You are currently viewing കടൽ തീരത്തു നിന്നും കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് നമ്മുടെ കുട്ടി നയന്താര… ഫോട്ടോകൾ പൊളി

കടൽ തീരത്തു നിന്നും കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് നമ്മുടെ കുട്ടി നയന്താര… ഫോട്ടോകൾ പൊളി

കടൽ തീരത്തു നിന്നും കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം… ഫോട്ടോകൾ പൊളി

മലയാള സിനിമയിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് നയൻതാര ചക്രവർത്തി. 2005-ൽ കിലുക്കം കിലുകിലുക്കം എന്ന മലയാളം ചിത്രത്തിലൂടെയാണ് താരം തന്റെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഈ സിനിമയിലെ അഭിനയത്തിന് 2006-ൽ മികച്ച ബാലതാരത്തിനുള്ള സത്യൻ മെമ്മോറിയൽ അവാർഡ് ലഭിക്കുകയും ചെയ്തു. മലയാളികൾ ആരും ആ സിനിമയിലെ താരത്തിന്റെ വേഷം എത്ര കാലം കഴിഞ്ഞാലും മറക്കാൻ ഇടയില്ല. തുടർന്നും തരത്തിന് മികവുകൾ അടയാളപ്പെടുത്താൻ കഴിഞ്ഞു.

മണിനാഥ് ചക്രവർത്തിയുടെയും ബിന്ദു മണിനാഥിന്റെയും മകളായി തിരുവനന്തപുരം ജില്ലയിൽ ആണ് താരം ജനിച്ചത്. താരം മൂന്നാം വയസ്സിൽ അഭിനയ ജീവിതം ആരംഭിച്ചു. രണ്ടാം ക്ലാസ് വരെ തിരുവനന്തപുരത്തെ ക്രൈസ്റ്റ് നഗർ സ്കൂളിൽ പഠിച്ച താരം പിന്നീട് കൊച്ചിയിലേക്ക് താമസം മാറി, അവിടെ തൃപ്പൂണിത്തുറയിലെ ദി ചോയ്സ് സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കുകയായിരുന്നു.

മലയാളം , തെലുങ്ക് , ഹിന്ദി , തമിഴ് ഭാഷാ സിനിമകളിൽ അഭിനയിച്ച താരം ഒരു പ്രധാന ബാലതാരമായി കരിയർ ആരംഭിച്ചു. ഏതു ഭാഷയിൽ ആണെങ്കിലും വളരെ മനോഹരമായാണ് താരം ഓരോ കഥാപാത്രത്തെയും സമീപിച്ചത്. കിലുക്കം കിലുകിലുക്കം , സ്വർണം , ലൗഡ് സ്പീക്കർ , ട്രിവാൻഡ്രം ലോഡ്ജ് , മരുപടി എന്നിവയാണ് താരം അഭിനയിച്ച ശ്രദ്ധേയമായ സിനിമകൾ. ഓരോ സിനിമകളിലും വളരെ മികച്ച രൂപത്തിലാണ് താരം തന്റെ വേഷങ്ങളെ കൈകാര്യം ചെയ്തത്.

വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങളും താരത്തിന് ലഭിച്ചിട്ടുണ്ട്. മലയാളികൾക്ക് മറക്കാൻ കഴിയാത്ത പല അഭിനയ മുഹൂർത്തങ്ങളും താരത്തിന് പ്രേക്ഷകർക്ക് സമ്മാനിക്കാനായി. നിറഞ്ഞുകയടികളോട് താരത്തിന്റെ ഓരോ വേഷങ്ങളെയും സ്വീകരിച്ചത് അവർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രങ്ങളെയും താരം അവതരിപ്പിച്ചത് കൊണ്ട് തന്നെയാണ്. ഏതു വേഷവും താരത്തിന് ചെയ്യാൻ സാധിക്കും എന്ന ഒരു നിഗമനവും പ്രേക്ഷകർക്കിടയിൽ ഉണ്ട്.

സിനിമകളെ കൂടാതെ താരം ഒരുപാട് പരസ്യ ചിത്രങ്ങളും അഭിനയിച്ചിട്ടുണ്ട്. ചെന്നൈ സിൽക്സ് , ആർഎംകെവി സിൽക്സ്, സിൽവർ സ്റ്റോം പാർക്ക്സ് തുടങ്ങി നിരവധി പരസ്യങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പരസ്യ ചിത്രങ്ങളുടെ മേഖലയിലും വളരെ മികച്ച അഭിപ്രായം ആണ് താരത്തിന് ലഭിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഭാവിയിൽ മികച്ച സിനിമകളിലൂടെ താരത്തെ കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം.

സോഷ്യൽ മീഡിയയിൽ താരത്തിന് നിരവധി ആരാധകരുണ്ട്. ആരാധകരുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള ഫോട്ടോഷൂട്ടുകൾ ആണ് താരം നിരന്തരമായി പങ്കുവെച്ചു കൊണ്ടിരിക്കുന്നത്. ബോൾഡ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബേബി നയൻതാര എന്നാണ് താരം അറിയപ്പെടുന്നത്. ബാലതാരമായി സിനിമ മേഖലയിൽ വന്നതുകൊണ്ടും താരത്തിന്റെ പേര് നയൻതാര എന്ന് ആയതുകൊണ്ട് ആണ് ഇങ്ങനെ മലയാളികൾ സ്നേഹത്തോടെ വിളിച്ചത്

എന്നാൽ ഇപ്പോൾ താരം താരത്തിന്റെ ഫോട്ടോകൾ കണ്ടാൽ ബേബി നയൻതാര ഒന്നുമല്ല എന്ന് പറയാൻ സമയമായിരിക്കുന്നു എന്ന് കമന്റുകളിൽ ഓരോരുത്തരും കുറിക്കുന്നുണ്ട്. സ്റ്റൈലിഷ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുതിയ സ്റ്റൈലൻ ഫോട്ടോകൾക്ക് വളരെ മികച്ച അഭിപ്രായങ്ങൾ ലഭിക്കുന്നുണ്ട്. പതിവ് പോലെ വളരെ പെട്ടെന്ന് വളരെ മികച്ച അഭിപ്രായങ്ങളോടു കൂടിയാണ് താരത്തിന്റെ പുതിയ ഫോട്ടോകളും ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

Leave a Reply