You are currently viewing ഞങ്ങൾ നിരപരാധികൾ കാലം തെളിയിക്കും ഹണിട്രാപ്പ് കേസിലെ വൈറല്‍ ദമ്പതികൾ !! കൂടെ ഉണ്ടാവുമെന്ന് ആരാധകർ

ഞങ്ങൾ നിരപരാധികൾ കാലം തെളിയിക്കും ഹണിട്രാപ്പ് കേസിലെ വൈറല്‍ ദമ്പതികൾ !! കൂടെ ഉണ്ടാവുമെന്ന് ആരാധകർ

ഞങ്ങൾ നിരപരാധികൾ കാലം തെളിയിക്കും ഹണിട്രാപ്പ് കേസിലെ വൈറല്‍ ദമ്പതികൾ !!

ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഹണിട്രാപ്പിൽപ്പെടുത്തിയ വാർത്ത വലിയ ഞെട്ടലോടെയാണ് കേരളം കേട്ടിരുന്നത്. കേസിന്റെ തുടരാൻഷണത്തിൽ യൂ ട്യൂബർ ദമ്പതികൾ ഉൾപ്പെടെ ആറംഗ സംഘം പാലക്കാട് പൊലീസിൻ്റെ പിടിയാലാവുകയും ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ സൗഹൃദം നടിച്ചാണ് പ്രതികൾ വ്യവസായിയെ തട്ടിപ്പിനിരയാക്കിയത്. ഫിനിക്സ് കപ്പിൾസ് എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തുന്ന കൊല്ലം സ്വദേശി ദേവു, ഭർത്താവ് ഗോകുൽ ദീപ്, സുഹൃത്തുക്കളായ ശരത്, ജിഷ്ണു, അജിത്, വിജയ്, എന്നിവരെയാണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.

പാലാ സ്വദേശി ശരത് ആണ് തട്ടിപ്പിൻ്റെ സൂത്രധാരനെന്ന് പൊലിസ് പറഞ്ഞു. വ്യവസായിയുടെ മാല, ഫോൺ, പണം, എടിഎം കാർഡ്, വാഹനം എന്നിവ പ്രതികൾ കൈക്കലാക്കിയിരുന്നു. അവരിൽ നിന്നും ഓടിരക്ഷപ്പെട്ട വ്യവസായി പാലക്കാട് പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികൾ ഇടയ്ക്ക് ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും വ്യവസായി വഴങ്ങിയില്ല. മാത്രമല്ല പ്രതികളെ കാലടിയിലെ ലോഡ്ജിൽ നിന്ന് പിടികൂടുകയും ചെയ്തു. സൂത്രധാരനായ ശരത്തിൻ്റെ പേരിൽ മോഷണം, ഭവനഭേദനം അടക്കം 12 പരാതികൾ രേഖപ്പെടുത്തിയിരുന്നു.

വലിയ വാർത്താ പ്രാധാന്യം നേടിയ ഒരു സംഭവം തന്നെയായിരുന്നു ഹണി ട്രാപ്പ്. വലിയ ആകാംക്ഷയോടെയും ഉദ്യോഗത്തോടെയും ആണ് പ്രേക്ഷകർ ഓരോ വാർത്തകളും കണ്ടിരുന്നത്. ഓരോ നീക്കങ്ങളും വളരെ സൂക്ഷ്മമായി അവർ ചെയ്തിട്ടും വ്യവസായി ഒത്തുതീർപ്പിനും മറ്റും വഴങ്ങാത്തതു കൊണ്ടും ബുദ്ധിപരമായി കാറിൽ നിന്ന് ഓടി രക്ഷപ്പെട്ടതു കൊണ്ടും വെളിച്ചത്തു കൊണ്ടുവരാൻ കഴിഞ്ഞത് വലിയ ഒരു വിപത്തിനെയും അക്രമാസക്തരായ ആറ് പേരെയും ആണ്.

സ്നേഹ മസൃണമായ സംസാരത്തിലൂടെയും മറ്റും പറഞ്ഞ് വശീകരിച്ച് അവരിൽ നിന്നുള്ള സമ്പത്തും മറ്റും കവർന്നെടുക്കാനാണ് ആറംഗസംഘം ആസൂത്രണം ചെയ്തിരുന്നത് എന്ന് വ്യക്തമാവുകയും ചെയ്തിരുന്നു. അങ്ങനെയാണ് ജയിൽവാസത്തിലേക്ക് നീങ്ങിയത്. ഇപ്പോൾ പ്രതികളെല്ലാവരും ജയിൽ വാസത്തിനു ശേഷം പുറത്തിറങ്ങിയിരിക്കുകയാണ്. പുറത്തു വന്നതിനു ശേഷം സോഷ്യൽ മീഡിയ ഇടങ്ങളിൽ അവർ പങ്കുവെച്ച പോസ്റ്റ് വളരെ പെട്ടെന്ന് ഒരുപാട് കാഴ്ചക്കാരെ നേടിയിട്ടുണ്ട്.

പലതും മറക്കാം എന്നാൽ ചിരിച്ച മുഖത്തോടെ ചതിച്ചവരെ ഒരിക്കലും മറക്കാൻ കഴിയില്ല, സൗഹൃദത്തിന് പിന്നിൽ നീ ഒളിച്ചു വെച്ച നിന്റെ പൊഴിമുഖം അഴിഞ്ഞ് വീണപ്പോൾ തകർന്നത് ഒരുപാട് ആഗ്രഹങ്ങൾ കൂടെയാണ്. ഒരുപാട് സ്വപ്ങ്ങൾ ഉണ്ടായിരുന്ന ഞങ്ങളുടെ ജീവിതമായിരുന്നു, ഇന്നല്ലങ്കിൽ നാളെ നീ കണക്ക് പറയേണ്ടി വരും സർവേശ്വരനോട് എന്നാണ് ദമ്പതികൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവെച്ച കുറുപ്പിൽ പറയുന്നത്. വളരെ പെട്ടെന്ന് തരംഗമായി ഈ കുറിപ്പ് പ്രചരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

Leave a Reply