You are currently viewing സെക്സി ഇൻ മൈ ഡ്രസ്സ്‌… നോറയുടെ പൊളപ്പൻ ദാൻസുമായി പുത്തൻ വീഡിയോ ഗാനം… ഇത് വേറെ ലെവലെന്ന് ആരാധകർ

സെക്സി ഇൻ മൈ ഡ്രസ്സ്‌… നോറയുടെ പൊളപ്പൻ ദാൻസുമായി പുത്തൻ വീഡിയോ ഗാനം… ഇത് വേറെ ലെവലെന്ന് ആരാധകർ

നടി മോഡൽ ഡാൻസർ സിംഗർ പ്രൊഡ്യൂസർ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് നോറ ഫത്തീഹി. തന്റെ അഭിനയം കൊണ്ടും ആരും മോഹിക്കുന്ന സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരം ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളായി തിളങ്ങിനിൽക്കുന്നു.

ഐറ്റം ഡാൻസുകളിൽ നിരന്തരമായി പ്രത്യക്ഷപ്പെട്ടുകൊണ്ട് സിനിമ ആരാധകരുടെ ഹൃദയം കീഴടക്കിയ താരം ഇപ്പോഴും യുവാക്കളുടെ ഉറക്കം കെടുത്തുകയാണ്. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആരും കൊതിക്കുന്ന ശരീര സൗന്ദര്യം കൊണ്ട് ചുരുങ്ങിയ കാലം കൊണ്ട് തന്നെ വലിയ രീതിയിൽ സിനിമാലോകത്ത് ചലനം സൃഷ്ടിക്കാൻ താരത്തിന് സാധിച്ചു.

താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. മില്യൻ കണക്കിന് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്. താരം ഒരു യൂട്യൂബ് ചാനലും റൺ ചെയ്യുന്നുണ്ട്. 38 ലക്ഷം സബ്സ്ക്രൈബർ ആണ് താരത്തിന് യൂട്യൂബിൽ ഉള്ളത്. താരം തന്റെ വീഡിയോകൾ യൂട്യൂബിലൂടെ പുറംലോകത്തിന് അപ്‌ലോഡ് ചെയ്തു കാണിക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ പുത്തൻ വീഡിയോ ആണ് യൂട്യൂബിൽ തരംഗമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ജൂൺ 23ന് പുറത്തിറങ്ങിയ താരത്തിന്റെ പുതിയ വീഡിയോ ഇതിനകം 6 ലക്ഷത്തിനടുത്ത് ആരാധകർ കണ്ടുകഴിഞ്ഞു. സെക്സി ഇൻ മൈ ഡ്രസ്സ്‌ എന്ന് പുതിയ മ്യൂസിക് വീഡിയോ ആണ് പുറത്തിറങ്ങിയത്. താരത്തിന്റെ യൂട്യൂബ് ചാനലിൽ തന്നെയാണ് വീഡിയോ പുറത്തിറക്കിയത്.

തികച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ഗ്ലാമർ ലുക്കിലാണ് താരം വീഡിയോയിൽ കാണപ്പെടുന്നത്. ഇതിനുമുമ്പും ഇതേ ഗ്ലാമർ വേഷത്തിൽ താരം പല പ്രാവശ്യം ഗാനങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പതിവുപോലെ ഇതും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി പ്രചരിക്കുന്നു. രജിത് ദേവ് കൊറിയോഗ്രാഫ് ചെയ്ത ഗാനം താരം തന്നെയാണ് പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്.

Leave a Reply