം ചോദിക്കുന്നത്. സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നതിനോട് യാതൊരു തരത്തിലുള്ള യോജിപ്പും ഇല്ല എന്നും അത് എന്താണ്, അതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലായിട്ടില്ല എന്നും താരം പറയുന്നു.

Leave a Reply