You are currently viewing നിനക്ക് മ രി ക്കണ്ടേ പെണ്ണേ.. സിനിമയിൽ അഭിനയിക്കാൻ പോയാൽ ഒരു മു സ്ലിം പെൺകുട്ടി അനുഭവിക്കേണ്ടി വരുന്നത്.. നല്ല സമയം ടീം

നിനക്ക് മ രി ക്കണ്ടേ പെണ്ണേ.. സിനിമയിൽ അഭിനയിക്കാൻ പോയാൽ ഒരു മു സ്ലിം പെൺകുട്ടി അനുഭവിക്കേണ്ടി വരുന്നത്.. നല്ല സമയം ടീം

പണ്ടുകാലത്ത് ടെലിവിഷൻ ഹറാമാണെന്ന് പറഞ്ഞവർ എല്ലാം പിന്നെ യൂട്യൂബ് ചാനലിലാണ്…

ഒമർ ലുലു സംവിധാനം ചെയ്ത് ഇർഷാദ് അലി, വിജീഷ്, ഷാലു റഹീം എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച 2022 ലെ ഇന്ത്യൻ മലയാളം ഭാഷാ ചിത്രമാണ് നല്ല സമയം. സിനിമ 2022 ഡിസംബർ 30 നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. നീന മധു, നോറ ജോണ്‍, ഗായത്രി ശങ്കര്‍, നന്ദന മഹാദേവന്‍, സുവൈബത്തുൽ അസ്ലമിയ്യ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് സിനിമ നേടി കൊണ്ടിരിക്കുന്നത്.

പുതിയ താരങ്ങളെ കൊണ്ടുവരുന്ന സിനിമ ആയതു കൊണ്ട് വലിയ ആകാംക്ഷയോടെയാണ് എല്ലാവരും സിനിമക്ക് വേണ്ടി കാത്തിരുന്നത്. മികച്ച സംവിധായകനിൽ നിന്നും വരുന്ന അടുത്ത ചിത്രത്തിനു വേണ്ടി എന്തായാലും സിനിമ പ്രേക്ഷകർ ഒന്നടങ്കം വലിയ പ്രതീക്ഷയിൽ തന്നെയാണ്. ആ പ്രതീക്ഷയെ ഒട്ടും കുറവ് വരാത്ത രൂപത്തിൽ തന്നെ സിനിമ സംതൃപ്തിപ്പെടുത്തിയിട്ടുണ്ട്.

ശാലു റഹീം, ശിവജി ഗുരുവായൂർ, വിജീഷ്, ജയരാജ് വാര്യര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. സംവിധായകനും നവാഗതയായ ചിത്രയും ചേർന്നാണ് തിരക്കഥ എഴുതിയത്‌. പുതുമുഖ നായികമാരെ ഉൾപ്പെടുത്തിക്കൊണ്ട് പുറത്തിറങ്ങിയ ചിത്രമായതു കൊണ്ട് തന്നെ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. ഇപ്പോൾ അഭിനേതാക്കളും സംവിധായകനും ഉൾപ്പെടെ പ്രമുഖർ പങ്കെടുത്ത ഒരു പ്രസ് മീറ്റിൽ പറഞ്ഞ കാര്യങ്ങളാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്.

മുസ്ലിം കമ്മ്യൂണിറ്റിയിൽ നിന്ന് വരുന്ന നായികമാരെ ഡിഗ്രേഡ് ചെയ്യാനായി മാത്രം കുറച്ച് ആളുകൾ ഉണ്ട് എന്ന ഒരു സംസാരമാണ് നായികയിൽ നിന്നും ഉണ്ടായത്. പണ്ടുകാലത്തെല്ലാം ടെലിവിഷൻ ഹറാമാണെന്ന് പറഞ്ഞ ഉസ്താദുമാരെല്ലാം ഇന്ന് യൂട്യൂബ് ചാനലിൽ ആണ് എന്നും അവരെല്ലാം ഇപ്പോൾ ഹറാമാണ് എന്ന് പറയുന്നതിന് പകരം സബ്സ്ക്രൈബ് ചെയ്യാനാണ് പറയുന്നത് എന്നും ഒമർ ലുലു പറഞ്ഞു.

അതുപോലെതന്നെ ആദ്യ സമയങ്ങളിൽ നിസ്കരിക്കാൻ സപ്പിൽ അണിനിരന്ന് നിൽക്കുന്നതിന് ഇടയിൽ വിടവ് ഉണ്ടാകരുത് എന്നും അവിടെ ചെകുത്താൻ വന്നിരിക്കും എന്നും പറഞ്ഞിരുന്ന ഉസ്താദുമാർ കൊറോണ വന്നപ്പോൾ അകലം പാലിച്ചുകൊണ്ട് നിസ്കരിക്കാൻ നിർബന്ധിതരായി എന്നും ഇപ്പോൾ പള്ളിയിൽ പോയാൽ അകലം പാലിച്ചു കൊണ്ടാണ് നിസ്കരിക്കുന്നത് എന്നും സംവിധായകൻ പറഞ്ഞു.

പഠിക്കേണ്ട സമയമല്ലേ ഈ സമയത്താണ് സിനിമയുടെ പിന്നാലെ പോകുന്നത് എന്ന് കളിയാക്കുന്ന നാട്ടുകാരെല്ലാം നമ്മൾ ഒരു നിലയിൽ എത്തി സ്റ്റാർ വാല്യൂ കിട്ടിക്കഴിഞ്ഞാൽ കൂടെ നിന്ന് സെൽഫി എടുക്കാനും ഓട്ടോഗ്രാഫ് ചോദിക്കാനും വരുമെന്നും അത്തരത്തിലുള്ള ഡിഗ്രേഡുകളെയും വിമർശനങ്ങളെയും എല്ലാം ഭാഗ്യം മാറ്റി സിനിമ മേഖലയിൽ തന്നെ ഉറച്ചു നിൽക്കുന്നവർക്കാണ് വിജയം എന്നാണ് ഒരു നായിക പറയുന്നത്.

Leave a Reply