You are currently viewing ഒരു നൈറ്റിന് എത്രയാ റേറ്റ്… കൃത്യമായ മറുപടി നൽകി വൈറൽ പുലി നിമിഷ ബിജോ

ഒരു നൈറ്റിന് എത്രയാ റേറ്റ്… കൃത്യമായ മറുപടി നൽകി വൈറൽ പുലി നിമിഷ ബിജോ

മികച്ച ഫോട്ടോഷൂട്ടുകൾ കൊണ്ട് പ്രേക്ഷകർക്കിടയിൽ തരംഗമായി മോഡലിംഗ് രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്ന സെലിബ്രേറ്റി മോഡലാണ് നിമിഷ ബിജോ. ഗ്ലാമറസ് ഫോട്ടോഷൂട്ട്കളിലൂടെ സോഷ്യൽ മീഡിയയിൽ സെലിബ്രേറ്റി ആയ താരം മലയാള സിനിമയിലും പ്രവർത്തിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്ത് നിമിഷ അറിയപ്പെടുന്നത് ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെയാണ്. മോഹിപ്പിക്കുന്ന സൗന്ദര്യത്തിലൂടെ വളരെ പെട്ടെന്ന് താരത്തിന് അസൂയാവഹമായ ജന പിന്തുണ നേടിയെടുക്കാൻ കഴിഞ്ഞു.

ഏത് പോസ്റ്റ്‌ ആണെങ്കിലും ആയിരക്കണക്കിന് കാഴ്ചക്കാരെയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 2022ൽ പുറത്തിറങ്ങിയ പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിൽ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. വളരെ മികച്ച രൂപത്തിലും കഥാപാത്രത്തോട് പൂർണമായും നീതി പുലർത്തിയുമാണ് താരം ആ വേഷം ചെയ്തിട്ടുള്ളത്. അഭിനയ മേഖലയിലും വളരെ മികച്ച പ്രതികരണം ആണ് താരത്തിനു ലഭിച്ചത്.

ഭാവിയിൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലേക്ക് താരത്തിന് ക്ഷണം ലഭിക്കും എന്ന് തന്നെയാണ് ആരാധകർ കണക്കുകൂട്ടുന്നത്. ഇപ്പോൾ തമിഴ്ലും മലയാളത്തിലുമായി ഒന്നിലധികം സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നും സന്തോഷ്‌ പണ്ഡിറ്റിന്റെ കൂടെയുള്ള സിനിമ റിലീസ് ആവാനിരിക്കുന്നു എന്നതും താരത്തിന്റെ പുതിയ വിശേഷങ്ങൾ ആണ്.

ഗ്ലാമറസ് ഫോട്ടോ ഷൂട്ട്കൾക്ക് സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ സ്വീകാര്യത ലഭിക്കുന്നത് കൊണ്ട് തന്നെ താരം ആ മേഖലയിൽ തന്റെ കരിയർ സൃഷ്ടിക്കുകയും ഹോട്ട് മോഡൽ എന്ന ഒരു പേര് നേടിയെടുക്കുകയും ചെയ്തിരിക്കുകയാണ്. സോഷ്യൽ മീഡിയ ഇടങ്ങളെ ഒന്നടങ്കം ചൂട് പിടിപ്പിക്കാൻ മതിയായിരുന്നു താരത്തിന്റെ പല ഫോട്ടോഷൂട്ടകളും. അതു കൊണ്ടുതന്നെ അവയെല്ലാം വളരെയധികം വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

തൃശ്ശൂരില്‍ പുലിയായി ആടിത്തിമിർത്ത താരം താന്‍ പുലിയായപ്പോള്‍ തന്നെ അഭിനന്ദിച്ച്‌ പലരും എത്തിയിരുന്നു എന്ന് സന്തോഷത്തോടെ പറയുന്നുണ്ട്. എന്നാൽ മറ്റുള്ളവർ ഇപ്പോഴും നെഗറ്റീവ്കൾ തന്നെയാണ് പറയുന്നത്. ഹോട്ട് ആയി അല്ലെങ്കിൽ ഗ്ലാമർ ആയി ഒരു ഫോട്ടോ ഷൂട്ട്‌ ചെയ്‌താൽ ആളുകൾ ചോദിക്കുന്നത് എത്രയാ നിന്റെ റേറ്റ്, ഒരു നൈറ്റ് കിട്ടുമോ, ചരക്ക്, വെടി എന്നൊക്കെ ഉള്ള വാക്കുകൾ തനിക്ക് സാധാരണയായി ലഭിക്കാറുണ്ട്.

ഇത്തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കുന്നവരോട് താരത്തിന് പറയാനുള്ള മറുപടി ഒരു സ്ലീവ് ലെസ്സ് ഇട്ടതുകൊണ്ട് ഗ്ലാമർ ഫോട്ടോഷൂട്ട് നടത്തിയതുകൊണ്ട് റൈറ്റിന് വരുന്ന പെണ്ണ് ആവുകയില്ല ആരും എന്നാണ്. മാറിടത്തിന്റെ ചില ഭാഗങ്ങൾ കണ്ടതുകൊണ്ട് തുടയുടെ ഭാഗങ്ങൾ കണ്ടതുകൊണ്ട് എന്തിനാണ് ഇത്തരത്തിലുള്ള വികാരങ്ങൾ മലയാളികൾക്ക് വരുന്നത് എന്നും അതിന്റെ ആവശ്യമില്ല എന്നും താരം പറയുന്നുണ്ട്.

വെറുതെ വീട്ടിലിരുന്നു കൂടെ, എന്തിനാണ് ഇത്തരം പണികൾക്കിറങ്ങുന്നത് എന്നും കുടുംബത്തെ കൂടെ ഉൾപ്പെടുത്തിക്കൊണ്ട് ഇവർക്ക് കുട്ടികൾ ഉണ്ടാകില്ല എന്നും ഭർത്താവിനെ കുറിച്ച് എലുമ്പൻ, വാഴ, അയാൾക്ക് എന്തെങ്കിലും തിന്നാൻ കൊടുക്കുക തുടങ്ങിയ കമന്റുകളും വന്നിട്ടുണ്ട് എന്നും താരം പറയുന്നുണ്ട്. എന്തായാലും താരത്തിന്റെ അഭിമുഖം വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

Leave a Reply